നടന്‍ ദിലീപ് കേസിലെ എട്ടാം പ്രതി
തിരുവനന്തപുരം: കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച നടിയാക്രമണക്കേസില്‍ ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. കേസിലെ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. ഗൂഡാലോചന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും. അദ്ദേഹത്തിനെതിരെ കുറ്റം തെളിഞ്ഞോ ഇല്ലയോ എന്നതാണ് നാളത്തെ വാദത്തിലെ പ്രധാന ചോദ്യം. പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചാല്‍ മറ്റു പ്രതികള്‍ക്ക് ലഭിക്കുന്ന അതേ ശിക്ഷ തന്നെ ദിലീപിനും ലഭിച്ചേക്കും
അതേ സമയം വിധിവരാനിരിക്കുന്ന അവസാന നിമിഷത്തില്‍ ഡബ്യൂസിസ അംഗങ്ങളുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റും ഏറെ ശ്രദ്ധേയമായി. നിതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ് എന്നായിരുന്നു തലവാചകം. നിലവില്‍ ദിലീപ് അടക്കം മുഴുവന്‍ പ്രതികളും ജാമ്യത്തില്‍ പുറത്താണ്. രാവിലെ മുഴുവന്‍ വാദവും പൂര്‍ത്തിയായാല്‍ ഉച്ചയ്ക്ക് തന്നെ വിധി പറഞ്ഞേക്കും. സാങ്കേതിക തടസ്സം നേരിട്ടാല്‍ വിധി പറച്ചില്‍ നാളേക്ക് നീണ്ടേക്കും. വിധി വന്നയുടനെ മുഴുവന്‍ പ്രതികളെയും ജയിലിലേക്ക് കൊണ്ട് പോവും.
വിധി പറയുന്നത് കേരളം പോളിംഗ് ബൂത്തിലേക്ക് പോവുന്ന തലേ ദിവസമെന്നതിനാല്‍ രാഷ്ട്രീയ രംഗത്തും വിഷയം ചര്‍ച്ചയായിട്ടുണ്ട്. 2012 ഫെബ്രുവരി 17നാണ് കുറ്റകൃത്യം സംഭവിച്ചത്. 2018 മാര്‍ച്ച് എട്ട് മുതലാണ് സാക്ഷി വിസ്താരം ആരംഭിച്ചത്.