തിരുവനന്തപുരം: കേട്ട വാര്‍ത്ത സത്യമാവാതിരിക്കട്ടെ എന്നാണ് ഇത്തരം വാര്‍ത്തകളില്‍ പ്രാര്‍ത്ഥിക്കുക. ഇന്നലയും കേരളത്തിന്‍റെ മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു വാര്‍ത്ത വന്നു. അര്‍ദ്ധ രാത്രിയില്‍ ഭാര്യയുമായി ശാരീരിക ബന്ധത്തിനിടെ കുഞ്ഞ് ഉറക്കത്തില്‍ നിന്ന് എണീറ്റു കരഞ്ഞു. ദേശ്യം കൊണ്ട് അയാള്‍ മടിയിലിരുത്തി കൈമുട്ട് കൊണ്ട് കുഞ്ഞിന്‍റെ അടിവയറ്റില്‍ കുത്തുകയായിരുന്നു. നെയ്യാറ്റന്‍കരിയിലെ ഷിജില്‍ എന്ന യുവാവാണ് ഈ ക്രൂരത ചെയ്തത്. വേദന കൊണ്ട് പുളഞ്ഞ കുഞ്ഞിനെ ആശുപത്രിയിലും കൊണ്ട് പോയില്ല. മണിക്കൂറുകള്‍ കഴിഞ്ഞ് ആശുപത്രിയിലെത്തിയപ്പോഴേക്കും കുഞ്ഞ് മരണപ്പെട്ടിരുന്നു.
ആദ്യം ഉറക്കത്തിന് ശല്യമായി എന്നായിരുന്നു മൊഴിയെങ്കിലും പിന്നീട് ഭാര്യയാണ് സത്യം പോലീസിന് മുന്നില്‍ വെളിപ്പെടുത്തിയത്. ഇയാള്‍ നിരവധി സെക്‌സ് ചാറ്റ് ഗ്രൂപ്പുകളില്‍ അംഗമാണെന്നും അതിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ ഗ്രൂപ്പു ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. ഭാര്യയും ഭര്‍ത്താവും തമ്മില്‍ നല്ലൊരു മനപ്പൊരുത്തമില്ലെന്നാണ് കുടുംബത്തില്‍ നിന്ന് കിട്ടിയ വിവരം.
കുഞ്ഞ് വയറ്റിലായിരിക്കെ തന്നെ ഗര്‍ഭമലസിപ്പിക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നുവെന്ന് ഭാര്യ കൃഷ്ണപ്രിയയുടെ കുടുംബം ആരോപിക്കുന്നുണ്ട്. ഇതിനപ്പുറം ഇയാളുടെ കുടുംബം മുഴുവനായും തന്‍റെ മകളെ ദ്രോഹിക്കാറുണ്ടെന്നും കൃഷ്ണപ്രിയയുടെ അമ്മ മൊഴി നല്‍കിയിട്ടുണ്ട്. കേസിനെ കുറിച്ച് കൂടുതല്‍ പോലീസ് അന്വേഷിച്ച് വരുകയാണ്.