കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഫയലില്‍ ഒപ്പു വെച്ചു
കാസര്‍ഗോഡ്: പ്രവര്‍ത്തനം കൊണ്ട് പേര് കേട്ട എം എല്‍ എയാണ് എകെഎംം അശ്‌റഫ്. അദ്ദേഹത്തിന്‍റെ കരുത്തുറ്റ നേതൃത്വത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി നടന്ന പ്രതിഷേധ സമരം ഒരിക്കല്‍ കൂടി ഫലം കണ്ടു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കുമ്പള ടോള്‍ പ്ലാസ അടുത്ത 48 മണിക്കൂറില്‍ അടച്ചു പൂട്ടുമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എം എല്‍ അശ്വിനി അറിയിച്ചു.
കേന്ദ്ര ഗതാഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി അടച്ചു പൂട്ടാനുള്ള ഫയലില്‍ ഒപ്പു വെച്ചതായി ബിജെപി നേതൃത്വം അറിയിച്ചു. ഇക്കാര്യം ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖറെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ടോള്‍ പ്ലാസയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ബിജെപി ശക്തമായ ശ്രമം നടത്തിയിരുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അശ്വിനി അറിയിച്ചു.
60 കിലോമീറ്ററിനുള്ളില്‍ രണ്ട് ടോള്‍ പ്ലാസകള്‍ നിയമ വിരുദ്ധമാണ്. അത് കൊണ്ടായിരുന്നു മഞ്ചേശ്വരം എംഎല്‍എയുടെ നേതൃത്വത്തില്‍ അത് അടച്ചു പൂട്ടാന്‍ സമരം നടന്നത്. സമരം സംഘര്‍ഷത്തിലേക്കെത്തുകയും അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പക്ഷേ ലക്ഷ്യം നേടുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറുകയില്ലെന്ന് എകെഎം മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ ശക്തമായ സമരമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. ഒരു പക്ഷേ നിയമസഭ ഇലക്ഷന്‍ മുന്നില്‍ കണ്ടുള്ള ബിജെപിയുടെ തീരുമാനമാണോ എന്നും ശങ്കിക്കേണ്ടി വരും.