ഇറാനെതിരെയുള്ള യുദ്ധത്തില്‍ ഒരിക്കലും പങ്കാളികളാവുന്നില്ലെന്ന് യുഎഇ അധികൃതര്‍.
ഇന്ന് 17 ഡ്രോണുകളും 16 ബലിസ്റ്റിക്ക് മിസൈലുകളും യുഎഇ പ്രതിരോധിച്ചു
പാക്കിസ്ഥാനിലെ സ്കൂളുകള്‍ക്ക് രണ്ടാഴ്ച്ച അവധി പ്രഖ്യാപിച്ച് പ്രധാനമന്ത്രി
അബൂദാബി/ടെഹ്റാന്: ഇറാന്-ഇസ്രയേല്‍-അമേരിക്ക യുദ്ധം പത്താം ദിനം കടക്കുമ്പോള്‍ അയല്‍ രാജ്യങ്ങളിലേക്കുള്ള ആക്രമണത്തിന് നേരിയ രൂപത്തില്‍ ഒരു ഇളവ് കാണുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് കുവൈത്തിലും ബഹറൈനിലും ചെറിയ തോതില്‍ നാശനഷ്ടം സംഭവിച്ചെങ്കിലും യുഎഇയും ഖത്തറും വിജയകരമായി എല്ലാ ആക്രമണങ്ങളും പ്രതിരോധിച്ചു. ഇന്ന് മാത്രം യുഎഇയിലേക്ക് 17 ഡ്രോണുകളും 16 ബലിസ്റ്റിക്ക് മിസൈലുകളും ഇറന് തൊടുത്തുവിട്ടിരുന്നു. എല്ലാം വിജയകരമായി പ്രതിരോധിച്ചതായി യുഎഇ പ്രതിരോധ സേന അറിയിച്ചു. ആക്രമണം തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തി ഗ്ലോബല്‍ വില്ലേജ് അനിശ്ചിത കാലത്തേക്ക് പൂട്ടി.
ഇതിനിടെ യുഎഇയുടെ രണ്ട് സായുധ സേനാംഗങ്ങള്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടു. സേനാംഗങ്ങള്‍ അവരുടെ ജോലി നിര്വ്വണത്തിനിടെയാണ് അപകടമുണ്ടാതെന്നാണ് സ്റ്റേറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനുമായുള്ള യുദ്ധത്തില്‍ ഒരു നിലക്കും യുഎഇ പങ്കാളികളാവില്ലെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. സായുധാ സേനംഗങ്ങളുടെ നഷ്ടത്തില്‍ യുഎഇയോട് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് ഖത്തര്‍ രംഗത്തെത്തി
മിഡ്ഡില്‍ ഈസ്റ്റില്‍ നിലനല്‍ക്കുന്ന ഈ അനിശ്ചിതത്വം കാരണം സിബിഎസ്സിയുടെ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ വണ്ടും മാറ്റി. മാര്‍ച്ച് പതിനാറിനാണ് പുതുക്കിയ തിയ്യതി. പക്ഷേ ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ പരീക്ഷയുടെ മാറ്റത്തെ കുറിച്ച് വീണ്ടും ആലോചിക്കേണ്ടിവരുമെന്ന് സിബിഎസ്സി അറിയിച്ചു.
യുദ്ധം തുടരുന്ന സാഹചര്യം കാരണം ക്രൂഡ് ഓയില്‍ ഇന്ധനം മുതലായവയുടെ ലഭ്യത കുറവായതിനാല്‍ പല രാജ്യങ്ങളും ഇവയുടെ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. ബംഗ്ലാദേശില്‍ സ്കൂള്‍ കോളേജുകള്‍ക്ക് പെരുന്നാളവധി നേരത്തേയൊക്കി. പാക്കിസ്ഥാനില്‍ അടുത്ത രണ്ടാഴ്ച്ചത്തേക്ക് സ്കൂള്‍ തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി അറിയിച്ചു. ഇന്ധന സംരക്ഷണമാണ് മുഖ്യ കാരണം.
എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും നാളെ 32 അധിക വിമാനങ്ങള്‍ യുഎഇയുടെ വ്യത്യസ്ഥ വിമാനത്താവളങ്ങളിലേക്ക് പ്രവര്‍ത്തിക്കും. താഴെയുള്ള വിമാന സര്‍വ്വീസുകളാണ് നാളെ പ്രവര്‍ത്തിക്കുക.



