നീലേശ്വരം ചാത്തമത്ത് പ്രദേശം വെള്ളത്തിലായി
മലപ്പുറം പാണക്കാട് ശക്തമായ മണ്ണിടിച്ചില്‍
സംസ്ഥാനത്തെ പല പുഴകളിലും ജലനിരപ്പ് ശക്തമായി ഉയര്‍ന്നു
ഈ ആഴ്ച്ചയിലെ പിഎസ്സി പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: കര്‍ക്കിടക മഴ അതിന്‍റെ അതി തീവ്രതയിലേക്ക് മാറുന്നു. കേരളം തോരാത്ത മഴയില്‍ കുളിച്ച് കൊണ്ടിരിക്കുന്നു. ശകത്മായ മഴയെ തുടര്‍ന്ന് നാളെയും സംസ്ഥാനത്തെ 10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു കണ്ണൂരില്‍ മൂന്ന് താലൂക്കുകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കോഴിക്കാട്, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, മലപ്പുറം, പത്തനം തിട്ട എന്നീ ജില്ലകള്‍ക്കാണ് അവധി ബാധകമാവുന്നത്. വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാംപ് നടക്കുന്ന സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. മദ്രസകള്‍, ട്യൂഷന്‍ സെന്‍ററുകള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. ഇതില്‍ ഏഴ് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ അതിശക്തമായ മഴപെയ്യാന്‍ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ചൊവ്വാഴ്ച്ച പത്തു ജില്ലകള്‍ക്കും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താമസക്കാരും യാത്രക്കാരും അതീവ കരുതലോടെയുണ്ടാവണമെന്നും സര്‍ക്കാര്‍ അറിയിച്ചു. അടുത്ത ആഴ്ച്ചയിലെ കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ (psc) പരീക്ഷകള്‍ മാറ്റിവെച്ചു. ആഗസ്റ്റ് 4, 5. 6. 10 തിയ്യതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തിയ്യതികള്‍ പിന്നീട് പ്രഖ്യാപിക്കും.
കഴിഞ്ഞ ദിവസങ്ങളില്‍ തുടരുന്ന മഴയില്‍ പലയിടത്തും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നീലേശ്വരം ചാത്തോത്ത് മേഖലയില്‍ വീടുകളിലടക്കം വെള്ളം കയറിയിട്ടുണ്ട്. മലപ്പുറം പാണക്കാട് രണ്ട് തവണ മണ്ണിടിച്ചലുണ്ടായി. ആദ്യ പ്രാവശ്യമുണ്ടായ മണ്ണിടിച്ചില്‍ കാണാനും റിപ്പോര്‍ട്ട് ചെയ്യാനും പോയ സമയത്തായിരുന്നു രണ്ടാം പ്രാവശ്യം മണ്ണിടിച്ചിലുണ്ടായത്. എല്ലാവരും ഓടിയതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. ഓടുന്നതിനിടയില്‍ വീണ് ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പല പുഴകളിലും ജലനിരപ്പ് വര്‍ദ്ധിച്ചതിനാല്‍ പുഴയോരത്ത് താമസിക്കുന്നവര്‍ക്കും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടീച്ചിട്ടുണ്ട്.