By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: കാലവര്‍ഷം ശക്തമാവുന്നു: നിതാന്ത ജാഗ്രത വേണം,ഡ്രൈവര്‍മാരും മത്സ്യത്തൊഴിലാളികളും അതീവ ശ്രദ്ധ വേണം
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Editorial > കാലവര്‍ഷം ശക്തമാവുന്നു: നിതാന്ത ജാഗ്രത വേണം,ഡ്രൈവര്‍മാരും മത്സ്യത്തൊഴിലാളികളും അതീവ ശ്രദ്ധ വേണം
EditorialHealthKerala

കാലവര്‍ഷം ശക്തമാവുന്നു: നിതാന്ത ജാഗ്രത വേണം,ഡ്രൈവര്‍മാരും മത്സ്യത്തൊഴിലാളികളും അതീവ ശ്രദ്ധ വേണം

vishwalokam.com@gmail.com
Last updated: 2026/08/02 at 8:05 AM
vishwalokam.com@gmail.com
Share
2 Min Read
SHARE

മലയോരങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷ ഉറപ്പ് വരുത്തണം
മേഖല സുരക്ഷിതമല്ലെങ്കില്‍ നിര്‍ബന്ധമായും മാറിത്താമസിക്കണം
സന്ദർശന യാത്രകള്‍ പരമാവധി ഒഴിവാക്കുക

സംസ്ഥാനത്ത് കാലവര്‍ഷം അതിന്‍റെ ഭീകരാവത്സയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. സംസ്ഥാന സര്‍ക്കാറില്‍ നിന്നുള്ള അറിയിപ്പുകളും ജാഗ്രതാ നിര്‍ദ്ദേശങ്ങളും ഇടവിട്ട ഇടവിട്ട് നമ്മെ തേടിയെത്തുന്നുണ്ട്. അത് കൊണ്ട് അതീവ ശ്രദ്ധയോടും ജാഗ്രതയോടുമാവണം ഇനിയുള്ള ദിനങ്ങളില്‍ നാം ചെലവഴിക്കേണ്ടത്. പ്രത്യേകിച്ച് സുരക്ഷിതമല്ലാത്ത സാഹചര്യത്തിലൂടെ കടന്ന് പോവുന്നവര്‍. പ്രതിരോധം ചികിത്സയേക്കാള്‍ ഭേദമാണെന്ന് മറന്നേക്കരുത്.

കാലവര്‍ഷക്കെടുതിയില്‍ ഇന്ന് സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കനുസരിച്ച് 8 പേര്‍ മരണപ്പെടുകയും 13 പേര്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ 27 വീടുകള് പൂര്‍ണ്ണമായും 196 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. 209 ദുരിതാശ്വാസ ക്യാംപുകളിലായി 5792 പേരെ മാറ്റി പാര്‍പ്പിക്കുകയും ചെയ്തു.12 ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

നമ്മുക്ക് മറക്കാനാവാത്ത പ്രളയങ്ങളും വെള്ളപ്പൊക്കവും മലവെള്ളപ്പാച്ചിലുമടക്കം വന്‍ ദുരന്തങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അത് കൊണ്ട് മലയോര പ്രദേശങ്ങളിലുള്ളവരും വാസം സുരക്ഷിതമല്ലെന്ന് തോന്നലുള്ളവരും നിര്‍ബന്ധമായും മാറിത്താമസിക്കാന്‍ തയ്യാറാവണം. അതിന് സര്‍ക്കാര്‍ വക സാഹചര്യമൊരുക്കണമെങ്കില്‍ പ്രദേശങ്ങളിലെ ജനപ്രതിനിധികളെ വിവരം അറിയിക്കുക തന്നെ വേണം. പ്രയാസങ്ങള്‍ ഉണ്ടാവാം അത് ജീവന്‍ അപഹരിക്കുന്നതിനേക്കാളും ഭേദമാണല്ലോ. തീര പ്രദേശങ്ങളില്‍ താമസിക്കുന്നവരും ഇത് ശ്രദ്ധിക്കാന്‍ മറക്കരുത്. കടല്‍ രോഷാകുലമാവുന്നത് ഏത് സാഹചര്യത്തിലാണെന്ന് അവിടെയുള്ളവര്‍ക്ക കൃത്യമായി അറിയാവുന്നതാണ്. അത് കൊണ്ട് അതീവ ശ്രദ്ധയുണ്ടായേ മതിയാവൂ.

മത്സ്യത്തൊഴിലാളികളും ഡ്രൈവര്‍മാരുമാണ് ഏറെ ശ്രദ്ധാകുലരാവേണ്ടവർ . മത്സ്യബന്ധന നിരോധന സമയങ്ങള്‍ കാലവര്‍ഷമനുസരിച്ച് വ്യത്യാസപ്പെടും. ആ മുന്നറിയിപ്പുകള്‍ കൈവിടാതെ മുറുകെ പിടിക്കുക. അമിതമായ ആത്മവിശ്വാസം അത് അപകടത്തിലേക്ക് നയിക്കും. വാഹനമോടിക്കുന്നവര്‍ ഭീകരമായ വേഗതയിലൊന്നും വാഹനങ്ങള്‍ ചലിപ്പിക്കരുത്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ നിയന്ത്രണം വിട്ട് അപകടത്തിലേക്ക് കൊണ്ടെത്തിക്കും. ദേശീയ പാതയില്‍ രണ്ട് ബസ്സുകള്‍ നിയന്ത്രണം വിട്ട് അപകടത്തിലേക്ക് പോവുന്നത് നാമൊക്കെ കണ്ടതാണ്. ഭാഗ്യവശാല്‍ ചുറ്റുവട്ടത്ത് വാഹനമൊന്നുമില്ലാത്തത് വലിയ അപകടം ഒഴിവായി. അത് കൊണ്ട് വേഗത വര്‍ദ്ധിപ്പിച്ചാല്‍ വാഹനം നിങ്ങളുടെ നിയന്ത്രണത്തില്‍ നിന്ന് വഴുതിപ്പോവും. അത് വലിയ അപകടമുണ്ടാക്കിത്തീര്‍ക്കും. ചെറിയ ബൈക്കുകളില്‍ യാത്ര ചെയ്യുന്നര്‍ ടയറുകള്‍ വഴുതി വീഴാന്‍ സാധ്യത കൂടുതലുമാണ്. ഇതിനുള്ള പ്രതിവിധി അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രം പുറത്തിറങ്ങുക അതും മിതമായ വേഗതയില്‍ മാത്രം.

പുഴയിലും കുളത്തിലുമൊക്കെ കുളിക്കാന്‍ ഇറങ്ങുന്നവര്‍ വെള്ളത്തിന്‍റെ ഉയര്‍ച്ചയും താഴ്ച്ചയും നല്ലപോലെ മനസ്സിലാക്കണം. പരമാവധി ഈ കുളി സ്വയം രക്ഷയ്ക്ക് ഒഴിവാക്കലാണ് നല്ലത്. ചില അമിതമായ ആത്മ വിശ്വാസങ്ങളാണ് ഈ ദുരന്തത്തിലേക്ക് കൊണ്ടെത്തിക്കുന്നത്. അസുഖങ്ങളും വളരെ വേഗതയില്‍ ഈ വെള്ളങ്ങളില്‍ പകര്‍ന്നേക്കും. ആരോഗ്യ വകുപ്പിന്‍റെ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഇതിന് പിന്നിലുണ്ട്. ടൂറിസം ഭാഗങ്ങളിലുള്ള സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കുക. ഏത് സമയത്താണ് അപകടമണ്ടാവുന്നതെന്ന് പ്രവചിക്കാന്‍ പോലും സാധ്യമല്ല. നമ്മുടെ ചെറിയ മക്കളെയും മുതിര്‍ന്നവരെയും ഈ സാഹചര്യങ്ങളില്‍ പ്രത്യേക ശ്രദ്ധയുണ്ടാവണം.

സൂക്ഷിക്കുക എല്ലാം വന്നതിന് ശേഷം കൈമലര്‍ത്തിയിട്ട് കാര്യമല്ല, ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു പ്രതിരോധമാണ് ചികിത്സയേക്കാള്‍ ഭേദം.

You Might Also Like

തൂഫാന്‍ ഇഫക്ടില്‍ പിടിയിലായി അധ്യാപികമാരും, ഭയക്കണം ഈ സാത്താന്‍ സേവകരെ, സമുദായത്തെ സമുദ്ധരിക്കേണ്ടവരും?

തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തോടെ ഗുഡ് ബൈ പറഞ്ഞ് സിദ്ധാരാമയ്യ, എക്‌സില്‍ വൈകാരിക കുറിപ്പുമായി കര്‍ണ്ണാടകയുടെ മുന്‍ കാവലാള്‍

സിജെപി പ്രതിഷേധം: പുതിയ വിദ്യാഭ്യാസ മന്ത്രിയെ പ്രഖ്യാപിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്‍റെ രാജിയില്‍ കുടുങ്ങി സര്‍ക്കാര്‍, പാറ്റ പ്രയോഗത്തില്‍ തലചൊറിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സമസ്തയുടെ വിളക്കണഞ്ഞു: സമസ്ത ജന.സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്ല്യാർ അന്തരിച്ചു. അനുശോചനമറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

നീതീകരിക്കാനാവത്ത അരാജകത്വം: കാക്കിയിട്ടവന്‍ തെമ്മാടിയാവുന്ന നേര്‍ക്കാഴ്ച്ച, രാജ്യത്തെ രക്ഷിക്കാന്‍ സമരം തുടരട്ടേ, വിദ്യാഭ്യാസം സംരക്ഷിക്കപ്പെടട്ടേ

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com August 2, 2026 August 2, 2026
Share This Article
Facebook Twitter Copy Link Print
Previous News തൂഫാന്‍ ഇഫക്ടില്‍ പിടിയിലായി അധ്യാപികമാരും, ഭയക്കണം ഈ സാത്താന്‍ സേവകരെ, സമുദായത്തെ സമുദ്ധരിക്കേണ്ടവരും?
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

തൂഫാന്‍ ഇഫക്ടില്‍ പിടിയിലായി അധ്യാപികമാരും, ഭയക്കണം ഈ സാത്താന്‍ സേവകരെ, സമുദായത്തെ സമുദ്ധരിക്കേണ്ടവരും?
Editorial Education Health India Kerala July 28, 2026
തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തോടെ ഗുഡ് ബൈ പറഞ്ഞ് സിദ്ധാരാമയ്യ, എക്‌സില്‍ വൈകാരിക കുറിപ്പുമായി കര്‍ണ്ണാടകയുടെ മുന്‍ കാവലാള്‍
India Internaltional Kerala July 26, 2026
സിജെപി പ്രതിഷേധം: പുതിയ വിദ്യാഭ്യാസ മന്ത്രിയെ പ്രഖ്യാപിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്‍റെ രാജിയില്‍ കുടുങ്ങി സര്‍ക്കാര്‍, പാറ്റ പ്രയോഗത്തില്‍ തലചൊറിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
Education India Kerala July 25, 2026
സമസ്തയുടെ വിളക്കണഞ്ഞു: സമസ്ത ജന.സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്ല്യാർ അന്തരിച്ചു. അനുശോചനമറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
Education India Internaltional Kerala Qatar UAE July 23, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?