ജന്തര്‍ മന്ദര്‍ പ്രതിഷേധം അവസാനിപ്പിക്കുന്നുവെന്ന് സിജെപി
യുവാക്കള്‍ക്ക് നേരെയുള്ള പാറ്റ പ്രയോഗത്തിന് ചീഫ് ജസ്റ്റിസിന് നന്ദിയെന്ന് അഭിജിത്ത് ദീപ്‌കെ.

ന്യൂഡല്‍ഹി: 37 ദിവസം നീണ്ടു നിന്ന് പ്രതിഷേധ സമരത്തിന് തിരശ്ശീല വീണിരിക്കുന്നു. ലക്ഷ്യം പൂര്‍ത്തിയായ സന്തോഷത്തിലാണ് സിജെപി പ്രവര്‍ത്തകര്‍. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉച്ചയ്ക്ക് രാജിവെച്ചതോടെയാണ് പ്രതിഷേധം വിജയം കണ്ടതായി പ്രഖ്യാപിച്ചത്. സിജെപി ഫൗണ്ടര്‍ അഭിജിത്ത് ദീപ്‌കെ നിലത്തടിച്ചായിരുന്നു മന്ത്രിയുടെ രാജി സ്വീകരിച്ചത്. ഇതോടെ ജന്ദര്‍ മന്ദറിലുള്ള പ്രതിഷേധം അവസാനിപ്പിക്കുന്നുവെന്ന് അഭിജിത്ത് ദീപ്‌കെ ഔദ്യോഗികമായി അറിയിച്ചു. വൈകുന്നേരത്തോടെ പ്രള്‍ഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായും കേന്ദ്രം പ്രഖ്യാപിച്ചു.
നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്നായിരുന്നു സിജെപിയുെട സമരം ജന്ദര്‍ മന്ദറില്‍ ആരംഭിച്ചത്. കഴിഞ്ഞ 4 തവണ പരീക്ഷ പേപ്പർ ചോർന്നിരുന്നു. ഇതിന് പിന്നാലെ 23ഓളം വിദ്യാര്‍ത്ഥികള്‍ ആത്മഹത്യം ചെയ്തു. ഇന്ത്യയുടെ വിദ്യാഭ്യാസ രംഗം വ്യവസ്ഥാപിതമായി കൊണ്ട് പോവണമെന്നും അതിന് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചേ മതിയാവുയെന്നും സിജെപി ആവശ്യപ്പെട്ടു. സമരത്തിന് ഐക്യധാര്‍ഡ്യം പ്രഖ്യാപിച്ച് പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ വാങ് സാന്‍ചുക് നിരാഹാര സമരവും പ്രഖ്യാപിച്ചു. സമര വേദിയില്‍ പല രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും പങ്കെടുത്തു. സമരം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്ക്കാര്‍ ശക്തമായി പരിശ്രമിച്ചു. സമരക്കാര്‍ക്കെതിരെ ലാത്തിയും ജലപീരങ്കിയും പ്രയോഗിച്ച് അടിച്ചമര്‍ത്തി പക്ഷേ പാറ്റകള്‍ പിന്‍വാങ്ങിയില്ല. അവസാനം സിജെപിയുടെ മുഴുവന്‍ ആവലശ്യങ്ങളും കേന്ദ്ര സർക്കാർ അംഗീകരിച്ചു.
ആദ്യം ധര്‍മേന്ദ്ര പ്രധാനെ മറ്റു വകുപ്പ് ഏല്‍പ്പിച്ച് നിര്‍മ്മലയ്ക്ക് വിദ്യാഭ്യാസ മന്ത്രി സ്ഥാനം നല്‍കാമെന്ന് പദ്ധതിയിട്ടിരുന്നു. പക്ഷേ ഒരു നിലക്കും പാറ്റകള്‍ കീഴങ്ങടങ്ങില്ലെന്ന് കണ്ടതോടെയാണ് അടവ് മാറ്റിയത്. ഉച്ചയോടെ വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു. വൈകുന്നേരത്തോടെ നിലവിലെ ഭക്ഷ്യ വകുപ്പ് മാന്ത്രിപ്രള്‍ഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി പ്രഖ്യാിച്ചു.
കേന്ദ്ര മന്ത്രിമാരായ ജെപി നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലയാണ് സിജെപിയുടെ എല്ലാ ആവശ്യങ്ങളും സ്വീകരിച്ചതായി വക്താക്കള്‍ അറിയിച്ചത്. സിജെപി ആവശ്യപ്പെട്ട മൂന്ന് പ്രധാന ആവശ്യങ്ങള്‍ ഇവയാണ്
1- വിദ്യാഭ്യാസ മന്ത്രി രാജിവെക്കുക
2- സമരവുമായി ബന്ധപ്പെട്ടവര്‍ക്ക് നേരെ ഒരു നിയമ നടപടിയും ഉണ്ടാവരുത്
3- നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് 1 കോടി നല്‍കുക.
ഇതില്‍ ആദ്യത്തെ രണ്ടിനും കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാട്ടി. മൂന്നാമത്തെ ആവശ്യത്തിന് കേന്ദ്രം മറുപടി നല്‍കിയത് ഇങ്ങനെ; അനുഭാവ പൂര്‍ണ്ണമായ ഒരു പരിഹാരം മരിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ലഭിക്കും. ചര്‍ച്ചയ്ക്ക ശേഷം ഇരു വിഭാഗവും ഒന്നിച്ചിരുന്നു പത്ര സമ്മേളനം വിളിച്ചു കാര്യങ്ങള്‍ വിശദീകരിച്ചു. സിജെപി മുന്നോട്ട് വെച്ച അടുത്ത രണ്ട് ആവശ്യങ്ങളില്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ സര്‍ക്കാരുമായി വീണ്ടും ചര്‍ച്ച ചെയ്യുമെന്ന് സിജെപി മുഖ്യ പ്രതിനിധി സൗരവ് ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
അതേ സമയം പറ്റകളെന്ന് വിളിച്ചത് വിദ്യാര്‍ത്ഥികളെയല്ലെന്നും വ്യാജ ബിരുദധാരികളെയാണ് ഇതില്‍ ഉദ്ദേശിച്ചതെന്നും പാറ്റ പ്രയോഗത്തില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. പാറ്റ എന്ന പ്രയോഗത്തില്‍ ചീഫ് ജസ്റ്റിസിനോട് നന്ദിയുണ്ടെന്നും ആ വളിയാണ് ഞങ്ങളെ ഈ നിലയില്‍ കൊണ്ടെത്തിച്ചെതെന്നും അഭിജിത് ദീപ്‌കെ പറഞ്ഞു. യഥാർത്ഥത്തില്‍ ചീഫ് ജസ്റ്റിസിന്‍റെ ഈ വിളിയായിരുന്നു സിജെപിയുടെ രൂപീകരണത്തിന് കാരണമായത്.
