ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരെ വെടിവെയ്പ്പിന് ശ്രമം. അദ്ദേഹം പങ്കെടുത്ത വിവാഹ ചടങ്ങിലാണ് വെടിവെയ്പ്പ് നടന്നത്. പക്ഷേ അദ്ദേഹം വെടിയേല്‍ക്കാതെ സുരക്ഷിതനാണെന്നാണ് മകന്‍ ഒമര്‍ അബ്ദുല്ല അറിയിച്ചത്. ജമ്മു കശ്മീരിലെ ഗ്രേറ്റര്‍ കൈലാഷ് എന്ന സ്ഥലത്ത് നടന്ന വിവാഹ മണ്ഡപത്തിലായിരുന്നു സംഭവം. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ബി എസ് ചൗഹാന്‍റെ മകന്‍റെ വിവാഹ ചടങ്ങായിരുന്നു അവിടെ അരങ്ങേറിയിരുന്നത്.
വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഫറൂഖ് അബ്ദല്ലയ്ക്ക നേരെ ഒരാള്‍ തോക്കുമായി ഓടി അടുക്കുകയും വെടിയുതിര്‍ക്കുകയും ചെയ്യുകയായിരുന്നു. അദ്ദേഹത്തോടൊപ്പം ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരിയും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ ഇരുവരും സുരക്ഷിതരാണെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.
ആക്രമണം നടത്തിയത് കശ്മീര്‍ സ്വദേശി കമാല്‍ സിങ് ജംവാളാണ്. അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തെ കുറിച്ച് മകനും മുഖ്യമന്ത്രിയുമായി ഒമര്‍ അബ്ദുല്ല രേഖപ്പെടുത്തിയത് ”പടച്ചവന്‍ കരുണയുള്ളവനാണ്, വലിയ അപകടത്തില്‍ പിതാവ് രക്ഷപ്പെട്ടു.”വെന്നാണ്. എക്സ് കുറിപ്പിന്‍റെ പൂർണ്ണ രൂപം താഴെ.