കേരളം ഒറ്റ ഘട്ടമായി ഇലക്ഷന്‍ ബൂത്തിലേക്ക് നീങ്ങും
മെയ് നാലിന് വോട്ടെണ്ണല്‍
ഡല്‍ഹി/തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ പാര്‍ട്ടീ പ്രവര്‍ത്തകര്‍ കാത്തിരുന്ന കേരള ഇലക്ഷന്‍ തിയ്യതി മുഖ്യ ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചു. കേരളം ഏപ്രില്‍ 9ന് വിധിയെഴുതും. മെയ് നാലിന് ഫല പ്രഖ്യാപനവും നടക്കും. മെയ് 10ന് മുമ്പായി പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിനൊപ്പം പുതുച്ചേരിയും അസമും തിരഞ്ഞെടുപ്പിലേക്ക് നീങ്ങും. പക്ഷേ തമിഴ്‌നാട്ടില്‍ ഏപ്രില്‍ 23നും ബംഗാളില്‍ രണ്ട് ഘട്ടങ്ങളായി ഏപ്രില്‍ 23/24നും ഇലക്ഷ്യന്‍ നടക്കും. എസ് ഐ ആര്‍ പരിഷ്‌കരണത്തിന് ശേഷമുള്ള ആദ്യ ഇലക്ഷനാണ്. അന്തിമ ലിസ്റ്റില്‍ കേരളത്തില്‍ നിന്ന് 26953644 വോട്ടര്‍മാരാണുള്ളത്. രണ്ടാമത് തിരുത്തലിന് അപേക്ഷിച്ച 158212 പേര്‍ കൂടി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
പ്രധാനപ്പെട്ട തിയ്യതികള്‍ ഇങ്ങനെ: ഗസറ്റ് വിജ്ഞാപനം മെയ് 16ന്, നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് 23ന്, നാമനിര്‍ദ്ദേശ പത്രിക പരിശോധന മാര്‍ച്ച് 24ന്, പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് 26ന്. നാളെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ കീഴില്‍ കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം നടക്കും. പ്രധാനപ്പെട്ട കാര്യങ്ങളൊക്കെ അതില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കും.
മാസ്സ് എന്‍ട്രിയോടെ എല്‍ഡിഎഫ്
ഇലക്ഷന്‍ കമ്മീഷന്‍ കേരള ഇലക്ഷന്‍ തിയ്യതി പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം. ഇതോടെ ഇലക്ഷന്‍ മത്സര രംഗത്ത് ഒരല്‍പ്പം മുന്നിലായി എല്‍ ഡിഎഫ്. സി പിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് എകെജി സെന്‍ററില്‍ വെച്ച് പട്ടിക പ്രഖ്യാപിച്ചത്.
86 സീറ്റുകളിലാണ് ഇത്തവണ സിപിഎം മത്സരിക്കുന്നത്. ഇതില്‍ 56 പേര്‍ സിറ്റിംഗ് എം എല്‍ എമാരായിരിക്കും. നിലവിലെ സ്പീക്കര്‍ ശംസീര്‍, നടന്‍ മുകേഷ്, എം എം മണി എന്നിവര്‍ക്ക് ഇത്തവണ സീറ്റ് നല്‍കിയില്ല.

പിണറായി വിജയന്‍ ധര്‍മ്മടത്താണ് ജനവിധി തേടുന്നത്. മന്ത്രിമാരായ വീണാ ജോര്‍ജ്ജ് (ആറന്മുള), മുഹമ്മദ് റിയാസ് (ബേപ്പൂര്‍), കെഎന്‍ ബാലഗോപാല്‍ (കൊട്ടാരക്കര), സജി ചെറിയാന്‍ (ചെങ്ങന്നൂര്‍), വി എന്‍ വാസവന്‍ (ഏറ്റുമാനൂര്‍) എന്നിവരും മത്സരത്തിനുണ്ട്. കെ കെ ശൈലജ ഇത്തവണ കളമശ്ശേരിയില്‍ നിന്ന് ജനവിധി തേടും.
സ്ഥാനാര്‍ത്ഥി പട്ടിക താഴെ
മഞ്ചേശ്വരം- കെ ആര്‍ ജയാനന്ദ
ഉദുമ- സി എച്ച് കുഞ്ഞമ്പു
തൃക്കരിപ്പൂര്‍- വിപിപി മുസ്ഥഫ
പയ്യന്നൂര്‍- ടിഐ മധുസൂദനന്‍
തളിപ്പറമ്പ്- പികെ ശ്ാമള ടീച്ചര്‍
അഴീക്കോട്- കെവി സുമേഷ്
കല്ല്യാശ്ശേരി- എം വിജിന്‍
മട്ടന്നൂര്‍- വികെ സനോജ്
തലശ്ശേരി- കാരായി രാജന്‍
മാനന്തവാടി- ഓആര്‍ കേളു
സുല്‍ത്താന്‍ ബത്തേരി- എം എസ് വിശ്വനാഥന്‍
കുറ്റ്യാടി- കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
പേരാമ്പ്ര- ടിപി രാമകൃഷ്ണന്‍
ബാലുശ്ശേരി- കെ എം സച്ചിന്‍ദേവ്
കൊയിലാണ്ടി- കെ ദാസന്‍
കോഴിക്കോട് നോര്‍ത്ത്- തോട്ടത്തില്‍ രവീന്ദ്രന്‍
തിരുവമ്പാടി- ലിന്റോ ജോസഫ്
പൊന്നാനി- എം കെ സക്കീര്‍
വണ്ടൂര്‍- ഡോ കെകെ ദാമോദരന്‍ മാസ്റ്റര്‍
പെരന്തല്‍മണ്ണ- വിപി മുഹമ്മദ് ഹനീഫ
മങ്കട- എം പി അലവി
തൃത്താല- എം ബി രാജേഷ്
തരൂര്‍- പിപി സുമോദ്
ആലത്തൂര്‍- ടിഎം ശശി
നെന്മാറ- കെ പ്രേമന്‍
ഷൊര്‍ണ്ണൂര്‍- പി മമ്മിക്കുട്ടി
ഒറ്റപ്പാലം – കെ പ്രേംകുമാര്‍
കോങ്ങാട്- കെ ശാന്തകുമാരി
മലമ്പുഴ- എ പ്രഭാകരന്‍
കുന്നംകുളം- എസി മൊയ്തീന്‍
ചേലക്കര- യുആര്‍ പ്രദീപ്
മണലൂര്‍- സി രവീന്ദ്രനാഥ്
ഗുരുവായൂര്‍- എന്‍ കെ അക്ബര്‍
പുതുക്കാട്-കെ കെ രാമചന്ദ്രന്‍
ഇരിങ്ങാലക്കുട- ആര്‍ ബിന്ദു
വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി
അങ്കമാലി- സാജുപോള്‍
ആലുവ- എ എം ആരിഫ്
കുന്നത്തുനാട്- പിവി ശ്രീനിജിന്‍
വൈപ്പിന്‍- എംബി ഷൈനി
കളമ്മശ്ശേരി- പി രാജീവ്
തൃക്കാക്കര- പുഷപദാസ്
കൊച്ചി- കെജെ മാക്‌സി
തൃപ്പൂണ്ണിത്തുറ- കെഎന്‍ ഉണ്ണികൃഷ്ണന്‍
കോതമംഗലം- ആന്റണി ജോണ്‍
ഉടുമ്പന്‍ചോല- കെകെ ജയചന്ദ്രന്‍
ദേവികുളം- എ രാജ
പാറശ്ശാലി- സികെ ഹരീന്ദന്‍
നെയ്യാറ്റിന്‍കര- കെ ആന്‍സലന്‍
അരുവിക്കര- ജിസ്റ്റീഫന്‍
കാട്ടാക്കട- ഐബി സതീഷ്
നേമം- വി ശിവന്‍ കുട്ടി
വട്ടിയൂര്‍കാവ്- വികെ പ്രശാന്ത്
കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രന്‍
വാമനപുരം- ഡികെ മുരളി
ആറ്റങ്ങല്‍- ഒ എസ് അംബിക
വര്‍ക്കല- വിജോയി
കൊല്ലം- എസ് ജയമോഹന്‍
ഇരവിപുരം- എം നൗഷാദ്
കുണ്ടറ- എസ് എല്‍ സജികുമാര്‍
കോന്നി- ക യു ജനീഫ്കുമാര്‍
മാവേലിക്കര- എം എസ് അരുണ്‍ കുമാര്‍
ചെങ്ങന്നൂര്‍- സജി ചെറിയാന്‍
കായംകുളം-യു പ്രതിഭ
അമ്പലപ്പുഴ- എച്ച് സലാം
ആലപ്പുഴ- പിപി ചിത്തരഞ്ജന്‍
അരൂര്‍- ദലീമ
പുതുപ്പള്ളി- കെഎം രാധാകൃഷ്ണന്‍
കോട്ടയം- കെ അനില്‍കുമാര്‍
ഏറ്റുമാനൂര്‍- വിഎന്‍ വാസവന്‍
എല്‍ ഡി എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ യുഡിഎഫും സ്ഥാനാർത്ഥികളുടെ കാര്യത്തില് തീരുമാനത്തിലെത്തിയേക്കും. ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. സ്ഥാനാർത്ഥികളുടെ ലിസ്റ്റ് ഹൈക്കമാന്‍ഡിന് കൈമാറിയിട്ടുണ്ട്.