താമസക്കാർക്കും പൗരന്മാർക്കും യാത്രക്കാർക്കും കനത്ത ജാഗ്രത നിർദ്ദേശം പുറപ്പെടീച്ചു
മസ്‌ക്കത്ത: ശക്തമായ മഴയെ തുടര്‍ന്ന് ഒമാനിലെ പല മേഖലകളിലും വെള്ളപ്പൊക്കമുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് രാജ്യങ്ങളായ യുഎഇയിലും ഒമാനിലുമാണ് കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തത്. തുടര്‍ന്ന് ഒമാന്‍റെ ചില ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തത്. സുരക്ഷാ സേനയുടെ ശക്തമായ രക്ഷാപ്രവര്‍ത്തനത്തില്‍ നാല്‍പ്പതോളം പേരെ രക്ഷത്തപ്പെടുത്തുകയും ചെയ്തു.
ഒമാന്‍ സിവില്‍ ഡിഫന്‍സിന്‍റെ പ്രവര്‍ത്തകര്‍ പല ഭാഗങ്ങളിലും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വത്തം നല്‍കി. ഒമാന്‍റെ പല താഴ്‌വരകളിലും ശക്തമായ വെള്ളമൊഴുക്കായിരുന്നു. മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഒമാനിലെ തെക്കന്‍ പ്രദേശമായ അല്‍ ബതീനയിലാണ്. ശക്തമായ വെള്ളത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് വിലയിരുത്തപ്പെടുന്നത്. മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്
ശക്തമായ വെള്ളത്തില്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കരുതെന്ന് ഒമാന്‍ പോലീസ് കര്‍ശനമായ നിര്‍ദ്ദേശം പുറപ്പെടീച്ചു. അടുത്ത ദിവസങ്ങളില്‍ ഇതേ കാലാവസ്ഥ തുടരുമെന്നും അതിനാല്‍ താമസക്കാരും പൗരന്മാരും യാത്രക്കാരും ശക്തമായ ജാഗ്രതയിലുണ്ടാവണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.