യുഎഇയില്‍ ഭക്ഷണ ലഭ്യത കുറവില്ലെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി
യുഎസിന്‍റെ രണ്ട് പോര്‍വിമാനം തകര്‍ത്തിട്ട് ഇറാന്‍, പൈലറ്റിനായ് തിരച്ചില്‍
ഇറാന്‍റെ നൂക്ലിയര്‍ പ്ലാന്‍റിന് നേരെ ഇസ്രയേല്‍ ആക്രമണം
ഇന്നലെ 23 ബലിസ്റ്റിക്ക് മിസൈലുകളും 56 ഡ്രോണുകളും യുഎഇ പ്രതിരോധിച്ചു
അബൂദാബി/വാഷിങ്ടണ്‍: ഇറാന്‍-ഇസ്രയേല്‍-അമേരിക്ക യുദ്ധം 36ാം ദിവസം പിന്നിടുമ്പോള്‍ ഇറാന് 48 മണിക്കൂറിന്‍റെ അന്ത്യശാസനം നല്‍കി അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. 48 മണിക്കൂറിനുള്ളില്‍ സമാധാനത്തിനുള്ള ഡീലിന് ഇറാന്‍ സമ്മതിക്കണം അല്ലെങ്കില്‍ ഹൊര്‍മുസ് തുറക്കണം. ഇതില്ലെങ്കില്‍ രാജ്യം നരക തുല്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രെപിന്‍റെ അന്ത്യ ശാസനം വന്നയുടനെ തന്നെ അതേ നാണയത്തില്‍ ഇറാന്‍ തിരിച്ചടിക്കുകയും ചെയ്തു. ‘രാജ്യം നിങ്ങള്‍ക്കുള്ള നരകമായിരിക്കുമെന്നാണ് ഇറാന്‍റെ മറുപടി
ഇന്നലെ യുഎസിന്‍റെ രണ്ട് പോര്‍ വിമാനങ്ങളാണ് ഇറാന്‍ തകര്‍ത്തിട്ടത്. രണ്ടിലെയും പൈലറ്റുമാര്‍ രക്ഷപ്പെട്ടിരുന്നു. തെക്കേ ഇറാന്‍റെ അന്തരീക്ഷത്തില്‍ പറന്ന യുഎസിന്‍റെ എഫ് 15 വിമാനമാണ് ആദ്യം തകര്‍ത്തിട്ടത്. ഇതിലെ പൈലറ്റിനെ കാണാതാവുകയും ചെയ്തു. എ 10 യുദ്ധ വിമാനം കുവൈത്തിലാണ് തകര്‍ത്തിട്ടത്. ഇതിലെ പൈലറ്റ് ഇജക്ട് ചെയ്യപ്പെട്ടതിനാല്‍ അയാള്‍ സുരക്ഷിതനാണെന്ന് യുഎസ് സേന അറിയിച്ചിട്ടുണ്ട്. ഇറാനില്‍ തകര്‍ന്നു വീണ പൈലറ്റിനായ് ഇരു രാജ്യങ്ങളും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കണ്ടു കിട്ടുന്നവര്‍ക്ക് ഇറാന്‍ വലിയ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ ഇറാന്‍റെ നൂക്ലിയര്‍ പ്ലാന്‍റിന് നേരെ ആക്രമണം നടന്നു. അതില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. തിരിച്ച് അബൂദാബിയിലെ അജ്ബാന്‍ ഗ്യാസ് ശാലയിലേക്കും ഒറാക്കള്‍ സെന്‍റെറിലേക്കും ഇറാന്‍ മിസൈലുകള്‍ തൊടുത്തു വിട്ടു. പക്ഷേ വിജയകരമായ രീതിയില്‍ യുഎഇ എല്ലാം പ്രതിരോധിച്ചു. അവശിഷ്ടംട വീണ് 5 ഇന്ത്യക്കാരനടക്കം 11 പേര്‍ക്ക് പരിക്കുണ്ട്. അബൂദാബിയില്‍ ഒരു ഈജിപ്ഷ്യന്‍ എഞ്ചിനീയറും മരണപ്പെട്ടവരിലുണ്ട്. ഇന്നലെ മാത്രം യുഎഇ 23 ബലിസ്റ്റിക്ക് മിസൈലുകളും 56 ഡ്രോണുകളും യുഎഇ ശക്തമായി പ്രതിരോധിച്ചു. അതേ സമയം ആക്രമണവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഭക്ഷ്യ ലഭ്യത കുറവില്ലെന്നും വിലക്കയറ്റം അനവദിക്കില്ലെന്നും യുഎഇ ഭക്ഷ്യ വകുപ്പ് മന്ത്രി പറഞ്ഞു.
ഇറാന്‍റെ സുപ്രീം നഷാണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ തലവനായിരുന്ന ലാറിജാനിയുടെ മകള്‍ക്കും മരുമകനും യുഎസ് വിസ നിഷേധിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ലാറിജാനിയുടെ മകള്‍ ഫാത്വിമ അര്‍ദ്വേഷി ലാറിജാനിയും അവരുടെ ഭര്‍ത്താവ് സയ്യിദ് കാലന്ദര്‍ മുത്തമദി എന്നിവരുടെയും വിസയാണ് യുഎസ് പുതുക്കാന്‍ വിസമ്മിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആണ് ഇക്കാര്യം വെളിപ്പെടുത്തയ്ത്.