അബൂദാബി: യുഎസ്- ഇറാന്‍ സംഘര്‍ഷം കനക്കുന്നതിനിടെ യുഎഇയുടെ രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം നടത്തി ഇറാന്‍. ദേശീയ എണ്ണ ടാങ്കറുകളായ മൊമ്പാസയും അല്‍ ബഹിയയുമാണ് ആക്രമിക്കപ്പെട്ടതെന്ന് യുഎഇ പ്രതിരോധ വകുപ്പ് മന്ത്രാലയം ഉറപ്പിച്ചിട്ടുണ്ട്. ആക്രമണത്തില്‍ മൊമ്പാസയിലെ ഒരു ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കുണ്ട്. ഇതില്‍ ആറുപേര്‍ ഇന്ത്യക്കാരും രണ്ട് പേര്‍ ഉക്രൈന്‍ പൗരന്മാരുമാണെന്നും യുഎഇ വ്യക്തമാക്കി.
ഹൊര്‍മുസിന്‍റെ തെക്കന്‍ ഭാഗത്ത് കൂടി പ്രവേശിച്ച് ഒമാന്‍ അതിര്‍ത്തിയിലൂടെ സഞ്ചരിക്കവേയാണ് ആക്രമണം നേരിട്ടത്. രണ്ട് ടാങ്കറുകള്‍ക്കും കേടുകപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇരു കപ്പലുകളിലും തീ പടര്‍ന്നതിന് പിന്നാലെ അത് നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതിനെതിരെ ശക്തമായ രീതിയില്‍ തിരിച്ചടിക്കാന്‍ യുഎഇ പ്രതിജ്ഞ ബദ്ധമാണെന്നും രാജ്യത്തിന്‍റെ പരമാധികാരത്തിന്‍റെ മേലിലുള്ള കടന്ന് കയറ്റം നോക്കിക്കാണാനാവില്ലെന്നും യുഎഇ അറിയിച്ചു
അതേ സമയം ഇന്നലെ രാത്രി തന്നെ മൂന്നാം ഘട്ട ആക്രമണം തുടക്കമിട്ടതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡര്‍ അറിയിച്ചു. ഇറാന്‍റെ ആണവ നിലയങ്ങളെ ലക്ഷ്യമിട്ടായിരിക്കും അടുത്ത ആക്രമണമെന്നും ഇന്ന് മുതല്‍ ഇറാനെതിരെ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുമെന്നും യുഎസ് സേന വ്യക്തമാക്കി.
രാജ്യത്തെ വ്യാഴാഴ്ച്ച അഭിസംബോധനം ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് . ഹൊര്‍മുസില്‍ ഇനി ഞങ്ങളായിരിക്കും കാവല്‍ മാലഖയെന്നും കാര്‍ഗോ കപ്പലുകള്‍ക്ക് 20 ശതമാനം ഫീ ഈടാക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനെ പരിഹസിച്ചായിരുന്നു ഇറാന്‍ വിദേശ കാര്യമന്ത്രി പ്രതികരിച്ചത്.