കേരളത്തില്‍ 2500 പ്രശ്‌ന ബാധിത ബൂത്തുകള്‍
തിരുവനന്തപുരം/കാസറഗോഡ്: ജില്ലകള്‍ തോറും നിറവൈവിധ്യങ്ങള്‍ കൊണ്ടുള്ള പതാകകളും തോരണങ്ങളും, ആവേശങ്ങളുടെ പാർട്ടീ വസ്ത്രമണിഞ്ഞ് പ്രവര്‍ത്തകരുടെ ആനന്ദ നൃത്തങ്ങള്‍, വെല്ലുവിളികളുടെയും മുദ്രാവാക്യങ്ങളുടെയും ബാനറുകളുടെയും അകമ്പടിയോടെ മുന്നണികള്‍ റോഡുകളില്‍ തകര്‍ത്താടി, അവസാനം പാര്‍ട്ടികളുടെ പരസ്യ പ്രചരണത്തിന് തെരുവുകളിലെ കൊട്ടിക്കലാശത്തോട് പരിസമാപ്തിയായി.
നാളെ നിശബ്ദ പ്രചരണം. മറ്റെന്നാള്‍ വ്യാഴാഴ്ച്ച കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും. സാധാരണ രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന തെരെഞ്ഞെടുപ്പ് ഇപ്രാവശ്യം ഒറ്റ ഘട്ടമായി നടക്കും. ഭരണ വികാരം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് കോട്ടകള്‍. മലബാറില്‍ ശക്തമായ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ ഭേദപ്പെട്ട പ്രകടനവും മധ്യ കേരളത്തില്‍ നല്ലൊരു മുന്‍തൂക്കവും പ്രതീക്ഷിക്കുന്നുണ്ട്.
അതേ സമയം ഭരണവിരുദ്ധ വികാരമില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും എല്‍ ഡിഎഫ് മുന്നണിയും. മുമ്പുണ്ടായിരുന്ന അതേ ആവേശത്തില്‍ വീണ്ടും ഭരണത്തിലേറുമെന്ന പ്രതീക്ഷയുമുണ്ട്. പക്ഷേ നേരിയ ചോര്‍ച്ച സംഭവിച്ചേക്കാം. അത് കേരളത്തിന്‍റെ സാധാരണ തെരെഞ്ഞെടുപ്പ് പ്രത്യേകതയായി മാത്രം കാണും.
ബിജെപി കോട്ടകളില്‍ മൂന്നു മുതല്‍ ഏഴ് വരെ സീറ്റുകളാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേമം, വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, പാലക്കാട് തുടങ്ങിയ ചില മണ്ഡലങ്ങളിലാണ് ബിജെപിയുടെ ശക്തമായ പ്രതീക്ഷ. 2500 പ്രശ്‌നബാധിത പോളിങ് ബൂത്തുകളടക്കം സംസ്ഥാനത്ത് 30741 പോളിങ് സ്‌റ്റേഷനുകളാവും ഉണ്ടാവുക. 25000ത്തിന് മുകളില്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരടക്കം 76203 പോലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷയക്കായ് നിയോഗിക്കപ്പെട്ടിട്ടുള്ളത്.