യുഎഇയുടെ ആകാശത്തില്‍ ഡ്രോണുകളും മിസൈലുകളുമില്ലാത്ത ആദ്യ ദിനം
അല്‍ ജസീറ മാധ്യമ പ്രവര്ത്തകന് ഗാസയില്‍ കൊല്ലപ്പെട്ടു
ഹിസ്്ബുല്ലയ്ക്കെതിരെയുള്ള ആക്രമണം തുടരുമെന്ന് നെതന്യാഹു
ടെഹ്റാന്/വാഷിങ്ടണ്‍: ഏറെ ആശ്വാസത്തോടെ ലോക രാജ്യങ്ങളും പ്രത്യേകിച്ച് മധ്യേഷ്യയും കേട്ട വാര്‍ത്തയ്ക്ക് അല്‍പ്പായുസ്സേ ഉണ്ടായുള്ളു എന്ന വിലയിരുത്തലിലാണ് ലോകം. ഇറാന്-അമേരിക്ക വെടി നിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന അടുത്ത ദിവസം തന്നെ ലെബനനില്‍ ദുരന്തം വിതച്ച അക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. 254 മരണവും ആയിരത്തിന് മുകളില്‍ ആളുകള്‍ക്ക് പരിക്കുമുണ്ട്. പത്ത് മിനുറ്റിനുള്ളില്‍ രാജ്യത്തൈ വലിയ ആഘാതത്തിലാക്കി 100 ബോംബുകളാണ് വര്‍ഷിപ്പിച്ചത്.
ലെബനാന്റെ ആക്രമണം ഇന്നലെ നടത്തിയ വെടിവെയ്പ്പ് കരാറിന് മങ്ങലേല്‍പ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. വെടിനിര്‍ത്തല്‍ കരാറില്‍ ലെബനാനെ കൂടെ ഉള്‍പ്പടുത്തണമെന്നാണ് ഇറാന്റെ മറ്റൊരു ആവശ്യം. ഇതേ ആവശ്യവുമായി യുകെയും ഫ്രാന്‍സും മുന്നോട്ട് വന്നിട്ടുണ്ട്. ഈ ആക്രമണം നിര്‍ത്തണമെന്നാണ് ഇരു രാജ്യങ്ങളും ആവശ്യപ്പൈട്ടത്. അതേ സമയം ഹിസ്ബുല്ലയ്ക്കെതിരെയുള്ള ആക്രമണം തുടരുമെന്നാണ് നെതന്യാഹു അഭിപ്രായപ്പെട്ടത്. തെക്കന്‍ ബെയ്റൂത്തില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞ് പോവണമെന്ന് ഇസ്രയേല്‍ ഇന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വെടിനിര്‍ത്തലിന്റെ രണ്ടാം ദിനത്തില്‍ യുഎഇയില്‍ ഒരു ആക്രമണവും നടന്നില്ലെന്നത് ഏറെ സന്തോഷകരമായ വാര്‍ത്തയാണ്. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പൗരന്മാരോടും താമസക്കാരോടും ഐക്യത്തിന്റെ പ്രതീകമായി പതാക ഉയര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ വെടിനിര്‍ത്തല്‍ കരാറിനെ കുറിച്ച് വ്യക്തത വേണമെന്ന് നിലപാട് യുഎഇക്കുണ്ട്.

ഇന്നലെ ഇസ്രയേല്‍ നടത്തിയ ഗാസ ആക്രമണത്തില്‍ അല്‍ ജസീറയുടെ മാധ്യമ പ്രവര്ത്തകന് ദാരുണാന്ത്യമുണ്ടായി. ഹമാസുമായി ബന്ധമാരോപിച്ചാണ് ഇസ്രയേലിന്റെ നടപടി.
വെടിനിര്‍ത്തല്‍ കരാറില്‍ ഇറാന് മുന്നോട്ട് വെച്ച പത്ത് ആവശ്യങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിച്ചിട്ടില്ലെന്ന രൂപത്തിലാണ് വൈറ്റ് ഹൗസ് പ്രതികരിച്ചത്. ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഇസ്ലാമാബധില് ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്. അപ്പോഴും ലെബനാന്റെ കാര്യത്തില്‍ അമേരിക്കയും ഒരു വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല.
ഹുര്‍മുസിന്റെ പൂര്‍ണ്ണാധികാരം ഇറാന് അവകാശപ്പെട്ടതിനോട് ഏത് രീതിയില്‍ അമേരിക്കയും മറ്റു രാജ്യങ്ങളും പ്രതികരിക്കുന്നുവെന്നതും കണ്ടറിയേണ്ടതുണ്ട്. ഒരു ദിവസം 15 കപ്പലുകളെ കടത്തിവിടുമെന്ന് ഇറാന് അംഗീകരിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.