By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: യുഎഇ വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച്ച സ്‌കൂളിലേക്ക്, സ്‌കൂള്‍ ബസ്സുകള്‍ നിരത്തിലിങ്ങരുതെന്ന് മന്ത്രാലയം, സുരക്ഷാ മാനദണ്ഡം പ്രഖ്യാപിച്ചു
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Education > യുഎഇ വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച്ച സ്‌കൂളിലേക്ക്, സ്‌കൂള്‍ ബസ്സുകള്‍ നിരത്തിലിങ്ങരുതെന്ന് മന്ത്രാലയം, സുരക്ഷാ മാനദണ്ഡം പ്രഖ്യാപിച്ചു
EducationInternaltionalUAE

യുഎഇ വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച്ച സ്‌കൂളിലേക്ക്, സ്‌കൂള്‍ ബസ്സുകള്‍ നിരത്തിലിങ്ങരുതെന്ന് മന്ത്രാലയം, സുരക്ഷാ മാനദണ്ഡം പ്രഖ്യാപിച്ചു

vishwalokam.com@gmail.com
Last updated: 2026/04/16 at 2:30 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

അബൂദാബി: നീണ്ട ഒന്നര മാസത്തെ ഇടവേളക്ക് ശേഷം യുഎയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച്ച മുതല്‍ സ്‌കൂളിലേക്ക് പോയിത്തുടങ്ങും. ഇറാന്‍-അമേരിക്ക-ഇസ്രയേല്‍ യുദ്ധം കാരണം കഴിഞ്ഞ ഒന്നര മാസമായി വിദൂരവിദ്യാഭ്യാസമായിരുന്നു സ്‌കൂളുകള്‍ തുടര്‍ന്നിരുന്നത്. ഇന്നലെ രാത്രിയിലാണ് കാമ്പസിലേക്ക് തിരിച്ചെത്താന്‍ വിദ്യാർത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും അഡ്മിന്‍ സ്റ്റാഫുകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്.

പക്ഷേ സ്‌കൂള്‍ ബസ്സുകള്‍ താത്കാലികമായി നിരത്തിലറങ്ങരുതെന്ന് മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ബസ്സുകള്‍ ഓടിത്തുടങ്ങാന്‍ ഇനിയും കാത്തിരിക്കണം. സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ ക്യാമ്പസിലെത്തിക്കാനുള്ള ഉത്തരവാദിത്തം രക്ഷിതാക്കൾക്കാണ്. രക്ഷിതാക്കള്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ ഈ നടപടി എങ്ങനെ പ്രാവര്‍ത്തികമാക്കും എന്നൊര ആശങ്ക നിലനില്‍ക്കുന്നുണ്ട്. ബസ്സ് സര്‍വ്വീസിന് ബദലായി എന്ത് ചെയ്യുമെന്ന ആശങ്കയും പലരും മുന്നോട്ട് വെക്കുന്നുണ്ട്.

ബസ്സുകള്‍ നിരത്തിലിറക്കാന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തേണ്ടതുണ്ടെന്നാണ് മന്ത്രാലയത്തിന്‍റെ നിലപാട്. അതുമായി ബന്ധപ്പെട്ട മുനിസിപ്പാലിറ്റി ഗവണ്‍മെന്‍റ് സ്ഥാപനങ്ങള്‍ എന്നിവരുമായി ചര്‍ച്ച ചെയ്യണം. സ്വകാര്യ ബസ്സ് കമ്പനികളെ ആശ്രയിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവരുമായി ചര്‍ച്ച ചെയ്ത് ലഭ്യത ഉറപ്പ് വരുത്താനമുണ്ട്. അതിനപ്പുറം ട്രാഫിക്ക് പ്രശ്‌നങ്ങളും മുന്നിലുണ്ട്.

ഓരോ ആഴ്ച്ചകളിലും ഈ കാര്യങ്ങള്‍ പുനര്‍ പരിശോധിച്ച് ഉറപ്പ് വരുത്തും. ഈ പരിശോധനയ്ക്ക് ശേഷമായിരിക്കും തുടര്‍ കാര്യങ്ങള്‍ പ്രഖ്യാപിക്കുക. വിശദ വിവരങ്ങള്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റിലൂടെ അറിയിക്കുന്നതായിരിക്കും.

രണ്ട് ദിവസം മുമ്പ് തന്നെ ഷാര്‍ജ്ജ സ്‌കൂളുകളിലെ മുഴുവന്‍ അദ്ധ്യാപകരെയും സ്‌കൂളിലേക്ക് വിളിപ്പിച്ചിരുന്നു. അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും മന്ത്രാലയത്തിന്‍റെ ഭാഗത്ത് നിന്ന് സര്‍വ്വേയും നല്‍കിയിരുന്നു. ഇന്നു മുതല്‍ നഴ്‌സറികള്‍ ചില നിബന്ധനകളോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു.

You Might Also Like

യുഎഇ വിദ്യാര്‍ത്ഥികള്‍ വീണ്ടും സ്‌കൂളിലേക്ക്; നിബന്ധനകളോടെ ചില നഴ്‌സറികള്‍ 16ന് തുറക്കും, കൂടുതല്‍ പ്രഖ്യാപനം നാളെ

പ്രതീക്ഷകള്‍ ഇടിഞ്ഞു: 21 മണിക്കൂര്‍ ചര്‍ച്ച പരാജയം, ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്ന് ജെഡി വാന്‍സ്, അമേരിക്കയുടെ ആവശ്യം അന്യായമായിരുന്നവെന്ന് ഇറാന്‍

ചർച്ചയ്ക്ക് വേദിയൊരുങ്ങി: ഇറാന്‍ പ്രതിനിധികള്‍ പാക്കിസ്ഥാനില്‍ (വീഡിയോ)

പ്രതീക്ഷയോടെ ലോകം: യുഎസ് വൈസ് പ്രസിഡണ്ട് വാന്‍സും ടീമും പാക്കിസ്ഥാനിലേക്ക്, ഇറാന്‍ പ്രതിനിധികള്‍ ഇസ്ലാമാബാദില്‍- ചര്‍ച്ച ശനിയാഴ്ച്ച

വെടിനിര്‍ത്തല്‍ കരാര്‍ പാളുമോ? ലെബനാനില്‍ ദുരന്തം വിതച്ച് ഇസ്രയേല്‍, ലബനാനെ വെടിനിര്‍ത്തല്‍ കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് യുകെയും ഫ്രാന്‍സും.

TAGGED: Front News, Hot News, US-Iran-Israel War

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com April 16, 2026 April 16, 2026
Share This Article
Facebook Twitter Copy Link Print
Previous News യുഎഇ വിദ്യാര്‍ത്ഥികള്‍ വീണ്ടും സ്‌കൂളിലേക്ക്; നിബന്ധനകളോടെ ചില നഴ്‌സറികള്‍ 16ന് തുറക്കും, കൂടുതല്‍ പ്രഖ്യാപനം നാളെ
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

യുഎഇ വിദ്യാര്‍ത്ഥികള്‍ വീണ്ടും സ്‌കൂളിലേക്ക്; നിബന്ധനകളോടെ ചില നഴ്‌സറികള്‍ 16ന് തുറക്കും, കൂടുതല്‍ പ്രഖ്യാപനം നാളെ
Education Internaltional UAE April 14, 2026
പ്രതീക്ഷകള്‍ ഇടിഞ്ഞു: 21 മണിക്കൂര്‍ ചര്‍ച്ച പരാജയം, ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്ന് ജെഡി വാന്‍സ്, അമേരിക്കയുടെ ആവശ്യം അന്യായമായിരുന്നവെന്ന് ഇറാന്‍
Internaltional Qatar UAE April 12, 2026
ചർച്ചയ്ക്ക് വേദിയൊരുങ്ങി: ഇറാന്‍ പ്രതിനിധികള്‍ പാക്കിസ്ഥാനില്‍ (വീഡിയോ)
India Internaltional Qatar UAE April 11, 2026
പ്രതീക്ഷയോടെ ലോകം: യുഎസ് വൈസ് പ്രസിഡണ്ട് വാന്‍സും ടീമും പാക്കിസ്ഥാനിലേക്ക്, ഇറാന്‍ പ്രതിനിധികള്‍ ഇസ്ലാമാബാദില്‍- ചര്‍ച്ച ശനിയാഴ്ച്ച
Internaltional Qatar UAE April 10, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?