ദുബായ്: യുദ്ധം വെടിനിര്‍ത്തല്‍ കാലാവധി തുടരുന്നതിനിടെ പ്രവാസികള്‍ക്ക് ആശ്വാസമായി വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും പുതിയ പ്രഖ്യാപനം. ഒരു മാസത്തോളം ഓണ്‍ലൈനായി തുടരുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ക്രമേണ ഓണ്‍സൈറ്റായി തുറക്കുമെന്നാണ് നിലവിലെ അറിയിപ്പ്. കെച്ച്ഡിഎയും എഡ്യുകേഷന്‍ ഹ്യമണ്‍ റിസോഴ്‌സ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്‍റ് കൗണ്‍സില്‍ ടീമും കൂടിയാലോചിച്ച് പുറത്തുവിട്ടതാണ് ഈ പ്രഖ്യാപനം. ആദ്യ ഘട്ടത്തില്‍ നഴ്‌സറികളായിരിക്കും പ്രവര്‍ത്തനം ആരംഭിക്കുക. ഈയാഴ്ച്ച 16 മുതല്‍ നഴ്‌സറി കുട്ടികള്‍ വീണ്ടും ക്ലാസ് മുറിയിലേക്ക് യാത്ര തിരിക്കും.
നഴ്‌സറികള്‍ക്ക് തന്നെ ചില നിബന്ധനകളും സുരക്ഷാ മാനദണ്ഡങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യും തുറക്കുന്നത് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും മാളുകളിലടങ്ങിയ വാണിജ്യ സ്ഥാപനങ്ങളില്‍ നടക്കുന്ന നഴ്‌സറികളായിരിക്കും ആരംഭിക്കുക. ബാക്കിയുള്ള നഴ്‌സറികള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പിന്നെയായിരിക്കും തുറക്കുക
സ്‌കൂളുകളുടെ കാര്യത്തില്‍ വ്യക്തമായ പ്രഖ്യാപനമൊന്നും നിലവില്‍ കെഎച്ച്ഡിഎയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഏപ്രില്‍ 17വരെ ഓണ്‍ലൈന്‍ തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്. തിരിച്ച് ക്ലാസ് മുറിയിലേക്ക് ചെല്ലാനാവുമോ എന്ന കാര്യത്തില്‍ നാളെ പ്രഖ്യാപനമുണ്ടാവും. അതില്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കള്‍.
ഇറാന്‍-യുഎസ്-ഇസ്രയേല്‍ യുദ്ധം തുടങ്ങിയ അടിസ്ഥാനത്തില്‍ മാര്‍ച്ച് 2 മുതലായിരുന്നു സ്‌കൂളുകള്‍ ഓണ്‍ലൈനിലേക്ക് മാറിയത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം കാര്യക്ഷമമായി നടത്താന്‍ കെച്ച്ഡിഎ നേരിട്ട് തന്നെ അദ്ധ്യാപകരുമായി മീറ്റിംഗ് നടത്തുകയും അദ്ധ്യാപകരുടെ ക്ഷേമത്തിനായി വേണ്ടി പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അബൂദാബിയുടെ എഡ്യുകേഷന്‍ സെക്ടറായ അഡെക് വിദ്യാർത്ഥികളുടെ വിദൂര വിദ്യാഭ്യാസ കാര്യത്തില്‍ ശക്തമായ മാനദണ്ഡം തന്നെ പുറപ്പെടീച്ചിട്ടുണ്ട്.