By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ‘പട നയിച്ചവന്‍ തന്നെ നാട് ഭരിക്കും’- കേരളത്തില്‍ ഇനി വിഡി സതീശന്‍റെ കാലം, തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > ‘പട നയിച്ചവന്‍ തന്നെ നാട് ഭരിക്കും’- കേരളത്തില്‍ ഇനി വിഡി സതീശന്‍റെ കാലം, തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ
IndiaKerala

‘പട നയിച്ചവന്‍ തന്നെ നാട് ഭരിക്കും’- കേരളത്തില്‍ ഇനി വിഡി സതീശന്‍റെ കാലം, തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ

vishwalokam.com@gmail.com
Last updated: 2026/05/14 at 4:08 PM
vishwalokam.com@gmail.com
Share
2 Min Read
SHARE

തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കും അനിശ്ചിതത്ത്വത്തിനൊടുവില്‍ കേരളത്തിന്‍റെ പതിമൂന്നാം മുഖ്യമന്ത്രിയായി വിഡി സതീശനെ ഹൈക്കമാന്‍ഡ് തെരെഞ്ഞെടുത്തു. തെരെഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പതിനൊന്നാം ദിവസമാണ് ഔദ്യോഗിക പ്രഖ്യാപനം നടക്കുന്നത്. ഇന്നലെ വൈകുന്നേരം നടന്ന ഖാര്‍ഗെ-രാഹുല്‍ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം. ഇന്ന് രാവിലെ ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തില്‍ കേരള ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുന്‍ഷിയാണ് വിഡി സതീശന്‍റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വാർത്താ സമ്മേളനത്തില്‍ കേരളത്തിലേക്കയക്കപ്പെട്ട ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ മുകുള്‍ വാസ്നിക്കും, അജയ് മാക്കനും, എഐസിസി മാധ്യമ ചുമതലയുള്ള സെക്രട്ടറി ജയറാം രമേശ് എന്നിവരും സന്നിഹിതരായിരുന്നു.

കഴിഞ്ഞ പത്ത് ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വ്യത്യസ്ഥ കൂടിക്കാഴ്ച്ചകളാണ് നടന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല, എഐസിസി സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരെയായിരുന്നു മുഖ്യമന്ത്രി പഥത്തിലേക്ക് പരിഗണിച്ചിരുന്നത്. മൂന്നു പേരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം തീരുമാനാവാത്തതിനാല്‍ മുന്‍ കെപിസിസി അദ്ധ്യക്ഷന്മാരെയും കെപിസിസി വര്‍ക്കിങ് മെമ്പര്‍മാരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു ചര്‍ച്ചകള്‍ നടത്തി. ഹൈക്കമാന്‍്ഡ് പ്രത്യേക പ്രതിനിധികളെ കേരളത്തിലേക്കയച്ചു ഘടക കക്ഷികളുമായും എം എല്‍ എമാരുമായും ചര്‍ച്ചകള്‍ നടത്തി.

എം എല്‍ എമാരില്‍ ഭൂരിപക്ഷവും കെ സി വേണുഗോപാലിന് അനുകൂലിച്ചതാണ് പ്രതിസന്ധിയായത്. ജനങ്ങള്‍ ഭൂരിപക്ഷവും വിഡിക്ക് പിന്തുണയര്‍പ്പിച്ചതും ഹൈക്കമാന്‍ഡിന് തലവേദനയായി. ഒരാളും തങ്ങളുടെ ആവശ്യത്തില്‍ നിന്ന് പിന്‍വലിയാത്തതുമാണ് ചര്‍ച്ച ഇതുവരെ നീണ്ടത്. എഐസിസി പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഘാര്‍ഗെയും രാഹുല്‍ ഗാന്ധിയും നേരിട്ടുള്ള അവസാന കൂടിക്കാഴ്ച്ചയിലായിരുന്നു തീരുമാനം. ചര്‍ച്ചകള്‍ തീരുമാനമായതോടെ മീഡിയ വിംഗ് ചുമതലയുള്ള എഐസിസി സെക്രട്ടറി ജയറാം രമേശ് എം പിയെ ഘാര്‍ഗെയുടെ വീട്ടിലേക്ക് വിളിപ്പിച്ചു. കെസി വേണുഗോപാലുമായി അവസാന കൂടിക്കാഴ്ച്ചയോടെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ജയറാം രമേശ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

ഇന്ന നിയസഭാ ആസ്ഥാനത്ത് വിഡി സതീശനെ നിയമസഭാ ലീഡറായി തെരെഞ്ഞെടുക്കപ്പെട്ടു. രമേശ് ചെന്നിത്തലയും കൂടെ രണ്ട് എം എല്‍ എമാരും നിയസഭാ കക്ഷി യോഗത്തില്‍ സന്നിഹിതരായിരുന്നില്ല. വ്യക്തിപരമായ കാരണമെന്നാണ് പറഞ്ഞത്. സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച കലൂർ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.

You Might Also Like

‘കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യത്തില്‍ ഘടക കക്ഷികള്‍ ഇടപെടരുതെന്ന് ജി സുകുമാരന്‍ നായര്‍, ‘വിദ്യാഭ്യാസം കോണ്‍ഗ്രസ് ഏറ്റെടുക്കണം’

മലപ്പുറത്ത് മിന്നലേറ്റ് 4 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, 2 വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരം

യുഎഇയിലും ഖത്തറിലും കുവൈത്തിലും ഡ്രോണ്‍ ആക്രമണം,തീ നിയന്ത്രണ വിധേയമെന്ന് ഖത്തര്‍

ഹൊര്‍മുസില്‍ യുഎസ് ഉപരോധം തുടരുന്നു, വെടിനിര്‍ത്തല്‍ കരാറില്‍ ഇറാന്‍റെ മറുപടിയും കാത്ത് യുഎസ്

തമിഴ്‌നാടില്‍ അനിശ്ചിതത്വം അവസാനിച്ചു; പിന്തുണ പ്രഖ്യാപിച്ച് വിസികെ, വിജയ് മുഖ്യമന്ത്രിയായ് ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com May 14, 2026 May 14, 2026
Share This Article
Facebook Twitter Copy Link Print
Previous News ‘കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യത്തില്‍ ഘടക കക്ഷികള്‍ ഇടപെടരുതെന്ന് ജി സുകുമാരന്‍ നായര്‍, ‘വിദ്യാഭ്യാസം കോണ്‍ഗ്രസ് ഏറ്റെടുക്കണം’
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

‘കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യത്തില്‍ ഘടക കക്ഷികള്‍ ഇടപെടരുതെന്ന് ജി സുകുമാരന്‍ നായര്‍, ‘വിദ്യാഭ്യാസം കോണ്‍ഗ്രസ് ഏറ്റെടുക്കണം’
India Kerala May 13, 2026
മലപ്പുറത്ത് മിന്നലേറ്റ് 4 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, 2 വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരം
Health India Kerala May 12, 2026
യുഎഇയിലും ഖത്തറിലും കുവൈത്തിലും ഡ്രോണ്‍ ആക്രമണം,തീ നിയന്ത്രണ വിധേയമെന്ന് ഖത്തര്‍
India Internaltional Qatar UAE May 10, 2026
ഹൊര്‍മുസില്‍ യുഎസ് ഉപരോധം തുടരുന്നു, വെടിനിര്‍ത്തല്‍ കരാറില്‍ ഇറാന്‍റെ മറുപടിയും കാത്ത് യുഎസ്
Internaltional UAE May 9, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?