By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ചിരിയോർമ്മകള്‍ക്ക് വിട, നടന്‍ സലീം കുമാർ വിട പറഞ്ഞു, നഷ്ടപ്പെട്ടത് കൂടെപ്പിറപ്പെന്ന് മുഖ്യമന്ത്രി
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > ചിരിയോർമ്മകള്‍ക്ക് വിട, നടന്‍ സലീം കുമാർ വിട പറഞ്ഞു, നഷ്ടപ്പെട്ടത് കൂടെപ്പിറപ്പെന്ന് മുഖ്യമന്ത്രി
IndiaInternaltionalKeralaUncategorized

ചിരിയോർമ്മകള്‍ക്ക് വിട, നടന്‍ സലീം കുമാർ വിട പറഞ്ഞു, നഷ്ടപ്പെട്ടത് കൂടെപ്പിറപ്പെന്ന് മുഖ്യമന്ത്രി

vishwalokam.com@gmail.com
Last updated: 2026/06/06 at 10:49 PM
vishwalokam.com@gmail.com
Share
2 Min Read
SHARE

കൊച്ചി: മലയാള സിനിമാ ലോകത്ത് മായാചിരിയായ് നിലകൊണ്ട ആ ചിരിയോർമ്മകള്‍ ഇനി കാലയവനികക്കുള്ളില്‍ ഓർമ്മയായ് മാത്രം ബാക്കിയാവും. ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചും കടന്നു പോയ കഥാ പാത്രങ്ങളും തേടിയെത്തിയ പുരസ്കാരവും ഇനി അദ്ദേഹത്തിന്‍റെ ഓർമ്മ പുസ്തകത്തിലെ താളിലെഴുതപ്പെടും. സലീം കുമാറെന്ന മലയാള സിനിമയിലെ കോമഡീ ചക്രവർത്തി ഇനിയില്ല.

ഇന്നലെ ശാരീരിക പ്രയാസം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യ നില വഷളായതിനാല്‍ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. രാത്രിയോടെ മരണം ഉറപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് ആയിരങ്ങളാണ് അമൃത ഹോസ്പിറ്റലില്‍ തടിച്ച് കൂടിയിരിക്കുന്നത്. സംസ്കാരം ഇന്ന് വൈകുന്നേരം വീട്ടുവളപ്പില്‍ നടക്കും. രാവിലെ ഒമ്പത് മുതല്‍ പറവൂർ ടൌണ്‍ ഹാളില്‍ പൊതു ദർശനമുണ്ടാവും.

മുഖ്യമന്ത്രി പറവൂരിലെത്തി അന്ത്യോപചാരമർപ്പിക്കും. നഷടപ്പെട്ടത് കൂടെപിറപ്പിനാണെന്ന തലവാചകത്തില്‍ സലീം കുമാറിന്‍റെ നഷ്ട വിയോഗത്തെ കുറിച്ച് വികാര നിർഭരമായ കുറിപ്പായിരുന്നു മുഖ്യമന്ത്രി സോഷ്യല്‍ മീഡിയയില്‍ പോസറ്റ് ചെയ്തത്. തന്‍റെ നിലപാടുകളെ എന്നും ഇഷ്ടപ്പെട്ട സ്നേഹനിധിയും എന്നും കൂടെ നിന്നിരുന്ന വ്യക്തിത്വവുമായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു

ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ നിരവധി തവണ പല രൂപങ്ങളിലായി അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2010ലായിരുന്നു ആദാമിന്‍റെ മകന്‍ അബു എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേന്ദ്ര-സംസ്ഥാന പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയത്. അച്ചനുറങ്ങാത്ത വീടിലെ അഭിനയത്തിനായിരുന്നു അദ്ദേഹത്തിന് രണ്ടാമത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്. ഞാനും തമ്മില്‍ എന്ന ചിത്രത്തിലൂടെ 2013ല്‍ ഹാസ്യ നടനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കി. 2016ല്‍ കറുത്ത ജൂതന്‍ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തായും അദ്ദേഹം സംസ്ഥാന അവാർഡ് സ്വന്തമാക്കി. 2013ല്‍ മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാർഡും സ്വന്തമാക്കിയിട്ടുണ്ട്.

1969ല്‍ എറണാകുളം ചിറ്റാറ്റുകരയില്‍ ഗംഗാധരന്‍- കൌസല്യ ദമ്പതികളുടെ മകനായാണ് ജനനം. മതമറിയാത്ത മകനായി വളരട്ടെയെന്ന ചിന്താഗതിയിലാവാം പിതാവ് സലീം എന്ന് മകന് നാമകരണം ചെയ്തത്. സ്കൂളിലെത്തിയപ്പോള്‍ അദ്ധ്യാപികയായിരുന്നു കുമാർ എന്ന പേര് കൂടെ ചേർത്തത്. ഈ കഥ പലവേദികളില്‍ അദ്ദേഹം അനുസ്മരിച്ച് പറഞ്ഞിരുന്നു.

മാല്യങ്കര എസ് എന്‍ എം കോളേജില്‍ പ്രീഡിഗ്രി. മഹാരാജാസ് കോളേജിലായിരുന്നു ഡിഗ്രി. സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ മിമിക്രിയിലുണ്ടായിരുന്നെങ്കിലും കോളേജ് കാലഘട്ടത്തിലായിരുന്നു മത്സര വേദിയിലേക്ക് എത്തിയത്. എം ജി യൂണിവേഴ്സിറ്റി കലോത്സവത്തില്‍ മൂന്ന് തവണ തുടർച്ചയായി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

1996ല്‍ ഇഷ്ടമാണ് നൂറുവട്ടമായിരുന്നു ആദ്യ ചിത്രം. 2000ത്തില്‍ തെങ്കാശിപ്പട്ടണത്തിലെ അഭിനയമാണ് സലീം കുമാറിന്‍റെ സിനിമാ ലോകം മാറ്റി മറിച്ചത്. മുന്നൂറോളം സിനികള്‍ അഭിനയിച്ച അദ്ദേഹം മൂന്ന് തമിഴ് സിനിമയിലും ഒരു ഒഡിയ സിനിമയിലും വേഷം ചെയ്തിട്ടുണ്ട്. കംപാർട്മെന്‍റ്, കറുത്ത ജൂതന്‍, ദൈവമേ കൈതൊഴാം കെ കുമാറാകണം എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. കല്യാണ രാമന്‍, സിഐഡി മൂസ, മായാവി, മീശ മാധവന്‍, തിളക്കം, പുലിവാല്‍ കല്ല്യാണം, ചതിക്കാത്ത ചന്തു, ചെസ് എന്നിവയാണ് അദ്ദേഹത്തിന്‍റെ ചില പ്രധാനപ്പെട്ട സിനിമകള്‍. ഭാര്യ സുനിത. മക്കള്‍ നടന്‍ ചന്തു, ആരോമല്‍.

You Might Also Like

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി ശ്രേയസ് കാലം, സൂര്യ പുറത്ത്, വൈഭവ് ഇനി സീനിയർ താരം

തമിഴ്നാടില്‍ ഇനി അണ്ണാമലൈ യുഗം, ‘വി ദ് ലീഡേഴ്സില്‍ ആദ്യ ദിനം അംഗത്തമെടുത്ത് 7 ലക്ഷം പേർ, ബിജെപിക്ക് തലവേദന

ഖാർഗെ വീണ്ടും രാജ്യസഭയിലേക്ക്, ജോർജ് കുര്യന് സീറ്റില്ല, രാജ്യസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപിയും കോണ്‍ഗ്രസും

കുവൈത്ത് വിമാനത്താവളം ഭാഗീകമായി തുറന്നു, ആക്രമണത്തെ അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍, മരിച്ചത് മധ്യപ്രദേശ് സ്വദേശി

റോയലായി ബാംഗ്ലൂര്‍; തുടര്‍ച്ചയായ രണ്ടാം കിരീടം, രാജകീയ ഇന്നിങ്‌സുമായി കോഹ്ലി, ഹോം ഗ്രൗണ്ടില്‍ കണ്ണീരണിഞ്ഞ് ഗുജറാത്ത്

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com June 6, 2026 June 6, 2026
Share This Article
Facebook Twitter Copy Link Print
Previous News തമിഴ്നാടില്‍ ഇനി അണ്ണാമലൈ യുഗം, ‘വി ദ് ലീഡേഴ്സില്‍ ആദ്യ ദിനം അംഗത്തമെടുത്ത് 7 ലക്ഷം പേർ, ബിജെപിക്ക് തലവേദന
Next News ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി ശ്രേയസ് കാലം, സൂര്യ പുറത്ത്, വൈഭവ് ഇനി സീനിയർ താരം
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി ശ്രേയസ് കാലം, സൂര്യ പുറത്ത്, വൈഭവ് ഇനി സീനിയർ താരം
India Internaltional Kerala Sports June 7, 2026
തമിഴ്നാടില്‍ ഇനി അണ്ണാമലൈ യുഗം, ‘വി ദ് ലീഡേഴ്സില്‍ ആദ്യ ദിനം അംഗത്തമെടുത്ത് 7 ലക്ഷം പേർ, ബിജെപിക്ക് തലവേദന
India Internaltional June 5, 2026
ഖാർഗെ വീണ്ടും രാജ്യസഭയിലേക്ക്, ജോർജ് കുര്യന് സീറ്റില്ല, രാജ്യസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപിയും കോണ്‍ഗ്രസും
India Internaltional Kerala June 4, 2026
കുവൈത്ത് വിമാനത്താവളം ഭാഗീകമായി തുറന്നു, ആക്രമണത്തെ അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍, മരിച്ചത് മധ്യപ്രദേശ് സ്വദേശി
India Internaltional Qatar UAE June 3, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?