മുംബൈ: കഴിഞ്ഞ കുറേ കാലമായി ഫോമിലില്ലാത്ത സൂര്യകുമാർ യാദവിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ബോർഡിന് ശക്തമായ നിലപാടെടുത്തു. ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റി നിർത്തിയതിന് പുറമെ അടുത്ത മൂന്ന് ട്വന്‍റി പരമ്പരയ്ക്കുള്ള ടീമില്‍ തന്നെ ഉള്‍പ്പെടുത്തിയില്ല. അടുത്ത മൂന്ന് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പുതിയ നായകന്‍ ശ്രേയസ് അയ്യർ നയിക്കും. ഐ പി എല്ലിലെ തകർപ്പന്‍ ഫോമിന് പിന്നാലെ വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.
ഇംഗ്ലണ്ട്, അയർലന്‍റ് ട്വന്‍റി പരമ്പരയ്ക്കും ഏഷ്യന്‍ ഗെയിംസിനുമുള്ള ടീമിനെയാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. മുംബൈയില്‍ നടന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷം ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കറും സെക്രട്ടറി ദേവ് ജിത് സൈകിയും നടത്തിയ വാർത്താ സമ്മേളനത്തിലാണ് ടീമിനെ പ്രഖ്യാപിച്ചത്.
സൂര്യ കുമാറിന്‍റെ ഐപിഎല്ലിലെ മോശം ഫോമാണ് ടീമില്‍ നിന്ന് സ്ഥാനം തെറിക്കാനും കാരണമായത്. വൈഭവ് ടീമിലെത്തുന്നതോടെ പുതിയൊരു റെക്കോർഡും അദ്ദേഹത്തിന്‍റെ പേരിലെഴുതപ്പെടും. ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോർഡാണ് സ്വന്തമാവുന്നത്. സച്ചിന്‍റെ റെക്കോർഡായിരിക്കും പഴങ്കഥയാവുക.
നായകത്വ ചർച്ചയില്‍ അഗാർക്കറിന്‍റെ പരിഗണന വിക്കറ്റ് കീപ്പറും മലയാളി താരവുമായ സജ്ഞുവിനായിരുന്നു. പക്ഷേ ശ്രേയസിന്‍റെ ഐപിഎല്ലിലെ മികച്ച നായകത്വം അദ്ദേഹത്തിന് തുണയായി. ബാക്കിയുള്ളവർ അദ്ദേഹത്തെ അനുകൂലിച്ചു. ഇതോടെ ശ്രേയസിനെ നായകനായി പ്രഖ്യാപിക്കുകയായിരുന്നു.
തെരെഞ്ഞെടുക്കപ്പെട്ട ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റന്‍), തിലക് വർ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശർമ, സഞ്ജു സാംസണ്‍ (വിക്കറ്റ കീപ്പർ), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പർ), വൈഭവ് സൂര്യവംശി, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേല്‍, വാഷിങ്ന്‍ സുന്ദർ, വരുണ്‍ ചക്രവർത്തി, രവി ബിഷ്ണോയി, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, അർഷദീപ് സിങ്, പ്രിന്‍സ് യാദവ്