വാഷിംഗ്ടണ്‍: ഭരണത്തിലേറിയ തൊട്ട് തലേന്ന് ട്രംപ് നടത്തിയ വിവാദ ഉത്തരവിന് സുപ്രീം കോടതിയുടെ തിരിച്ചടി. പൗരത്വം ജന്മാവകാശമാണെന്നും ട്രംപിന്‍റെ നയം നടപ്പാക്കാന്‍ പ്രയാസമാണെന്നും കോടതി വിലയിരുത്തി. മൂന്നിനെതിരെ ആറു വോട്ടുകള്‍ക്കാണ് ഈ ചരിത്ര വിധി പുറപ്പെടീച്ചത്.
അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്നവര്‍ക്ക് പൗരത്വം ലഭിക്കുകയെന്നത് ഭരണഘടന നല്‍കുന്ന അവകാശമാണ്, മാതാപിതാക്കളുടെ കുടിയേറ്റ പദവി എന്തു തന്നെയായാലും ഈ മണ്ണില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് രാജ്യത്തിന്‍റെ ഭരണഘടന പ്രകാരം ലഭിക്കുന്നു ബര്‍ത്ത് റൈറ്റ് സിറ്റിസണ്‍ഷിപ്പ് റദ്ദാക്കാന്‍ രാജ്യത്തിന്‍റെ പ്രസിഡണ്ടിന് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒന്‍പതംഗ ബെഞ്ചില്‍ ക്ലാരന്‍സ് തോമസ്, നീല്‍ ഗോര്‍സുച്ച്, സാമുവല്‍ അലിറ്റോ എന്നിവരാണ് കോടതി വിധിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ചത്.
1868 മുതലുള്ള ഭരണഘടനാ വിധിക്കെതിരെയാണ് ട്രംപ് വിവാദ ഉത്തരവിട്ടത്. ലോകത്തിലെ ഏറ്റവും വിഡ്ഡിത്തമായ നയമാണിതെന്നും വൈസ് പ്രസിഡണ്ട് ജെഡി വാന്‍സും വിമര്‍ശിച്ചിരുന്നു. നിയമം പ്രാബല്യത്തില്‍ വന്നിരുന്നൈങ്കില്‍ രണ്ടര ലക്ഷത്തിലധികം കുഞ്ഞുങ്ങളെ ഇത് ബാധിക്കുമായിരുന്നു. ട്രംപിന്‍റെ വിശ്വസ്തരായ മൂന്ന് പ്രമുഖ നേതാക്കള്‍ ഈ ഭരണഘടന ആനുകൂല്യം നേടിയവരാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ട്രംപിന്‍റെ വിധിക്കെതിരെ ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ ഈ വിധിക്കെതിരെ താത്കാലിക സ്റ്റേ വന്നിരുന്നു. ഏപ്രില്‍ മാസത്തില്‍ നടന്ന ഈ കേസില്‍ സാക്ഷാല്‍ പ്രസിഡണ്ട് തന്നെ നേരിട്ട് ഹാജരാവുകയും ചെയ്തിരുന്നു. കോടതിയില്‍ വാദം കേള്‍ക്കാന്‍ സന്നിഹിതനായ ആദ്യ പ്രസിഡണ്ടെന്ന റെക്കോര്‍ഡും ട്രംപ് സ്വന്തമാക്കിയിരുന്നു.