ഹുസ്റ്റണ്‍: പ്രീ കോര്‍ട്ടറില്‍ നിന്ന് ആദ്യ ആഫ്രിക്കന്‍ കയ്യൊപ്പുമായി മൊറോക്കോ എട്ടംഗ ടീമുകളില്‍ ഇടം നേടി. കറുത്ത കുതിരകളായി കഴിഞ്ഞ ലോകകപ്പിന്‍റെ ചരിത്രത്തില്‍ ഇടം നേടിയ മൊറോക്കോ ഈ ലോകകപ്പിലും ചരിത്രം തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കയ്യാങ്കളി നിഞ്ഞ മത്സരത്തില്‍ 3-0ത്തിനായിരുന്നു മൊറോക്കോ കാനഡയെ തകര്‍ത്ത്. മൊറോക്കന്‍ താരം അസെദിന്‍ ഔനാഹി രണ്ട് ഗോളടിച്ചു.
ആഫ്രിക്കന്‍ പ്രതിനിധികളായി ഇറങ്ങിയ ഹക്കീമിയും സംഘവും കാനഡയുടെ നട്ടെല്ലൊടിച്ചാണ് ക്വാര്‍ട്ടറിലെത്തുന്നത്. എട്ട് മഞ്ഞക്കാര്‍ഡുകളാണ് കളിയിലുടനീളം റഫറിയുയര്‍ത്തിയത്. 50ാം മിനുറ്റിലായിരുന്നു അസെദീന്‍ ഔനാഹി ആദ്യ ഗോള്‍ നേടുന്നത്. അശ്‌റഫ് ഹാക്കി നല്‍കിയ പാസായിരുന്നു ഔനാഹി ആദ്യ ഗോളാക്കി മാറ്റിയത്. അധികം വൈകാതെ തന്നെ അസെദീന്‍ ഔനാഹി തന്‍റെ ലോകകപ്പിലെ രണ്ടാം ഗോളും കാനഡയുടെ വലയിലെത്തിച്ചു. ബ്രാഹീം ജയസ് മാര്‍ക്കറെ മറിമകടന്ന് മുന്നോട്ട് ചെന്ന പാസാണ് അസെദീന്‍ ഔനാഹി പോസ്റ്റിന്‍റെ മൂലയിലേക്ക് കയറ്റിയത്.
ഇഞ്ചുറി ടൈില്‍ റഹീമിയുടെ അതിമനോഹരമായ ഗോളിലൂടെ മൊറോക്കോ അവരുട ദൌത്യം പൂര്‍ത്തിയാക്കി. കാനഡയുടെ ആത്മവിശ്വാസത്തിന്‍റെ മേല്‍ അവസാന ആണിയടിക്കുകയായിരുന്നു.
ഇന്ന് നടക്കുന്ന രണ്ടാം പ്രീ കോര്‍ട്ടറില്‍ ഫ്രാന്‍സ് പരാഗയെ നേരിടും. ഇവയില്‍ ജയിക്കുന്നയാളാവും ക്വാര്‍ട്ടറില്‍ മൊറോക്കയുടെ എതിരാളി.