By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: താരസംഘടനയില്‍ വീണ്ടും പോര് മുറുകുന്നു, അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനം മരവിപ്പിച്ച് കോടതി, രമേഷ് പിഷാരടി കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > താരസംഘടനയില്‍ വീണ്ടും പോര് മുറുകുന്നു, അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനം മരവിപ്പിച്ച് കോടതി, രമേഷ് പിഷാരടി കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു
IndiaKerala

താരസംഘടനയില്‍ വീണ്ടും പോര് മുറുകുന്നു, അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനം മരവിപ്പിച്ച് കോടതി, രമേഷ് പിഷാരടി കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു

vishwalokam.com@gmail.com
Last updated: 2026/07/03 at 9:10 PM
vishwalokam.com@gmail.com
Share
2 Min Read
SHARE

കൊച്ചി: താരസംഘടനയിലെ തര്‍ക്കം കഴിഞ്ഞ ജനറല്‍ ബോഡിയില്‍ അവസാനിച്ചുവെന്ന് കരുതിയെങ്കിലും പ്രസിഡണ്ട് ശ്വേതാ മേനോന്‍റെ സോഷ്യല്‍ മീഡിയ പോസ്‌റ്റോടു കൂടെ വീണ്ടും പുതിയ പോരിലേക്ക് വഴി തുറന്നു. ഇതിനോടൊപ്പം അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനം മരവിപ്പിച്ച് കോടതി ഉത്തരവും വന്നു. തുടര്‍ന്ന് അഡ്‌ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനം പാലക്കാട് എം എല്‍ എയും കൂടിയായ രമേഷ് പിഷാരടി രാജിവെച്ചു. കോടതി വിധി മാനിക്കുന്നുവെന്നാണ് രാജിക്ക് ശേഷം പിഷാരടി വ്യക്തമാക്കിയത്.

നടിയും പ്രസിഡണ്ടുമായ ശ്വേതാ മേനോനാണ് കോടതിയില്‍ അഡ്‌ഹോക്ക് കമ്മിറ്റിക്കൈതിരെ ഹരജി ഫയല്‍ ചെയ്തത്. പുതിയ കമ്മിറ്റി നിലവില്‍ വരുന്നത് വരെ പഴയ കമ്മിറ്റ് സ്ഥാനത്ത് തുടരുക എന്നതാണ് അമ്മയുടെ ഭരണഘടനയെന്നും നിലവില്‍ രൂപം കൊണ്ട അഡ്‌ഹോക്ക് കമ്മിറ്റി നിയമ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ശ്വേതയുടെ ഹരജി. ഇതിനെ തുടര്‍ന്നായിരുന്നു എറണാകുളം മുന്‍സിഫ് കോടതി ഇടക്കാല ഉത്തരവിട്ടത്. ഹരജിയിലെ എതിര്‍ കക്ഷിയായ രമേശ് പിഷാരടി എംഎല്‍എയ്ക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു. കേസ് ഈ മാസം 13ന് വീണ്ടും പരിഗണിക്കും.

കോടതി ഉത്തരവിന് പിന്നാലെയാണ് രാജി സന്നദ്ധത പിഷാരടി അറിയിച്ചത്. സംഘടനയെ കോടതി കയറ്റാന്‍ താത്പര്യമില്ലെന്നും രാജിക്ക് പിന്നാലെ അദ്ദേഹം പ്രതികരിച്ചു. ഇന്ന് രമേഷ് പിഷാരടിയും ശ്വേതാ മേനോനും നടത്തിയ ഫോണ്‍ സംഭാഷണവും പുറത്ത് വന്നിരുന്നു.

കഴിഞ്ഞ ജനറല്‍ ബോഡിയില്‍ ഔദ്യോഗികമല്ലൈങ്കിലും താനും തന്‍റെ സഹപ്രവര്‍ത്തകരും രാജിവെക്കുന്നുവെന്ന് ശ്വേതാ മേനോന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിരുന്നു. പക്ഷേ ഔദ്യോഗികമായി രാജിക്കത്ത് നല്‍കിയിരുന്നില്ല. ഇതോടെ പിഷാരടിയുടെ നേതൃത്വത്തില്‍ പുതിയൊരു അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കാന്‍ കഴിഞ്ഞ ജനറല്‍ ബോഡി ആവശ്യപ്പെടുകയായിരുന്നു

തന്നെ ചിലര്‍ വ്യക്തിപരമായി വേട്ടയാടുകയാണെന്നും നിരപരാധിത്വം തെളിയിക്കല്‍ ഉത്തരവാദിത്തമാണെന്നും ചൂണ്ടിക്കാട്ടിയാണ് പഴയ തീരുമാനം ശ്വേത മാറ്റിയത്. ചിലര്‍ വ്യക്തമായ അജണ്ടയോടു കൂടിയാണ് മീറ്റിംഗില്‍ വന്നതെന്നും അവര്‍ സംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം കമ്മിറ്റിയില്‍ നിന്ന് മുന്‍ ഭരണ സമിതി അംഗങ്ങളായ ജോയ് മാത്യു, ജയന്‍ ചേര്‍ത്തല, കൈലാഷ് എന്നിവര്‍ ഇന്ന് രാജി സമര്‍പ്പിച്ചു. മെയിലിലാണ് അവര്‍ രാജികത്ത് നല്‍കിയത്. ലക്ഷ്മി പ്രിയയും അന്‍സിബയും മുമ്പ് തന്നെ രാജി സമര്‍പ്പിച്ചിരുന്നു. ശ്വേതയടക്കം പല നേതൃത്വത്തിലുള്ളവരാരും ഔദ്യോഗികമായി രാജിക്കത്ത് നല്‍കിയില്ലെന്ന് അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങളായ ഗണേഷ് കുമാറും രമേശ് പിഷാരടിയും മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു.

You Might Also Like

കേരളത്തിന് ഇനിയും 4200 അദ്ധ്യാപകരെ വേണം, മലപ്പുറത്ത് കൂടുതല്‍ ഒഴിവുകള്‍

വാട്ട്‌സപ്പിലെ യൂസര്‍നെയിം ഫീച്ചര്‍, മെറ്റയോട് ‘നോ’ പറഞ്ഞ് ഇന്ത്യന്‍ സര്‍ക്കാര്‍, മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം

ട്രംപിന്‍റെ വിവാദ ഉത്തരവിന് സുപ്രീം കോടതിയുടെ പൂട്ട്, പൗരത്വം ജന്മവകാശമാണെന്ന് കോടതി

രക്ഷകനായ് അവതരിച്ച് ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, ഇഞ്ചുറി ടൈമില്‍ വിജയഗോള്‍, പിന്നില്‍ നിന്ന ശേഷം രണ്ടടിച്ച് കാനറികള്‍ കോര്‍ട്ടറിലേക്ക്

മുംബൈയില്‍ മുഹറം ആഘോഷത്തിനിടെ വിഷഗുളിക വിതരണം; പിടിയിലായ ഫയാസ് പ്രേംജി എക്‌സ് മുസ്ലിം, ലക്ഷ്യം 15000 പേരുടെ കൊലപാതകം

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com July 3, 2026 July 3, 2026
Share This Article
Facebook Twitter Copy Link Print
Previous News കേരളത്തിന് ഇനിയും 4200 അദ്ധ്യാപകരെ വേണം, മലപ്പുറത്ത് കൂടുതല്‍ ഒഴിവുകള്‍
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

കേരളത്തിന് ഇനിയും 4200 അദ്ധ്യാപകരെ വേണം, മലപ്പുറത്ത് കൂടുതല്‍ ഒഴിവുകള്‍
Education India Kerala July 2, 2026
വാട്ട്‌സപ്പിലെ യൂസര്‍നെയിം ഫീച്ചര്‍, മെറ്റയോട് ‘നോ’ പറഞ്ഞ് ഇന്ത്യന്‍ സര്‍ക്കാര്‍, മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം
India Internaltional July 1, 2026
ട്രംപിന്‍റെ വിവാദ ഉത്തരവിന് സുപ്രീം കോടതിയുടെ പൂട്ട്, പൗരത്വം ജന്മവകാശമാണെന്ന് കോടതി
Internaltional June 30, 2026
രക്ഷകനായ് അവതരിച്ച് ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, ഇഞ്ചുറി ടൈമില്‍ വിജയഗോള്‍, പിന്നില്‍ നിന്ന ശേഷം രണ്ടടിച്ച് കാനറികള്‍ കോര്‍ട്ടറിലേക്ക്
India Internaltional Sports June 29, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?