അബൂദാബി: വാര്‍ത്തകള്‍ അതിന്‍റെ ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രം വിശ്വസിക്കുക എന്ന് ആവര്‍ത്തിച്ചായിരുന്നു ഇതുവരെയും യുഎഇ നേതാക്കന്മാര്‍ താമസക്കാരോടും പൗരന്മാരോടും പറഞ്ഞത്. പക്ഷേ ഇന്നും വ്യാജ വാര്‍ത്തകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇനി തുടര്‍ന്നാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎഇ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ദുബായിലെ ഡൌണ്‍ടൌണില്‍ ആക്രമണം നടന്നുവെന്ന വാര്‍ത്തയായിരുന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തതായി ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും പ്രചരിച്ചത്. പക്ഷേ അത്തരമൊരു ആക്രമണം യുഎഇയില്‍ നടന്നിട്ടില്ലെന്ന് ദുബായ് അധികൃതര്‍ വ്യക്തമാക്കി. ഇത് വ്യാജ ന്യൂസ് ആണ്, ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും യുഎഇ ഔദ്യോഗിക വൃത്തങ്ങള്‍ വ്യയക്തമാക്കിയിട്ടുണ്ട്.
അതേ സമയം യുഎഇ നേതാക്കള്‍ ഫോണില്‍ പരസ്പരം ബന്ധപ്പെട്ടു കാര്യങ്ങള്‍ തിരക്കി. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ഒമാന്‍ രാജാവുമായി കാര്യങ്ങള്‍ അന്വേഷിച്ചു യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ കുവൈത്ത് അമീറുമായി സ്ഥിതിഗതികള്‍ വിലയിരുത്തി. ആക്രമണത്തെ തുടര്‍ന്ന് ബഹറൈനില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇറാനെതിരെ സായുധമായി തിരിച്ചിടിക്കുമെന്ന അഭ്യൂഷം തെറ്റാണെന്ന് ഖത്തര്‍ വ്യക്തമായി പ്രതികരിച്ചു.