അമേരിക്ക: ഫിഫ ലോകകപ്പിന്‍റെ പ്രീ കോര്‍ട്ടര്‍ മത്സരം അവസാനിച്ചപ്പോള്‍ ചര്‍ച്ചകളും വിവാദവും അവസാനിക്കാതെ അര്‍ജന്‍റീന ഈജിപ്ത് മത്സരം. ഏറെ വിവാദങ്ങളും ഫൗളുകളും മാനേജര്‍മാര്‍ക്കെതിരെ നടന്ന റെഡ് കാര്‍ഡ് പ്രയോഗങ്ങളൊക്കൈയും വിവാദക്കുരുക്കിലായിട്ടുണ്ട്. മാച്ച് റഫറിയായുണ്ടായിരുന്നത് ഫ്രഞ്ച് റഫറി ഫ്രാങ്കോയിസ് ലെറ്റക്സിയറായിരുന്നു. ഇതിനിടെ റെഡ് കാര്‍ഡ് കണ്ട് പുറത്തായ അമേരിക്കന്‍ താരത്തിന് ഫിഫ നിയമത്തില്‍ ഇളവ് വരുത്തി അടുത്ത മത്സരത്തില്‍ കളിക്കാന്‍ അനുമതി നല്‍കിയ ഫിഫയുടെ തീരുമാനത്തില്‍ ഫിഫ പ്രസിഡണ്ടിനെതിരെ അന്വേഷണം വേണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്‍റ് ആവശ്യപ്പെട്ടു.
78ാം മിനുറ്റ് വരെ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം മൂന്നടിച്ചായിരുന്നു അര്‍ജന്‍റീന വിജയമുറപ്പിച്ചത്. മൂന്നാം ഗോള്‍ അര്‍ജന്‍റീനന്‍ ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ കാലില്‍ നിന്നായി എന്നുള്ളതും മത്സരത്തിന് ഏറെ മാറ്റ് കൂട്ടി. പക്ഷെ കളിയിലുടനീളം റഫറിയൂടെ തീരുമാനത്തില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് ഈജിപ്ത് ഫുട്‌ബോള്‍ മാനേജ്‌മെന്‍റും താരങ്ങളും. ഫിഫയ്ക്ക് നേരിട്ട് പരാതിയും നല്‍കി. മത്സര ശേഷം വേദിയില്‍ വെച്ച് തന്നെ ഈജിപ്ഷ്യന്‍ താരം അത് തുറന്ന് പറയുകയും പത്ര സമ്മേളനത്തി്ല്‍ ഈജിപ്ത് ടീം കോച്ച് ഹൊസ്സാം അത് വ്യക്തമാക്കി വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. റഫറിയുടെ തീരുമാനത്തിനെതിരൈ അര്‍ജന്‍റീനന്‍ മുന്‍ താരങ്ങളടക്കം പലരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡയയില്‍ ശക്തമായ രീതിയിലാണ് പ്രതികരണങ്ങള്‍ നടക്കുന്നത്.
പല ഫൗളുകള്‍ക്കും അര്‍ജന്‍റീനന്‍ താരങ്ങള്‍ക്ക് മഞ്ഞക്കാര്‍ഡ് ഉയര്‍ത്തിയില്ല എന്ന വിവാദം പൊതുവായ് നിലനില്‍ക്കുന്നതിനൊപ്പം രണ്ട് തീരുമാനങ്ങളില്‍ ശക്തമായ എതിര്‍പ്പാണ് നടന്നിരിക്കുന്നത്. വാര്‍ തീരുമാനങ്ങളടക്കം വിവാദത്തിലായിട്ടുണ്ട്. ഒന്നാമത്തേത് ഈജിപഷ്യന്‍ താരം മുസ്തഫ സിക്കോയുടെ റദ്ദാക്കപ്പെട്ട ഗോള്‍. ഈജിപത് 1-0 ലീഡ് ചെയ്യുന്ന സമയത്തായിരുന്നു രണ്ടാം ഗോള്‍ നേടി മുസ്തഫ സിക്കോയും ടീം അംഗങ്ങളും ആഘോഷം നടത്തിയത്. ഇതിനിടെയിലായിരുന്നു ഈജിപ്ഷ്യന്‍ താരം മര്‍വാന്‍ അത്തിയ അര്‍ജന്‍റീനന്‍ താരം ലിസാന്‍ഡ്രോ മാര്‍ട്ടിനസിനെതിരെ ഫൗള്‍ ചെയ്ത് കിട്ടിയ ബോളായിരുന്നു മുസ്തഫ സിക്കോ വലയിലെത്തിച്ചതെന്ന വാദം ഉയര്‍ത്തപ്പെട്ടു. ഉടനെ വാര്‍ ചെക്ക് ചെയ്ത റഫറി അര്‍ജന്‍റീനയ്ക്ക് അനുകൂലമായി ഈജിപ്തിതിന്‍റെ ഗോള്‍ നിഷേധിച്ചു. പക്ഷേ വാര്‍ ചെക്ക് ചെയ്യുന്ന സമയത്ത് ഫൗള്‍ കഴിഞ്ഞ് 10 സെക്കന്‍ഡ് കഴിഞ്ഞുവെന്നത് ഏറെ യാദൃശ്ചികമാണ്. മാത്രമല്ല ബോള്‍ 100 മീറ്റർ അകലത്തില്‍ അടുത്ത കോര്‍ട്ടിലെത്തി വലയിലെത്തുകയും ചെയ്തുവെന്നതും മറ്റൊരു കാരണമായിരുന്നു. അത് കൊണ്ട് തന്നെ ഈ തീരുമാനവും വിധിച്ച വാറും ശക്തമായ രീതിയില്‍ വിമര്‍ശിക്കപ്പെട്ടു.
രണ്ടാം സംഭവം നടക്കുന്നത് ഈജിപ്തും അര്‍ജന്റീനയും തമ്മില്‍ 2-2 സ്‌കോറില്‍ നില്‍ക്കുമ്പോഴായിരുന്നു. അര്‍ജന്‍റീനന്‍ പെനാല്‍ട്ടി കോര്‍ട്ടില്‍ രണ്ട് ഈജിപ്ഷ്യന്‍ താരങ്ങള്‍ ഫൗള്‍ ചെയ്യപ്പെട്ടിട്ടും വാര്‍ ചെക്ക് ചെയ്യപ്പെടാതെ പെനാല്‍ട്ടി വിളിക്കാത്ത റഫറീയുടെ തീരുമാനമായിരുന്നു. മുഹമ്മദ് സല ഗോള്‍ നേടാന്‍ അടുത്തിരിക്കെ അര്‍ജന്റീന്‍ താരം ജൂലിയന്‍ അല്‍വാരസ് ഫൗള്‍ ചെയ്യുകയായിരുന്നു. അതേ കോർട്ടില്‍ തന്നെ സലയുടെ ഷൂട്ട് ഗോള്‍ പോസ്റ്റില്‍ അടിച്ച് തിരിച്ച് വരുന്ന പന്ത് സ്വീകരിക്കാനെത്തിയ ഈജിപ്ത താരം ഫൗള്‍ ചെയ്യപ്പെട്ടു. പക്ഷേ ഇരു ഫൗളുകളും പുനര്‍ പരിശോധിക്കാനോ വാറ് നല്‍കാനോ റഫറി തയ്യാറായില്ല.
ഇത് ചോദ്യം ചെയ്ത് ഈജിപ്ഷ്യന്‍ കളിക്കാര്‍ക്ക് മഞ്ഞക്കാര്‍ഡും ഈജിപ്ഷ്യന്‍ മാനേജര്‍ ഹൊസ്സാം അടക്കം രണ്ട് പേര്‍ക്ക് റെഡ് കാര്‍ഡും റഫറി നല്‍കി. ലോകകപ്പില്‍ ചിലര്‍ക്ക് അനുകൂലമായി വിധി പറഞ്ഞ മത്സരങ്ങള്‍ മുമ്പും വിവാദക്കുരുക്കില്‍ പെട്ടിരുന്നു. ഈ പ്രീ കോര്‍ട്ടര്‍ മത്സരം 2026ലെ ഫിഫ ലോകകപ്പിലെ ഏറ്റവും മോശമായ മത്സരമായി വിലയിരുത്തപ്പെട്ടേക്കുമെന്നാണ് വിലയിരുത്തല്‍.

അതേ സമയം അമേരിക്കയില്‍ നടക്കുന്ന പല വിവാദങ്ങളിലും മറുപടി പറയാനാവാതെ ഫിഫ പ്രസിഡണ്ട് ജിയാനി ഇന്‍ഫാന്‍റിനോയക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. അമേരിക്കന്‍ താരം ബാലോഗണിന് ബോസ്‌നിയയ്‌ക്കൈതിരെ നടന്ന മത്സരത്തില്‍ റെഡ് കാര്‍ഡ് നല്‍കി അടുത്ത മത്സരം നിഷേധിക്കപ്പെട്ടിരുന്നു. ഫിഫയുടെ ലോകകപ്പ് നിയമങ്ങള്‍ക്കനുസൃതമായാണ് നടപടി സ്വീകരിച്ചത്. പക്ഷേ കളിയുടെ കാര്യത്തില്‍ സാക്ഷാല്‍ യുഎസ് പ്രസിഡണ്ട് ട്രംപ് സസ്‌പെന്‍ഷന്‍ നീട്ടാന്‍ ഫിഫയോട് ആവശ്യപ്പട്ടു. നിയമം ഭേദഗതിയോടെ ഈ താരത്തിന് ബെല്‍ജിയത്തിനെതിരെ കളിക്കാന്‍ അനുമതി നല്‍കി. പക്ഷേ ഫലമുണ്ടായില്ല, ബെല്‍ജിയത്തോട് 4-1 അമേരിക്ക തോല്‍ക്കുകയും ചെയ്തു.

ഈ തീരുമാനം അനൂകലമായി അമേരിക്കയ്ക്ക് വിധി നില്‍കിയ ഫിഫ് പ്രസിഡണ്ടിന്‍റെ ഈ നടപടിക്കെതിരൈ അന്വേഷണം വേണമെന്ന് യൂറോപ്യന്‍ പാര്‍ലെന്‍റ് ആവശ്യപ്പെട്ടു. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു തീരുമാനം നടന്നത്. അത് അമേരിക്കന്‍ പ്രസിഡണ്ടിന് വേണ്ടി ചെയ്തതാണെന്നുമാണ് യൂറോപ്യന്‍ പാര്‍ലമെന്‍റ് വ്യക്തമാക്കിയത്. ഇതല്ലാതെയും റഫറിക്ക് വിസ നിഷേധമടക്കം മറ്റു പല വിവാദങ്ങളും ഈ ലോകകപ്പില്‍ നടന്നിട്ടുണ്ട്. നാളെ മുതല്‍ ഫിഫ ലോകകപ്പ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് തുടക്കമാവും.