കൊച്ചി: ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വെടിവെച്ച് കൊല്ലണമെന്ന വിവാദ പരാമര്‍ശം നടത്തിയ ആര്‍ എസ് എസ് സൈദ്ധാതികന്‍ ടി ജി മോഹന്‍ദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് ടീമാണ് അദ്ദേഹത്തെ തന്‍റെ വസതിയില്‍ നിന്ന് കസ്റ്റടഡിയിലെടുത്തത്. വീട് പരിശോധനയ്ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
മോഹന്‍ദാസിന്‍റെ വിവാദ പരാമര്‍ശങ്ങള്‍ ഇവയായിരുന്നു: ‘തനിക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍ സമരം ചെയ്യുന്നവരെ വെടിവെച്ച് കൊല്ലുമായിരുന്നു. ജന്തര്‍ മന്തര്‍ പരിസരത്ത് നാല് സ്‌ക്വയര്‍ മീറ്ററോളം കര്‍ഫ്യൂ പ്രഖ്യാപിക്കും. പ്രതിഷേധക്കാരോട് പിരിഞ്ഞ് പോവാന്‍ മൂന്ന് തവണ ആഹ്വാനം നല്‍കും. പിന്തിരിഞ്ഞില്ലെങ്കില്‍ വെടിവെയ്ക്കും. ചിതറിയോടുന്നവരില്‍ ചിലര്‍ മരിക്കും, ചിലര്‍ക്ക് പരിക്കേല്‍ക്കും. നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാവും’.
മോഹന്‍ദാസ് നടത്തിയ പരാമര്‍ശമടങ്ങിയ വീഡിയോ ഇപ്പോഴും യൂടൂബില്‍ നിന്ന് മാറ്റിയിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ഇയാളുടെ അറസ്റ്റ് വൈകിയതിലും പോലീസിന് വ്യാപകമായ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോനാണ് സംഭവത്തില്‍ ആദ്യമായി പരാതി നല്‍കിയിരുന്നത്. പരാതി സ്വീകരിച്ച് മൂന്നാം ദിവസമായിരുന്നു ഇയാള്‍ക്കെതിരെ പോലീസ് കേസ് രേഖപ്പെടുത്തിയത്.