ദമസ്‌കസ്: ആഭ്യന്തര സംഘര്‍ഷം നീണ്ടു നിന്ന സിറിയയില്‍ മുന്‍ പ്രസിഡണ്ട് ബശ്ശാറുല്‍ അസദിനും സഹോദരനും മുന്‍ സൈനീക മേധാവിയുമായ മഹര്‍ അല്‍ അസദിനും വധശിക്ഷ വിധിച്ച് സിറിയന്‍ കോടതി. നീണ്ട 14 വര്‍ഷമായിരുന്നു സിറിയയില്‍ അഭ്യന്തര കലാപം നീണ്ടു നിന്നത്. ഇവരോടൊപ്പം ബന്ധുവും മുന്‍ സിറിയന്‍ ആര്‍മി ബ്രിഗേഡിയര്‍ ജനറലുമായ ആതിഫ് നജീബിനും ഇതേ കേസില്‍ വധശിക്ഷ വിധിച്ചു.
2011ലെ മുല്ലപ്പൂ വിപ്ലവത്തില്‍ സിറിയയില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടിരുന്നു. നിര്‍ഭാഗ്യവശാല്‍ ബശ്ശാറും തന്‍റെ സൈന്യവും കൂടി അത് അടിച്ചമര്‍ത്തുകയും ചെയ്തു. പക്ഷേ അപ്പോഴും ഇതിന്‍റെ അലയൊലികള്‍ അവസാനിച്ചിരുന്നില്ല. അതിന്‍റെ തുടര്‍ച്ചയായിരുന്നു 2024 ഡിസംബറില്‍ വിമത സേന ഡമസ്‌കസ് വളഞ്ഞത്.
2011ല്‍ ദറായില്‍ നടന്ന ആഭ്യന്തര സംഘര്‍ഷം തന്നെയായിരുന്നു അന്നത്തെ പ്രക്ഷോഭത്തിന് തുടക്കമായത്. 15 വയസ്സിന് താഴെയുള്ള കുട്ടികളെ കൊലപ്പെടുത്തിയതും ക്രൂരമായ പീഡനങ്ങളുമാണ് മൂന്നാമനായ നജീബിനെതിരെ ചുമത്തിയിയ കുറ്റം. 2024ലെ വിമത സേനയുടെ ആക്രമണത്തെ തുടര്‍ന്നാണ് രാജ്യം നഷ്ടപ്പെട്ടന്ന് ഉറപ്പായപ്പോള്‍ ബശ്ശാറും സഹോദരനും മോസ്‌കോയിലേക്ക് പലായനം ചെയ്തത്. ഇതിന് പിന്നാലെയാണ് അല്‍ ഖായിദ മുന്‍ കമാന്‍ഡര്‍ അഹ്മ്മദ് അല്‍ ഷറ സിറിയയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത്.
അഞ്ച് പതിറ്റാണ്ടായിരുന്നു ബശ്ശാറും പിതാവും സിറിയ അടക്കി ഭരിച്ചിരുന്നത്. 2011 മുതല്‍ തുടങ്ങിയ ആഭ്യന്തര കലാപത്തില്‍ അഞ്ച് ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ കലാപം തന്നെയായിരുന്നു പിന്നീട് ബശ്ശാറുല്‍ അസദിന് തന്‍റെ കിരീടം നഷ്ടപ്പെടുത്തിയതും.