ചെന്നൈ: തമിഴ്‌നാട് നിയസഭ ഓര്‍മ്മയാവുന്നുവെന്ന വാര്‍ത്ത വരുമ്പോള്‍ സെന്‍റ് ജോര്‍ജ്ജ് കോട്ടയെ പരാമര്‍ശിക്കാതിരിക്കാനാവില്ല കാരണം നിയമസഭയിരിക്കുന്നത് 107 ഏക്കറുള്ള ഈ സ്ഥലത്താണ്. 1639ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ ആസ്ഥാനമായ് പ്രവര്‍ത്തിച്ച സെന്‍റ് ജോര്‍ജ്ജ് ഇന്ത്യന്‍ കരസേനയുടെ നിയന്ത്രണത്തിലാണ്. ഇവിടെയാണ് നിയമസഭ പ്രവര്‍ത്തിച്ചിരുന്നത്. സ്ഥല പരിമിതിയും സൗകര്യക്കുറവുമാണ് പുതിയ നീക്കത്തിന് മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്. പുതിയ കെട്ടിടം വന്നാല്‍ അത് വിജയിന്‍റെ മുഖ്യമന്ത്രി പഥത്തിലെ ഒരു പൊന്‍തൂവലായ് മാറും.
1200 കോടി രൂപയാണ് പുതിയ കെട്ടിടത്തിന് ചെലവ് പ്രതീക്ഷിക്കപ്പെടുന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി. സെന്‍റ് ജോര്‍ജ്ജ് കോട്ടയുടെ ചെറിയൊരു ഭാഗത്ത് മാത്രമാണ് നിയമസഭയുള്ളത്. ബാക്കിയുള്ള ഭാഗങ്ങളില്‍ പ്രതിരോധ മന്ത്രാലയവും ആര്‍ക്കിയോളജിക്കര്‍ സര്‍വ്വേ ഓഫ് ഇന്ത്യയുമാണ് നിയന്ത്രിക്കുന്നത്.
ക്വീന്‍സ് മേരി കോളജ് പൊളിച്ചു മാറ്റി സെക്രട്ടറിയേറ്റ് നിര്‍ക്കുമെന്ന് ജയലളിത 2003ല്‍ പ്രഖ്യാപിച്ചിരുന്നു.പക്ഷേ വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് ഈ നിര്‍ദ്ദേശം ഉപേക്ഷിക്കുയായിരുന്നു. ഓമന്തുരാര്‍ ഗവ.എസ്‌റ്റേറ്റില്‍ കരുണാനിധി പുതിയ കെട്ടിടം നിര്‍മ്മിച്ചിരുന്നെങ്കിലും ജയലളിത വന്ന് അത് ആശുപത്രിയാക്കി മാറ്റുകയായിരുന്നു.
പുതിയ നിയമസഭ കെട്ടിടത്തിന് പുറമെ തമിഴ്‌നാട്ടില്‍ ഒളിംപിക് സിറ്റി, മോട്ടോര്‍ സ്‌പോര്‍ട്‌സ് സിറ്റി എന്നിവയും സ്ഥാപിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.