മഹാരാഷ്ട്ര: പ്രമുഖ ബോളിവുഡ് നടനും ജാക്ക് ഷ്റോഫിന്റെ മകനുമായ ടൈഗര് ഷ്റോഫിന് നേരെ വെടിവെയ്പ്പ്. അദ്ദേഹം പരിക്കുകളില്ലാതെ അത്ഭുകരമായി രക്ഷപ്പെട്ടു. മുംബൈയിലെ ജുഹുവിലുള്ള ഫുട്ബോള് മൈതാനത്ത് നിന്ന് തിരിച്ച് വരുമ്പോഴാണ് അദ്ദേഹം സഞ്ചരിച്ച ബിഎംഡബ്യു കാറിന് നേരെ അക്രമികള് വെടിയുതിര്ത്തത്. അദ്ദേഹത്തിന്റെ ഡ്രൈവറിനും തൊട്ടടുത്തുള്ള ഒരു ഓട്ടോ റിക്ഷാ ഡ്രൈവറിനും പരിക്കേറ്റിട്ടുണ്ട്.

വെടിവെയ്പ്പിന് പിന്നില് കുപ്രസിദ്ധ ഗുണ്ടാത്തലവന് ലോറന്സ് ബിഷ്ണോയ് ടീമാണെന്നാണ് പ്രാഥമിക സൂചന. സംഘത്തില് പെട്ട അനില് പണ്ഡിറ്റ് എന്നയാളുടെ പേരിലുള്ള സോഷ്യല് മീഡിയയിലൂടെ ഉത്തരവാദിത്ത ഏറ്റെടുത്തുള്ള പോസ്റ്റ് പരന്നിരുന്നു. സല്മാന് ഖാനുമായി ടൈഗര് പുര്ത്തുന്ന ബന്ധമായിരിക്കും വെടിവെയ്പ്പിന് പിന്നിലെ കാരണമെന്ന് അനുമാനിക്കുന്നു. സല്മാന് ഖാനെതിരെ പലതവണ ഭീഷണി മുഴക്കിയവരാണ് ലോന്സും ടീമും. അത് കൊണ്ട് അദ്ദേഹവുമായി ബന്ധം പുലര്ത്തുന്നവര്ക്കും ഇതേ അവസ്ഥയുണ്ടാവുമെന്നാണ് മുന്നറിയിപ്പ്.
സംഭവത്തില് മുംബൈ പോലീസ് അന്വേഷണം ഊര്ജിതമാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പോലീസ് മേധാവിയെ നേരിട്ട് വിളിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മാഹാരാഷ്ട്ര മന്ത്രി ആശിഷ് ഷെലാര് ടൈഗര് ഷ്റോഫിന്റെ കുടുംബവുമായി ഫോണില് സംസാരിക്കുകയും സ്ഥിതിഗതികള് തിരക്കുകയും ചെയ്തു.