ആപ്പിള്‍ 12 വാച്ച് സിരീസും ഔദ്യോഗികമായി അവതരിപ്പിച്ചു
കാലിഫോര്‍ണിയ: ഏറെ കാത്തിരിപ്പോടെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നില്‍ പുതിയ സര്‍പ്രൈസുമായി ഐഫോണ്‍ 18 അവതിരിപ്പിക്കപ്പെട്ടു. ഐഫോണ്‍ ഫോള്‍ഡബിള്‍ (ഐഫോണ്‍ ഡ്യൂവോ)യാണ് പുതിയതായി 18 സിരീസില്‍ അവതരിപ്പിക്കപ്പെട്ട സര്‍പ്രൈസ്. പുതിയ സിഇഒ ടെര്‍നസിന്റെ നേതൃത്വത്തിലുള്ള ആദ്യ ചടങ്ങാണ് ആപ്പിള്‍ പാര്‍ക്കില്‍ അവതരിക്കപ്പെട്ടത്. പുതിയ ഐഫോണ്‍ സെപ്തംബര്‍ 18 മുതല്‍ വിപണിയിലെത്തും. സിരീസിന്റെ വിലയും ഔദ്യോഗിമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ആപ്പിള്‍ വാച്ചിന്റെ 12 സിരീസും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പുതിയ വമ്പന്‍ എഐ ഫീച്ചറും ഓഡിയോ ഇന്റെലിജന്സും ഇതിള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ‘ഇത് വെറുമൊരു വാച്ചല്ല, നിങ്ങളുടെ വാച്ചാണ്’ (it’s not just a watch, its your watch) എന്ന വിശേഷണത്തോടെയാണ് വാച്ചുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ചടങ്ങില്‍ ആപ്പിളിന്റെ എയര്‍പോഡ്സ് 5 ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതുവരെ അവതരിപ്പിക്കപ്പെടാത്ത മികച്ച ആക്ടീവ് നോയ്സ് ക്യാന്സലേഷന് ഫീച്ചറുമായാണ് എയര്‍പോഡ്സ് അവതരിപ്പിക്കപ്പെട്ടത്.
