തിരുവനന്തപുരം: തിരുവന്തപുരത്ത് ഒന്നര വയസ്സുകാരിയെ അമ്മ കഴുത്തറുത്തു കൊന്നു. മലയിന്‍കീഴ് വിളവൂര് കല്ലിലാണ് ഈ കൊടും ക്രൂരത. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക നിഗമനം. അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുന്നു.
അന്നയെന്ന ഒന്നര വയസ്സുകാരിയെ മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് ഈ ക്രൂരത നടത്തിയത്. അമ്മയെയും കുഞ്ഞിനേയും കാണാത്തതിനാല്‍ ബന്ധുവായ സ്ത്രീ വന്ന് തിരയുകയായിരുന്നു. വാതില്‍ തുറന്ന് അമ്മ ക്രിസ്റ്റി പുറത്ത് വന്ന് താന്‍ കുഞ്ഞിനെ കൊലപ്പെടുത്തി എന്ന് പറയുകയായിരുന്നു. അവര്‍ മുറിയിലേക്ക് പ്രവേശിച്ചപ്പോള്‍ രക്തത്തില്‍ കുളിച്ചിരിക്കുന്ന കുഞ്ഞിനേയാണ് കണ്ടത്. ഉടനെ കുഞ്ഞുമായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിയെങ്കിലും കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
അഭിജിത്ത്-ക്രിസ്റ്റി ദമ്പതികളുടെ ഏക മകളാണ് അന്ന. വിവാഹത്തിന് മൂന്ന് വര്‍ഷ ശേഷമാണ് ഇവര്‍ക്ക് കുഞ്ഞുണ്ടായത്. ഭര്‍ത്താവിനോടുള്ള പ്രശ്നമാണ് ഈ കൊടും ക്രൂരതയ്ക്ക് അവരെ പ്രേരിപ്പിച്ചത്. തുടര്‍ന്ന് ആത്മഹത്യ ശ്രമമായിരുന്നു ലക്ഷ്യം.