സഞ്ജു സാംസണ് 22 പന്തില്‍ 57 റണ്‍സ് സ്വന്തമാക്കി
ന്യൂഡല്‍ഹി: ആദ്യ കളിയില്‍ പത്ത് റണ്‍സില്‍ പുറത്തായതിനും കാലങ്ങളായി ഫോമിലില്ലെന്ന ആക്ഷേപങ്ങള്‍ക്കും സഞ്ജു ബാറ്റ് കൊണ്ട് മറുപടി നല്കി. ഇന്ന് അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ട്വിന്റിയിലാണ് സഞ്ജു തകര്‍ത്തടിച്ചത്. 22 പന്ത് നേരിട്ട സജ്ഞു 7 ഫോറും 4 സിക്സ്റുടമടക്കം 57 റണ്‍സാണ് സ്വന്തമാക്കിയത്. ഇന്ത്യ 7 വക്കറ്റ് ജയത്തോടെ മൂന്ന് ട്വന്റി പരമ്പരയില്‍ ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് നിശ്ചിത 20 ഓവറില്‍ 160 റണ്‍സ് വിജയ ലക്ഷ്യം ഉയര്‍ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 14.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ആദ്യ വിക്കറ്റില്‍ സഞ്ജുവം അഭിഷേക് ശര്‍മ്മയും ചേര്‍ന്ന് ഇന്ത്യ സ്വന്തമാക്കിയത് 88 റണ്‍സിന്റെ കൂട്ട് കെട്ടാണ്. റാഷിദ്ഖാന്റെ ഒരോവറില്‍ തന്നെ രണ്ട് പേരും വീണെങ്കിലും ഇന്ത്യന്‍ സ്കോര്‍ അപ്പോഴേക്കും വിജയത്തിനരികെ എത്തിയിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി ഇഷാന് കിഷാന് പുറത്താകാതെ 38 റണ്‍സും തിലക് വര്‍മ്മ 15 റണ്‍സും സ്വന്തമാക്കി. ഇന്ത്യയ്ക്കായ് നിതീഷ് കുമാര്‍ റെഡ്ഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി.