കോട്ടയം: തെറ്റ് ചെയ്തതാരായാലും ശിക്ഷിക്കപ്പെടണം, അത് കോടതി നിയമം. അത് പോലീസായാലും ഡോക്ടറായാലും വക്കീലായാലും. 36 വര്‍ഷത്തെ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. നിശ്ചിത കാലത്ത് അദ്ദേഹത്തിന് ലഭിച്ച വരുമാനവും ചിലവും തമ്മില്‍ പൊരുത്തപ്പെടാത്തതും അത് തെളിയിക്കാന്‍ സാധിക്കാത്തതുമാണ് അദ്ദേത്തിന്‍റെ സാമ്പത്തീക തിരിമറി കോടതിക്ക് തെളിഞ്ഞത്. യുക്തി പരമായി അദ്ദേഹത്തിന് അത് വിശദീകരിക്കാന്‍ സാധിച്ചില്ല. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് എറണാകുളം വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചത്. പിഴയടക്കാന്‍ സാധിച്ചില്ലെങ്കില്‍ 2 മാസം കൂടി തടവ് കൂടുതല്‍ അനുഭവിക്കേണ്ടി വരും.
1990 മുതല്‍ നടന്ന ഒരു പ്രതികാരത്തിന്‍റെ കഥയാണ് കേസില്‍ തച്ചങ്കരിക്ക് ശിക്ഷ വിധിക്കാന്‍ കാരണമായത്. ബോബി കുരുവിളയെന്ന വ്യക്തിയുമായി തച്ചങ്കരിക്കുണ്ടായ വ്യക്തിപരമായ വൈരാഗ്യമാണ് ഈ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത്. വ്യക്തി വൈരാഗ്യത്തിന്‍റെ പേരില്‍ അന്ന് എസ് പിയായ സമയത്ത് ടോമിന്‍ തച്ചങ്കരി അദ്ദേഹത്തെ നല്ല രീതിയില്‍ പ്രയാസപ്പെടുത്തിയിരുന്നു. ചില ഇല്ലാ കേസുകള്‍ ചുമത്തി അദ്ദേഹത്തിന്‍റെ വീട്ടിലടക്കം പലയിടങ്ങളിലും റൈഡും നടത്തി. പ്രസവത്തിനായ് കാത്തിരിക്കുന്ന തന്‍റെ പെങ്ങളെ പോലും വെറുതെ വിട്ടില്ലെന്നാണ് കുരുവിള ഇതിനെ കുറിച്ച് പ്രതികരിച്ചത്.
അന്നത്തെ മുഖ്യമന്ത്രി അച്ച്യുതാനന്ദനും പ്രമുഖ രാഷ്ട്രിയ നേതാവ് ഗൗരിയമ്മയുമൊക്കെ തച്ചങ്കരിയെ ഈ കാര്യത്തില്‍ ശകാരിച്ചെങ്കിലും അയാളുടെ നിലപാടില്‍ മാറ്റം വന്നില്ലായിരുന്നു. തുടര്‍ന്ന് ഇയാള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്ന കാലത്ത് അനധികൃത ഇടപാടുകള്‍ നടന്നതായി പരാതിക്കാരന് തെളിവ് ലഭിക്കുകയും അത് അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറുകയും ചെയ്തു. അന്ന് വിജിലന്‍സ് തച്ചങ്കരിയോടൊപ്പം നിന്നെങ്കിലും ജസ്റ്റിസ് കമാല്‍ പാഷ അന്നത്തെ വാദം കേട്ട് എന്ത് നടപടിയാണ് വിജിലന്‍സ് ചെയ്തതെന്ന് ചോദിച്ചു. ഇതോടെ തുടർ നടപടിക്ക് വിജിലന്‍സ് നിർബന്ധിതമായി.
നാല് വര്‍ഷം അദ്ദേഹം നടത്തിയ അനധികൃത സ്വത്ത് സമ്പാദനമായിരുന്നു കോടതി അദ്ദേഹത്തോട് ചോദിച്ചത്. സഹോദരിയടക്കം കൊണ്ട് വന്ന് തനിക്ക് കുടുംബ സ്വത്തില്‍ നിന്ന് കിട്ടിയ ഓഹരിയാണെന്നൊക്കെ കോടതിയോട് പറഞ്ഞ് നോക്കിയെങ്കിലും അദ്ദേഹത്തിന്‍റെ വരുമാനവും ചെലവും തമ്മില്‍ പൊരുത്തപ്പെടാത്തതാണ് വിധിയിലേക്ക് കൊണ്ടെത്തിച്ചത്. 2007 മുതല്‍ നടത്തിയ അഴിമതി കേസുകളെ കുറിച്ചുള്ള പരാതികള്‍ പിന്നാലെ നല്‍കുമെന്നും പരാതിക്കാരന്‍ ബോബി കുരുവിള അറിയിച്ചു.