ചെന്നൈ: തമിഴ്‌നാട്ടിലെ ചരിത്ര വിജയത്തിന് പിന്നാലെ തമിഴക വെട്രി കഴകത്തിന് സംസ്ഥാന പദവി നല്‍കി തെരെഞ്ഞെടുപ്പ് കമ്മീഷന്‍. ടിവികെ ശക്തമായി വേരോടിയ തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമാണ് സംസ്ഥാന പദവി അംഗീകാരം. ഇത് ചരിത്ര വിജയമെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രിയും ടിവികെയുടെ മുഖ്യ നേതാവുമായി സി ജോസഫ് വിജയ് പറഞ്ഞു.
പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായി വിസില്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു. പാര്‍ട്ടീ രൂപീകരിച്ച് 27 മാസമായേ ആയുള്ളു. സംസ്ഥാനത്ത് വോട്ട് ചെയ്ത വോട്ടുകളുടെ 35 ശതമാനമാണ് ടിവികെ സ്വന്തമാക്കിയത്. ഇത് തമിഴ്‌നാട്ടില്‍ സംഭവിക്കാത്ത അപൂര്‍വ്വ പ്രതിഭാസമാണ്. ഇതിന് ജനങ്ങളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാട്ടില്‍ അഴിമതി രഹിത ഭരണമായിരിക്കും നിലനിര്‍ത്തുക. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയും സാമൂഹിക നീതി ഉറപ്പാക്കുന്നതിന് വേണ്ടിയും ടിവികെ നിലകൊള്ളും. എന്നും ജനങ്ങളുടെ കൂടെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.