വാഷിങ്ടന്‍: ബ്രിക്സ് ഉച്ചകോടിയില്‍ പുതിയ സാമ്പത്തിക കരുനീക്കവുമായി ബ്രിക്സ് അംഗങ്ങള്‍. ഇന്ത്യയും ചൈനയും റഷ്യയുമാണ് പുതിയ നീക്കത്തിന് പിന്നില്‍. ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ സമാപിച്ച 18ാമത് ബ്രിക്സ് ഉച്ചകോടിയിലാണ് സാമ്പത്തിക ഭൂപടം മാറ്റിമറിക്കാന്‍ പോവുന്ന പുതിയ തീരുമാനമുണ്ടായത്. റഷ്യന്‍ പ്രസിഡണ്ട് വ്ളാഡിമര്‍ പുട്ടിന്, ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങ് തുടങ്ങിയ നേതാക്കള്‍ മുന്നില്‍ നിന്ന് നയിച്ച് ബ്രിക്സില്‍ നിലവില്‍ 11 രാജ്യങ്ങളാണ് അംഗങ്ങളായുള്ളത്. പുതിയ നീക്കത്തില്‍ അമേരിക്കയ്ക്ക് ശക്തമായ പ്രതിഷധമുണ്ട്. ഡോളറിന്റെെ സമ്പൂര്‍ണ്ണ ആധിപത്യം ഇല്ലാതാക്കുകയെന്നതാണ് തീരുമാനത്തിന് പിന്നില്‍.
പാശ്ചാത്യ രാജ്യങ്ങള്‍ നിയന്ത്രിക്കുന്ന സ്വിഫ്റ്റിനെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സംവിധാനം കാണുക, ബ്രിക്സ് രാജ്യങ്ങള്‍ക്ക് ഒരു ഏകീകൃത കറന്‍സികള്‍ നടപ്പില്‍ വരുത്താനുള്ള ശ്രമമുണ്ടാക്കുക തുടങ്ങിയതാണ് ബ്രിക്സ് മുന്നോട്ട് വെക്കുന്ന പ്രധാന തീരുമാനങ്ങള്‍.
ബ്രിക്സില്‍ മുന്നോട്ട് വെച്ച ആശയത്തില്‍ ശക്തമായ ആശങ്കയറിയിച്ചിരിക്കുകയാണ് അമേരിക്ക. ഡോളറിനെതിരെയുള്ള ഏത് നീക്കത്തെയും ശക്തമായി എതിര്‍ക്കുമെന്നും അതുമായി ബന്ധപ്പെടുന്ന എല്ലാ രാജ്യങ്ങള്‍ക്കും അവരുടെ ഉല്പന്നങ്ങള്ക്ക് 100 ശതമാനം ഇറക്കുമതി തീരുവ നടപ്പാക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.
ഏതായാലും ബ്രിക്സിന്റെ പുതിയ നീക്കത്തില്‍ കരുതലോടെ നിരീക്ഷിക്കുകയാണ് ലോകം. ഡോളറിനെതിരെയുള്ള നീക്കത്തിന് അമേരിക്ക ഒരു നിലയ്ക്കും പിന്തുണയുണ്ടാവില്ലെന്നിരിക്കെ ഇത് ഇന്ത്യ യുഎസ് ബന്ധത്തെ ബാധിക്കുമോ എന്നുമാണ് സാമ്പത്തീക നിരീക്ഷകരുടെ ആശങ്ക. ബ്രിക്സ് ഉച്ചകോടി കഴിഞ്ഞ് യുഎഇ-ഇറാന് കൂടിക്കാഴ്ച്ചയും ലോകം സന്തോഷത്തോടെയാണ് വീക്ഷിച്ചിരിക്കുന്നത്. യുദ്ധസമാന സാഹചര്യത്തില്‍ ഈ കൂടിക്കാഴ്ച്ച മറ്റൊരു സമാധാന നീക്കത്തിന് കാരണമാവുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.