കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറിയായി കൊയ്യോട് ഉമര്‍ മുസ്ല്യാരെ തെരെഞ്ഞെടുത്തു. പ്രഫ. കെ ആലിക്കുട്ടി മുസ്ല്യാരുടെ നിര്യാണത്തെ തുടര്‍ന്നായിരുന്നു പുതിയ ജന.സെക്രട്ടറിയെ ഇന്ന് നടന്ന കേന്ദ്ര മുശാവറ യോഗം തെരെഞ്ഞെടുത്തത്. അദ്ദേഹത്തിന്‍റെ നിര്യാണത്തിന് ശേഷമുള്ള രണ്ടാമത്തെ മുശാവറ യോഗത്തിലാണ് പുതിയ തീരുമാനം. താത്കാലിക ചുമതലയുണ്ടായിരുന്നു എം ടി അബ്ദുല്ല മുസ്ല്യാരെ പുതിയ ട്രഷററായും തെരെഞ്ഞെടുത്തു.

കണ്ണൂരില്‍ നിന്നുള്ള മുശാവറ അംഗമാണ് പിപി ഉമര്‍ മുസ്ല്യാര്‍. നിലവില്‍ സംഘടനയുടെ ട്രഷററായിരുന്നു. സംഘടനയുടെ പല വിഷയങ്ങളിലും യുക്തിപരമായ തീരുമാനങ്ങള്‍ കൊള്ളുന്നതിലും സമവായത്തോടെ പ്രവര്‍ത്തിച്ച പാരമ്പര്യവും അദ്ദേഹത്തിനുണ്ട്. എം ടി അബ്ദുല്ല മുസ്ല്യാരുടെ പേരും ജന.സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയിലുണ്ടായിരുന്നു.
പുതിയ വെസ് പ്രസിഡണ്ടുമാരായി എ വി അബ്ദുറഹ്മാന്‍ മുസ്ല്യാരെയും വി മൂസക്കോടയ മുസ്ല്യാരെയും പുതിയ ജോയിന്‍റ് സെക്രട്ടറിയായി കെ ഹൈദര്‍ ഫൈസിയെ മുശാവറ തെരെഞ്ഞെടുത്തു. സംഘടയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളില്‍ കൂടിയാലോചന നടത്തി അന്തിമ തീരുമാനമെടുക്കാന്‍ പ്രസിഡണ്ടിന്‍റെയും സെക്രട്ടറിയുടെയും നേതൃത്വത്തില്‍ പുതിയൊരു കൂടിയാലോചന സമിതിയേയും തെരെഞ്ഞെടുത്തു. എട്ട് അംഗങ്ങളാണ് ഈ സമിതിയിലുള്ളത്. മതപരമായ സംശയം നിവാരണങ്ങള്‍ക്കുള്ള ഫത് വ കമ്മിറ്റിയും പുനര്‍ ക്രമീകരിച്ചു.
കൂടിയാലചന സമിതി
സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
പിപി ഉമര്‍ മുസ്ല്യാര്‍ കൊയ്യോട്
എം ടി അബ്ദുല്ല മുസ്ല്യാര്‍
എവി അബ്ദുറഹ്മാന്‍ മുസ്ല്യാര്‍
ഡോ. ബഹാഉദ്ദീന് മുഹമ്മദ് നദ് വി
പി കെ ഹംസക്കുട്ടി മുസ്ല്യാര്‍ അദൃശേരി
വാക്കോട് മൊയ്തീന്‍ കുട്ടി മുസ്ല്യാര്‍
പി എം അബ്ദുല്‍ സലാം ബാഖവി
ഫത് വ കമ്മിറ്റി
സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
എം ടി അബ്ദുല്ല മുസ്ല്യാര്‍
പിപി ഉമ്മര്‍ മുസ്ല്യാര്‍ കൊയ്യോട്
പി കെ മൂസക്കുട്ടി ഹസ്രത്ത്
ഡോ. സികെ അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര
അബ്ദുല്‍ ഗഫൂര്‍ അന്‍വരി