ദുബായ്: ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡണ്ടുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്‍റെ സഹോദരന്‍ ശൈഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു. ഇന്ന് രാവിലേയോടാണ് മരണം ഉറപ്പിച്ചതെന്ന് ദുബായ് മീഡിയ അറിയിച്ചു. അദ്ദേഹത്തോടുള്ള ആദര സൂചമായി അടുത്ത പത്ത് ദിവസം ദുബായില്‍ ഔദ്യോഗിക ദു:ഖാചരാണം ആചരിക്കും. രാജ്യത്തുടനീളം ഉയര്‍ത്തി വെച്ചിരിക്കുന്ന പതാകകള്‍ പകുതിയായ് താഴ്ത്തിക്കെട്ടും.
അദ്ദേഹത്തിന്‍റെ വേര്‍പ്പാടില്‍ വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകായണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും കിരീടവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദും.
”കാഴ്ച്ചയില്‍ നിന്ന് മാത്രമാണ് നീ മറഞ്ഞത്, ഞങ്ങളുടെ ഹൃദയങ്ങളിലും പ്രാര്‍ത്ഥനകളിലും നീ എപ്പോഴും കൂടെയുണ്ടാവും”. എക്‌സിലാണ് ശൈഖ് മുഹമ്മദ് തന്‍റെ കുറിപ്പ് കുറിച്ചത്. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ദുബായ് ഭരണാധികാരിയെ വിളിച്ച് തന്‍റെ അനുശോചനം രേഖപ്പെടുത്തി.