ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കേ ഡല്‍ഹിയില്‍ ശക്തമായ പ്രതിഷേധം നടക്കാനിരിക്കെ അടിയന്തിര മീറ്റിംഗ് വിളിച്ച് ഗ്യാനേഷ് കുമാര്‍. പ്രതിഷേധം ശക്തമാവുമെന്ന സാഹചര്യം മനസ്സിലാക്കിയാണ് പുതിയ യോഗമെന്ന് അനുമാനിക്കപ്പെടുന്നു. യോഗത്തില്‍ ഗ്യാനേഷ് കുമാറിനൊപ്പം തെരെഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഡോ. സുഖ്ബീര്‍ സിങ് സന്തുവും ഡോ. വിവേക് ജോഷിയും പങ്കെടുത്തു.
എസ് ഐ ആര് പൂര്‍ത്തിയായ സംസ്ഥാനങ്ങളില്‍ എസ് ഐ ആറില്‍ നിന്ന് പുറത്തായവര്‍ക്ക് വീണ്ടും അപേക്ഷിക്കാം. എസ് ഐ ആറിനൊപ്പമുള്ള ആറാം ഫോമില്‍ മാറ്റമുണ്ടാവില്ല തുടങ്ങിയ സുപ്രധാന തീരുമാനങ്ങളാണ് യോഗത്തില്‍ കൈകൊണ്ടത്. നിലവില്‍ ബീഹാറും പശ്ചി ബംഗാളും ഉള്‍പ്പടെയുള്ള 20 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതില്‍ പേര് ഉള്‍പ്പെടാത്തവര്‍ക്കും പുതുതായി പേര് ചേര്‍ക്കാന്‍ താത്പര്യമുള്ളവര്‍ക്കുമാണ് അപേക്ഷിക്കാന്‍ അവസരം നല്‍കിയത്.
ഇതിന് വേണ്ടിയുള്ള ആവശ്യമായ സൗകര്യങ്ങളും നടപടി ക്രമങ്ങളും കൈകൊള്ളാന്‍ CEO മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനുള്ള ക്യാമ്പയിനും ഉടനടി ആരംഭിക്കും. ഗോവയില്‍ 97 വോട്ടര്‍മാരെ പേര് ചേര്‍ക്കാന്‍ വിട്ട് പോയ കേസിലും ബൂത്ത് ലേവല്‍ ഓഫീസര്‍മാര്‍ നേരിട്ട് വീടുകളിലെത്തി അവരില്‍ നിന്ന് ഫോം സ്വീകരിക്കുമെന്നും തെരെഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഡല്‍ഹിയില്‍ ഒക്ടോബര്‍ 30വരെ സമയം അനുവദിച്ചു. മഹാരാഷ്ട്രയില്‍ ഒക്ടോബര്‍ 12വെരയും സമയം നീട്ടിക്കൊടുത്തു.