By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: സച്ചിന്‍റെ റെക്കോര്‍ഡ് മറി കടന്ന് വിരാട് കോഹ്ലി, കാര്യവട്ടത്ത് ഗില്ലിനൊപ്പം തകര്‍പ്പന്‍ സെഞ്ചുറി, ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > സച്ചിന്‍റെ റെക്കോര്‍ഡ് മറി കടന്ന് വിരാട് കോഹ്ലി, കാര്യവട്ടത്ത് ഗില്ലിനൊപ്പം തകര്‍പ്പന്‍ സെഞ്ചുറി, ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം
IndiaInternaltionalSports

സച്ചിന്‍റെ റെക്കോര്‍ഡ് മറി കടന്ന് വിരാട് കോഹ്ലി, കാര്യവട്ടത്ത് ഗില്ലിനൊപ്പം തകര്‍പ്പന്‍ സെഞ്ചുറി, ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം

vishwalokam.com@gmail.com
Last updated: 2026/09/27 at 7:15 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി ചരിത്ര പടയോട്ടം തുടരുകയാണ് വിരാട് കോഹ്ലി. ഇന്ന് കാര്യവട്ടത്ത് വെസറ്റ് ഇന്‍ഡീസിനെതിരെ നടന്ന ഏകദിന മത്സരത്തില്‍ സെഞ്ചുറി നേടി തന്‍റെ സെഞ്ചുറികളുടെ എണ്ണം 86ലേക്കെത്തിച്ചു. ഏകദിന ക്രിക്കറ്റില്‍ 15000 റണ്‍സ് തികച്ച കോഹ്ലി ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നു. വെസ്റ്റിന്‍ഡീസിനെതിരെയുള്ള ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യ 8 വിക്കറ്റിന് അനായാസ ജയം സ്വന്തമാക്കി

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് ജസ്റ്റിന്‍ ഗ്രീവ്‌സിന്‍റെ സെഞ്ചുറിക്കരുത്തില്‍ 295 റണ്‍സാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്‍റെയും വിരാട് കോഹ്ലിയുടെയും സെഞ്ചുറിക്കരുത്തില്‍ ഇന്ത്യ 41.4 ഓവറില്‍ വിജയലക്ഷ്യം കണ്ടു. കാര്യവട്ടത്ത് ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ കോഹ്ലി ഷോയായിരുന്നു അരങ്ങേറിയത്. ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുമ്പിലെത്തി.

88 പന്ത് നേരിട്ട കോഹ്ലി 134 റണ്‍സാണ് അടിച്ചെടുത്തത്. ഒന്‍പത് സിക്‌സുകളും 10 ഫോറുകളുമാണ് കോഹ്ലിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. 15000 റണ്‍സ് ഏറ്റവും വേഗതയില്‍ സ്വന്തമാക്കിയ താരമെന്ന റെക്കോര്‍ഡാണ് കോഹ്ലിയുടെ പേരില്‍ എഴുതി ചേര്‍ക്കപ്പെട്ടത്. 377 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഈ റെക്കാേര്‍ഡ് നേടിയതെങ്കില്‍ കോഹ്ലി ഇത് 303 ഇന്നിങ്‌സുകളില്‍ നിന്നാണ് സ്വന്തമാക്കിയത്. ഈ റെക്കോര്‍ഡിന് പുറമെ മറ്റൊരു നേട്ടവും കൂടി അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. സ്വന്തം മണ്ണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന മറ്റൊരു റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. 164 ഏകദിനത്തില്‍ ഇന്ത്യയില്‍ സച്ചിന്‍ സ്വന്തമാക്കിയത് 6976 റണ്‍സാണെങ്കില്‍ കോഹ്ലി 131 മത്സരങ്ങളില്‍ നിന്നാണ് ഈ റണ്‍സ് സ്വന്തമാക്കിയത്.

You Might Also Like

കോക്രോച്ച് ഭയം, അടിയന്തിര മീറ്റിംഗ് വിളിച്ച് ഗ്യാനേഷ് കുമാര്‍,സുപ്രധാന തീരുമാനങ്ങള്‍ പുറത്ത് വിട്ടു

ഇറാന്‍ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി യുഎഇ, സെപ്തംബര്‍ 24 മുതല്‍ നിയമം പ്രാബല്യത്തില്‍

സമസ്തയ്ക്ക് പുതിയ നായകത്വം, കൊയ്യോട് ഉമർ മുസ്ല്യാര്‍ ജന. സെക്രട്ടറി, എം ടി അബ്ദുല്ല മുസ്ല്യാര്‍ ട്രഷറര്‍

‘എന്നും ഹൃദയത്തില്‍ കൂടെയുണ്ടാവും’, സഹോദരന്‍റെ വേര്‍പ്പാടില്‍ വികാര പ്രതികരണവുമായി ദുബായ് ഭരണാധികാരി, ദുബായില്‍ 10 ദിവസം ദു:ഖാചാരണം

ട്രയിനില്‍ നാടകീയ രംഗങ്ങള്‍, ടിടിഇയെ കുടുക്കാന്‍ സ്വന്തം വസ്ത്രം വലിച്ചുകീറി യുവതി, സഹയാത്രികന്‍റെ വീഡിയോ തുണയായ് (വീഡിയോ)

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com September 27, 2026 September 27, 2026
Share This Article
Facebook Twitter Copy Link Print
Previous News കോക്രോച്ച് ഭയം, അടിയന്തിര മീറ്റിംഗ് വിളിച്ച് ഗ്യാനേഷ് കുമാര്‍,സുപ്രധാന തീരുമാനങ്ങള്‍ പുറത്ത് വിട്ടു
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

കോക്രോച്ച് ഭയം, അടിയന്തിര മീറ്റിംഗ് വിളിച്ച് ഗ്യാനേഷ് കുമാര്‍,സുപ്രധാന തീരുമാനങ്ങള്‍ പുറത്ത് വിട്ടു
India Internaltional September 26, 2026
ഇറാന്‍ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി യുഎഇ, സെപ്തംബര്‍ 24 മുതല്‍ നിയമം പ്രാബല്യത്തില്‍
India Internaltional Qatar UAE September 24, 2026
സമസ്തയ്ക്ക് പുതിയ നായകത്വം, കൊയ്യോട് ഉമർ മുസ്ല്യാര്‍ ജന. സെക്രട്ടറി, എം ടി അബ്ദുല്ല മുസ്ല്യാര്‍ ട്രഷറര്‍
India Internaltional Kerala September 23, 2026
‘എന്നും ഹൃദയത്തില്‍ കൂടെയുണ്ടാവും’, സഹോദരന്‍റെ വേര്‍പ്പാടില്‍ വികാര പ്രതികരണവുമായി ദുബായ് ഭരണാധികാരി, ദുബായില്‍ 10 ദിവസം ദു:ഖാചാരണം
India Internaltional UAE September 21, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?