തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി ചരിത്ര പടയോട്ടം തുടരുകയാണ് വിരാട് കോഹ്ലി. ഇന്ന് കാര്യവട്ടത്ത് വെസറ്റ് ഇന്‍ഡീസിനെതിരെ നടന്ന ഏകദിന മത്സരത്തില്‍ സെഞ്ചുറി നേടി തന്റെ സെഞ്ചുറികളുടെ എണ്ണം 86ലേക്കെത്തിച്ചു. ഏകദിന ക്രിക്കറ്റില്‍ 15000 റണ്‍സ് തികച്ച കോഹ്ലി ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നു. വെസ്റ്റിന്‍ഡീസിനെതിരെയുള്ള ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യ 8 വിക്കറ്റിന് അനായാസ ജയം സ്വന്തമാക്കി
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് ജസ്റ്റിന് ഗ്രീവ്സിന്റെ സെഞ്ചുറിക്കരുത്തില്‍ 295 റണ്‍സാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും വിരാട് കോഹ്ലിയുടെയും സെഞ്ചുറിക്കരുത്തില്‍ ഇന്ത്യ 41.4 ഓവറില്‍ വിജയലക്ഷ്യം കണ്ടു. കാര്യവട്ടത്ത് ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ കോഹ്ലി ഷോയായിരുന്നു അരങ്ങേറിയത്. ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുമ്പിലെത്തി.
88 പന്ത് നേരിട്ട കോഹ്ലി 134 റണ്‍സാണ് അടിച്ചെടുത്തത്. ഒന്‍പത് സിക്സുകളും 10 ഫോറുകളുമാണ് കോഹ്ലിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. 15000 റണ്‍സ് ഏറ്റവും വേഗതയില്‍ സ്വന്തമാക്കിയ താരമെന്ന റെക്കോര്‍ഡാണ് കോഹ്ലിയുടെ പേരില്‍ എഴുതി ചേര്‍ക്കപ്പെട്ടത്. 377 മത്സരങ്ങളില്‍ നിന്നാണ് സച്ചിന് ടെന്‍ഡുല്‍ക്കര്‍ ഈ റെക്കാേര്‍ഡ് നേടിയതെങ്കില്‍ കോഹ്ലി ഇത് 303 ഇന്നിങ്സുകളില്‍ നിന്നാണ് സ്വന്തമാക്കിയത്. ഈ റെക്കോര്‍ഡിന് പുറമെ മറ്റൊരു നേട്ടവും കൂടി അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. സ്വന്തം മണ്ണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന മറ്റൊരു റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. 164 ഏകദിനത്തില്‍ ഇന്ത്യയില്‍ സച്ചിന് സ്വന്തമാക്കിയത് 6976 റണ്‍സാണെങ്കില്‍ കോഹ്ലി 131 മത്സരങ്ങളില്‍ നിന്നാണ് ഈ റണ്‍സ് സ്വന്തമാക്കിയത്.