തിരുവനന്തപുരം: അതിവേഗ റെയില്‍വേ പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മെട്രോമാന്‍ ഈ ശ്രീധരന്‍ മേനോനുമായി മുഖ്യമന്ത്രി വിഡി സതീശന്‍ കൂടിക്കാഴ്ച്ച നടത്തി. 3.15 മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്താനുള്ള പുതിയ പദ്ധതിയുടെ റിപ്പോര്‍ട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ കെ പി നൗഷാദ് എം എല്‍ എയും പങ്കെടുത്തിരുന്നു.
തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് 430 കിലോമീറ്റര്‍ ദൂരമാണുള്ളത്. ഇത് 3.15 മണിക്കൂറില്‍ സഞ്ചരിച്ചെത്താമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. നാല് വിമാനത്താവളങ്ങള്‍ ബന്ധിപ്പിക്കുന്ന ഈ അതിവേഗ റെയില്‍പാത സംസ്ഥാന സഞ്ചാര മേഖലയില്‍ വലിയൊരു മാറ്റത്തിന് വിധേയമായേക്കും. ഏകദേശം 70 ശതമാനത്തോളം തൂണുകളിലൂടെ മുകളിലുള്ള പാതയും 20 ശതമാനത്തോളം ഭൂഗര്‍ഭ പാതയുമാണ് റിപ്പോര്‍ട്ടിലുള്ളത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയുള്ള റെയില്‍വേ പദ്ധതിക്ക് പ്രതീക്ഷിക്കപ്പെടുന്ന ചിലവ് 86000 കോടി മുതല്‍ ലക്ഷം കോടി വരെയാണ്.
പദ്ധതി നിയമസഭയില്‍ അവതരിപ്പിച്ച രണ്ടാഴ്ച്ചയ്ക്കകം മറുപടി തരാമെന്നാണ് മുഖ്യമന്ത്രി അദ്ദേഹ പ്രതികരിച്ചത്.