കീവ്: കാലങ്ങളായി നീണ്ട് നില്‍ക്കുന്ന യുക്രയ്ന്‍ റഷ്യ പ്രശ്‌നത്തിന് താത്കാലിക ശമനമുണ്ടാവുമെന്ന് കരുതിയെങ്കിലും പ്രതീക്ഷകള്‍ക്ക് വിഘാതം സൃഷ്ടിച്ച് റഷ്യയുടെ ഡ്രോണാക്രമണം. യുക്രയിനിന്‍റെ പല ഭാഗങ്ങളിലും പതിഞ്ഞ ഡ്രോണാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുക്രയ്ന്‍ അറിയിച്ചു. കഴിഞ്ഞ കുറിച്ച ദിവസങ്ങളിലായി സമാധാന ചര്‍ച്ചകള്‍ക്ക് റഷ്യ യുക്രയ്‌നെ ക്ഷണിച്ചിരുന്നെങ്കിലും പിന്നീട് ഈ ആക്രണത്തിന്‍റെ രഹസ്യമെന്തെന്ന് വ്യക്തമല്ല.
ശനിയാഴ്ച്ച രാത്രിയും ഞായറാഴ്ച്ചയുമായി 90 ഡ്രോണുകളാണ് റഷ്യ വിക്ഷേപിച്ചത്. ഇതില്‍ 14 ഡ്രോണുകള്‍ യുക്രയ്‌നിന്‍റെ 9 ഭാഗങ്ങളിലാണ് പതിഞ്ഞത്. ഇതിന് പുറമെ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ 59 വയസ്സുകാരിക്ക് പരിക്കേറ്റതായി യുക്രയ്ന്‍ അറിയിച്ചു. സാപോറീഷ്യ ഭാഗത്തൈ ഒരു ആശുപത്രിക്ക് നേരെയും ഡ്രോണ്‍ ആക്രമണമുണ്ടായി ഇതില്‍ ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ആശുപത്രിയിലെ ഗൈനോക്കോളജി വിഭാഗത്തില്‍ തീപിടിത്തമുണ്ടാവുകയും വളരെ പെട്ടെന്ന് തന്നെ അത് നിയന്ത്രണവിധേയമാക്കുകയും ചെയ്തുവെന്ന് ഗവര്‍ണര്‍ ഇവാന്‍ ഫെഡറോവ് വ്യക്തമാക്കി.
മാസങ്ങളായി സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. അപ്പോഴും റഷ്യയുടെ ആക്രമണം തുടരുന്നത് യുക്രയ്‌നെ തലവേദനയാക്കുന്നു. പക്ഷേ അവസാന ചര്‍ച്ചക്ക് വിളിച്ചത് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമര്‍ പുഡിന്‍ തന്നെയാണ്. യുഎസ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന്‍റെ നേതൃത്വത്തില്‍ യുഎസിലും അബൂദാബിയിലും വ്യത്യസ്ഥ ചര്‍ച്ചകള്‍ നടന്നു. ഈ ആക്രമണത്തോടെ എല്ലാം വിഫലമെന്നാണ് സൂചന ലഭിക്കുന്നത്.