അബൂദാബി: ഫ്‌ളൈ ദുബായിയുടെ ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിന് ലോക രാജ്യങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമൊഴുകുകയാണ്. യുഎഇയുടെ പ്രസിഡണ്ടിന്‍റെ ഉപദേഷ്ടാവ് അന്‍വർ ഗാര്‍ഗഷ് അദ്ദേഹത്തെ പുകഴ്ത്തി രാജ്യത്തിന്‍റെ നന്ദിയറിയിച്ചു. യുഎസ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് അദ്ദേഹത്തെ ഹീറോയെന്നായിരുന്നു വിശേഷിപ്പിച്ചത്. ഇന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മോഡിയുമായി അദ്ദേഹം ആശുപത്രിയില്‍ നിന്ന് വീഡിയോ കോളില്‍ സംസാരിച്ചു. അദ്ദേഹം ഫ്‌ളൈ ദുബായിലെ അനുഭവം വിശദീകരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ളൈ ദുബായി വിമാനത്തില്‍ സഹപൈലറ്റിന്‍റെ കയ്യില്‍ നിന്ന് ദാരുണമായി കുത്തേറ്റു. അതിവേഗതയില്‍ വിമാനം നിലംപതിക്കാവുന്ന സാഹചര്യത്തിലാണ് ആക്രമണം പ്രതിരോധിക്കുന്നതിനിടയിലും എനിക്ക് കോക്പിറ്റ് തുറക്കാന്‍ സാധിച്ചത്. ഇതോടെ യാത്രക്കാരില്‍ ചിലര്‍ കയറി വരുകയും അക്രമിയെ പ്രതിരോധിക്കുകയും വിമാനം വഴി തിരിച്ച് നേരെ സൗദിയിലെ തബൂക്കില്‍ സുരക്ഷിതമായി ഇറക്കാനും സാധിച്ചു. കഴിഞ്ഞ 17 വര്‍ഷത്തിനിടെയുണ്ടായ അനുഭവ പരിചയമാണ് ഇതിന് എന്നെ പ്രാപ്തനാക്കിയത്. അദ്ദേഹം വിശദീകരിച്ചു.
കൂടെയള്ള യാത്രക്കാരാണ് വിമാനം സുരക്ഷിതമായി ഇറക്കാന്‍ സഹായിച്ചത്. നേരിട്ട് വിളിച്ച് സംസാരിച്ചതില്‍ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. തന്‍റെ ഉത്തരവാദിത്തമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
150ഓളം ഇസ്രയേല്‍ പൗരന്മാരുണ്ടായിരുന്ന വിമാനത്തില്‍ 175ഓളം യാത്രക്കാരാണുണ്ടായത്. സൗദിയിലെ തബൂക്കിലെ ആശുപത്രിയില്‍ നിന്ന് തുടര്‍ ചികിത്സയ്ക്കായ് അദ്ദേഹത്തെ അബൂദാബി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തുടര്‍ ചികിത്സ തുടരുന്നു.
ഫ്‌ളൈ ദുബായില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന അന്വേഷണം യുഎഇ അധികാരികളും ഫ്‌ളൈ ദുബായ് കമ്പനിയും സംയുക്തമായി പുരോഗമിക്കുന്നുണ്ട്. അതിനിടയില്‍ വരുന്ന വ്യക്തതയില്ലാത്ത വാര്‍ത്തകളില്‍ വഞ്ചിതരമാവരുതെന്നും യുഎഇ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫ്‌ളൈ ദുബായ് സിഇഒയും ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്‍റെ ധീരതയെ പ്രശംസിച്ചു.