ന്യൂഡല്‍ഹി: 72ാമത് ദേശീയ പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഏറെ ആത്മാഭിമാനത്തോടെയാണ് മലയാളം സിനിമാ ലോകം അത് സ്വീകരിച്ചിരിക്കുന്നത്. മലയാളത്തിന്‍റെ സ്വന്തം അഭിമാനമായ മ്മൂക്കയാണ് മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായത്. ബോളീവുഡ് താരം കാര്‍ത്തിക് ആര്യനുമായി മികച്ച നടനുള്ള പുരസ്‌കാരം അദ്ദേഹം പങ്കിടും. മികച്ച നടനുള്ള പുരസ്‌കാരം ഇത് നാലാം തവണയാണ് മമ്മൂട്ടി സ്വന്തമാക്കുന്നത്. ഇതോടെ ദേശീയ പുരസ്‌കാര നേട്ടത്തില്‍ നാല് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ബോളിവുഡ് ഇതിഹാസം അമിതാബ് ഭച്ചനും മമ്മൂട്ടിയും അവാർഡ് നേട്ടത്തില്‍ തുല്യരായി.

ഭ്രമയുഗത്തിലെ അഭിനയമാണ് മമ്മൂട്ടിയെ മികച്ച നടനിലേക്ക കൊണ്ടെത്തിച്ചത്. കാര്‍ത്തിക് ആര്യന് ചന്ദു ചാംപ്യന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ആര്‍ട്ടിക്കിള്‍ 370 എന്ന ചിത്രത്തിലെ അഭിനയത്തിനാണ് യാമി ഗൗതം മികച്ച നടിയായി തെരെഞ്ഞെടുക്കപ്പെട്ടത്. വൈക്കം വിജയലക്ഷ്മിയാണ് മികച്ച ഗായിക. അജയന്‍റെ രണ്ടാാം മോഷണം എന്ന ചിത്രത്തിലെ ‘അങ്ങു വാന കോണില്’ എന്ന ഗാനത്തിനാണ് പുരസ്‌കാരം. അവസാന റൗണ്ടില്‍ ശ്രേയസ് ഗോഷാലിനെ തകര്‍ത്താണ് വിജയ ലക്ഷ്മി പുരസ്‌കാരം സ്വന്തമാക്കിയത്
മികച്ച ഛായാഗ്രഹണത്തിലെ പുരസ്‌കാരം ഭ്രമയുഗത്തിലെ ഛായാഗ്രഹണത്തിന് ഷഹ്നാദ് ജലാല്‍ സ്വന്തമാക്കി. മികച്ച നടനുള്ള പ്രത്യേക ജൂറീ പരാമര്‍ശ്ശം ധനുഷിന് ലഭിച്ചത്.ക്യാപ്റ്റന്‍ മില്ലര്‍ എന്ന ചിത്രത്തിനായിരുന്നു.
അമരന്‍ സംവിധാനം ചെയ്ത രാജ്കുമാർ പെരിയ സാമി മികച്ച സംവിധായകനായും മികച്ച എഡിറ്റര്‍ക്കുല്ല പുരസ്‌കാരവും അമരന്‍ സ്വതന്മാക്കി. ജയരാജ് അദ്ധ്യക്ഷനായ ജൂറിയായിരുന്നു അവാര്‍ഡ് പ്രഖ്യാപിച്ചത്. 2012ല്‍ ഇദ്ദേഹം ലദേശീയ ചലചിത്ര അവാര്‍ഡ് ജൂറി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്
ദേശീയ ചലച്ചിത്ര അവാര്‍ഡ് പുരസ്‌കാര ജേതാക്കള്‍
മികച്ച നടന്‍: മമ്മൂട്ടി (ഭ്രമയുഗം), കാര്‍ത്തിക് ആര്യന്‍ (ചന്തു ചാംപ്യന്‍)
മികച്ച നടി: യാമി ഗൗതം (ആര്‍ട്ടിക്കിള്‍ 370)
മികച്ച സംവിധായകന്‍: രാജ്കുമാര്‍ പെരിയസാമി (അമരന്‍)
മികച്ച ഛായാഗ്രഹണം: ഷെഹ്നാദ് ജലാല്‍ (ഭ്രമയുഗം)
മികച്ച എഡിറ്റര്‍: ആര്‍ കലൈവണ്ണന്‍ (അമരന്‍)
മികച്ച സഹനടന്‍: സഞ്ജയ് മിശ്ര
മികച്ച സഹനടി: രൂപശ്രീ വര്‍ക്കാഡെ (മിഥ്യ), സജന നമിദാസ് (മഹാരാജ)
മികച്ച സംഗീത സംവിധാനം: ഭക്ഷാക്
മികച്ച ഗായിക: വൈക്കം വിജയലക്ഷ്മി (എആര്‍എം)
മികച്ച ഗായകന്‍: അഭയ് ജോഡ്പൂര്‍ക (ചിത്രം: നവ്‌സാചി ഗൗരി മാസി)
മികച്ച മലയാള ചിത്രം : ഫെമിനിച്ചി ഫാത്തിമ (ഫാസില്‍ മുഹമ്മദ്)
മികച്ച തിരക്കഥ: സുകുമാര്‍ (പുഷ്പ 2)
മികച്ച തെലുങ്കു ചിത്രം : കമ്മിറ്റി കുറൊല്ലു
മികച്ച തമിഴ് ചിത്രം: റായന്‍