ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ മുഖ്യ പ്രതിയും വജ്രവ്യാപാരിയുമായി നീരജ് മോദിയെ എത്രയും പെട്ടെന്ന് ബ്രിട്ടന്‍ ഇന്ത്യയ്ക്ക് കൈമാറിയേക്കും. കൈമാറുന്നതിനെതിരെ മോദി സമര്‍പ്പിച്ച അവസാന ഹരജിയും യൂറോപ്യന്‍ മനുഷ്യവകാശ കോടതി തള്ളിയോടെയാണ് കൈമാറ്റം ഏകദേശം ഉറപ്പായത്.
പാഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 6498 കോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയതാണ് നീരവ് മോദിക്കെതിരായ കേസ്. സംഭവത്തിന് ശേഷം തന്നെ ഇന്ത്യന്‍ ഗവണ്‍മെന്‍റ് അദ്ദേഹത്തെ വിട്ട് നല്‍കാന്‍ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. 2019 മാർച്ച് 19നാണ് കേസുമായി ബന്ധപ്പെട്ട് ലണ്ടനില്‍ വെച്ച് പോലീസ് അദ്ദേഹത്തൈ അറസ്റ്റ് ചെയ്തത്. നിലവില്‍ ഇദ്ദേഹം ബ്രിട്ടീഷ് ജയിലിലാണ്.
ഇന്ത്യന്‍ ജയിലുകളില്‍ മനുഷ്യവകാശ ലംഘനം നേരിടേണ്ടി വരുമെന്നും ക്രൂരമായ പീഡനമാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും അത് കൊണ്ട് തന്നൈ കൈമാറരുതെന്നുമാണ് അദ്ദേഹം ഹരജയില്‍ ആവശ്യപ്പെട്ടത്. ഇന്ത്യയില്‍ വേണ്ടവിധത്തിലുള്ള മനുഷ്യവകാശം നല്‍കുമെന്നും ആവശ്യമായ സുരക്ഷ നല്‍കുമെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് തൃപ്തികരമാണെന്ന് യുകെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതേ നിലപാട് തന്നെ യുകെയിലെ മനുഷ്യവകാശ കോടതിയും ശരിവെക്കുകയായിരുന്നു. ഇതോടെ ഇന്ത്യയിലേക്ക് അദ്ദേഹത്തൈ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നാണ് കരുതപ്പെടുന്നത്.