തിരുവനന്തപുരം: ശക്തമായ മഴയെ തുടര്‍ന്നുള്ള ഭയപ്പാടുകള്‍ അവസാനിക്കെ കടലിലെ പുതിയ പ്രതിഭാസത്തില്‍ മുന്നറിയിപ്പ് നല്‍കി കേന്ദ്ര ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണം കേന്ദ്രം. ചില ജില്ലകളിലെ ചില തീരദേശ പ്രദേശങ്ങള്‍ക്ക് റെഡ് അലേര്‍ട്ട് പുറപ്പെടിച്ചീണ്ട്. ഇവിടെയുള്ള താമസക്കാർക്കും മറ്റുള്ളവർക്കും കനത്ത ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടീച്ചിട്ടുള്ളത്.
ഇന്ന് (18ാം തിയ്യതി) അര്‍ദ്ധ രാത്രി മുതല്‍ വൈകുന്നേരം 5.30വരെ 1.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ അടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇതേ സമയം കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. പ്രതിഭാസമുണ്ടായല്‍ താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം കയറാനും സാധ്യതയുണ്ട്. താഴ്ന്ന പ്രദേശത്തിലുള്ളവരോട് മാറി താമസിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രത്യേക ജാഗ്രത പുറപ്പെടീച്ച തീരദേശങ്ങള്‍
കാസറഗോഡ്: കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ
കണ്ണൂര്‍: വളപ്പട്ടണം മുതല്‍ ന്യൂ മാഹി വരെ
കോഴിക്കോട്: ചോമ്പാല മുതല്‍ രാമനാട്ടുകര വര
മലപ്പുറം: കടലുണ്ടി മുതല്‍ പാലപ്പെട്ടി വരെ
തൃശൂര്‍: ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ
എറണാകുളം:മുനമ്പം മുതല്‍ മറുവക്കാട് വരെ
ആലപ്പുഴ: ;ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ
കൊല്ലം: ആലപ്പാട് മുതല്‍ ഇടവ വരെ
തിരുവനന്തപുരം: കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ
കടല്‍ക്ഷോഭം രൂക്ഷമാവാന്‍ സാധ്യതയുള്ളതിനാല്‍ ഈ സ്ഥലത്ത് നിന്ന് മാറിത്താമസിക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദ സഞ്ചാരങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.