By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: നീതീകരിക്കാനാവത്ത അരാജകത്വം: കാക്കിയിട്ടവന്‍ തെമ്മാടിയാവുന്ന നേര്‍ക്കാഴ്ച്ച, രാജ്യത്തെ രക്ഷിക്കാന്‍ സമരം തുടരട്ടേ, വിദ്യാഭ്യാസം സംരക്ഷിക്കപ്പെടട്ടേ
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Editorial > നീതീകരിക്കാനാവത്ത അരാജകത്വം: കാക്കിയിട്ടവന്‍ തെമ്മാടിയാവുന്ന നേര്‍ക്കാഴ്ച്ച, രാജ്യത്തെ രക്ഷിക്കാന്‍ സമരം തുടരട്ടേ, വിദ്യാഭ്യാസം സംരക്ഷിക്കപ്പെടട്ടേ
EditorialEducationHealthIndiaInternaltionalKerala

നീതീകരിക്കാനാവത്ത അരാജകത്വം: കാക്കിയിട്ടവന്‍ തെമ്മാടിയാവുന്ന നേര്‍ക്കാഴ്ച്ച, രാജ്യത്തെ രക്ഷിക്കാന്‍ സമരം തുടരട്ടേ, വിദ്യാഭ്യാസം സംരക്ഷിക്കപ്പെടട്ടേ

vishwalokam.com@gmail.com
Last updated: 2026/07/22 at 3:51 PM
vishwalokam.com@gmail.com
Share
3 Min Read
SHARE

ഒരു രാജ്യത്തിന്‍റെ അഭിമാനമാണ് വിദ്യാഭ്യാസം. അത് തിരിയാനുള്ള വിദ്യാഭ്യാസമെങ്കിലും തലപ്പത്തുള്ളവര്‍ക്കുണ്ടായാല്ലേ ഈ അഭിമാനത്തിന്‍റെ അര്‍ത്ഥമറിയൂ, അത് അഭിമാനമാണെന്ന് തിരിച്ചറിയൂ. കണ്ട ചായക്കടക്കാരനും ഗുണ്ടാ തലവനുമൊക്കെ അധികാര കസേരയിലെത്തിയാല്‍ എന്ത് വിദ്യ, എന്ത് നീറ്റ്, എന്ത് കോളേജ്. രാജ്യം വിറ്റ് തുലയ്ക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ ഇത് നോക്കാന്‍ പോലും സമയമില്ല. ഇന്ന് വന്ന അവസാന റിപ്പോര്‍ട്ടുകളനുസരിച്ച് രാജ്യത്തിന്‍റെ ഏറ്റവും വലിയ രണ്ട് എയര്‍പോര്‍ട്ടുകള്‍ കൂടി സ്വകാര്യ വല്‍ക്കരിക്കപ്പെടുന്നു. രാജ്യത്തിന്‍റെ ഏറ്റവും തിരക്കേറിയ ഡല്‍ഹിയും മുംബൈയും കോര്‍പ്പറേറ്റു ടീമുകള്‍ക്ക് വില്‍പ്പനക്കൊരുങ്ങുന്നു. കാരണമറിയണ്ടേ, ഇറാനും അമേരിക്കയും ഇസ്രയേലും തമ്മിലുള്ള യുദ്ധമാണെന്ന്. രാജ്യത്തിന്‍റെ സാമ്പത്തീക പ്രതിസന്ധിമാറാന്‍ ആശാന്‍മാന്‍ ചെയ്യുന്ന മനോഹരമായ സാമ്പത്തീക നടപടി ക്രമങ്ങള്‍. ഇതാണ് രാജ്യത്തിന്‍റെ നേതൃത്വത്തിലുള്ള ചായക്കടക്കാരനടക്കുമുള്ളവരുടെ തീരുമാനമെങ്കില്‍ പിന്നെ എന്ത് സമരം എന്ത് സ്വപ്‌നം എന്ത് വിദ്യഭ്യാസം.

10 വര്‍ഷം മുമ്പ് മന്‍മോഹന്‍ സിംഗ് അധികാരത്തിലെത്തിയ നിമിഷം രാജ്യം അഭിമാന പുളകം കൊണ്ടു. രാജ്യത്തിന്‍റെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഡോ. എപിജെ അബ്ദുല്‍ കലാം അധികാരത്തിലെത്തിയപ്പോള്‍ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ അഭിമാനത്തോടെ രാജ്യം തലപൊക്കി. അബ്ദുല്‍ കലാമിന്‍റെ പ്രസംഗം കേള്‍ക്കാന്‍ ലോക രാജ്യങ്ങളിലെ പ്രതിനിധികള്‍ ഐക്യരാഷ്ട്ര സഭയിലടക്കം കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്ന രംഗം ഇന്നും സോഷ്യല്‍ മീഡിയകളില്‍ കാണാന്‍ സാധിച്ചേക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ലോക രാജ്യം കാതോര്‍ത്ത നിമിഷം ഓര്‍ത്തെടുക്കുന്നുണ്ടോ? ലോകം മുഴുവനും സാമ്പത്തീക പ്രതിസന്ധിയില്‍ കൂപ്പുകുത്തുമ്പോള്‍ ആത്മാഭിമാനത്തോടെ ആ പ്രതിസന്ധിയില്‍ നിന്നും കരകയറിയ രാജ്യമായിരുന്നു ഇന്ത്യ. അന്ന് ലോക രാജ്യങ്ങള്‍ക്ക് വേണ്ടി ഉച്ചകോടിയില്‍ മന്‍മോഹന്‍ സിംഗ് ഈ പ്രതിസന്ധിയില്‍ നിന്ന് രാജ്യങ്ങള്‍ തരണം ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍ പറഞ്ഞു കൊടുത്തു. ഭാവിയില്‍ ഈ പ്രതിസന്ധി നേരിടാതിരിക്കാനുള്ള വഴികളും വിശദീകരിച്ചു. ഇവയൊക്കെ സാധ്യമായത് വിദ്യാഭ്യാസം കൊണ്ടാണെന്ന് പറഞ്ഞാല്‍ വിവരമുള്ളവര്‍ നിഷേധിച്ചെന്നു വരില്ല.

ഇന്ന് ജന്തര്‍മന്ദറില്‍ പ്രതിഷേധത്തിന് കാവലാളിരുന്ന സോനം വാങ്ചുക്കും സിജെപി നേതാവും യുവാവുമായ അഭിജിത് ദീപ്‌കേയുമൊക്കെ ഈ സമരവ്യൂഹത്തില്‍ മുന്നില്‍ നില്‍ക്കുന്നത് രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടി മാത്രമാണ്. ഇതൊക്കെ കണ്ട് നാം മിണ്ടാതിരിക്കുന്നുണ്ടെങ്കില്‍ നാമൊക്കെ രാജ്യപൗരനാണ് എന്ന് പറഞ്ഞിരിക്കുന്നതില്‍ ആത്മവഞ്ചന നടത്തുന്നുണ്ട്.

എന്തിനാണ് സമരമെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കാം.
23 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഭാവിക്ക് വേണ്ടി എഴുതുന്ന പരീക്ഷയാണ് നീറ്റ്. നാളത്തെ സമുദായത്തിന്‍റെ ആരോഗ്യമേഖലയിലെ കാവലാളായി വര്‍ത്തിക്കേണ്ടവര്‍ എഴുതുന്ന പരീക്ഷ. ഇതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ വര്‍ഷങ്ങളോളം ഇരുന്നാണ് വിദ്യാര്‍ത്ഥികള്‍ തയ്യാറവുന്നത്. പക്ഷേ പരീക്ഷയെഴുതി പരീക്ഷ റദ്ദ് ചെയ്യപ്പെട്ടു. എവിടെ നിന്നോ ചോദ്യപേപ്പര്‍ ചോർന്നു, അല്ല ചോർത്തി. മാനസീക വ്യഥ കാരണം വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. ഇത് ഒരു പ്രാവശ്യമാണെന്ന് കരുതണ്ട. പത്ത് വര്‍ഷത്തിനുള്ളില്‍ നാല് പ്രാവശ്യം നീറ്റ് ഉള്‍പ്പടെ 152 ചോദ്യ പേപ്പറുകളാണ് ലീക്കായത്.

ഇനിയും ഇത് ആവര്‍ത്തിക്കപ്പെടണോ? രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കപ്പെടണ്ടേ? നമ്മുടെ ആരോഗ്യ മേഖല സ്ത്യുതര്‍ഹമാവേണ്ടേ? എന്നാല്‍ അത് സംരക്ഷിക്കേണ്ടവനിക്ക് അത് സാധ്യമല്ലെങ്കില്‍ ആ കസരേ ഒഴിഞ്ഞ് പോവണം. അതില്‍ തുടരാന്‍ അയാള്‍ക്ക് ലജ്ജയില്ലെങ്കില്‍ തലപ്പത്തുള്ളവര്‍ക്ക് അതറിയണം. പിന്നെയും തിരിയില്ലെങ്കില്‍ രാജ്യവ്യാപകമായി അത് തിരിയിച്ച് കൊടുക്കണം. കൊള്ളക്കാരനും ചായക്കടക്കാരനും ഗുണ്ടകള്‍ക്കൊക്കെ രാജ്യത്തിന്‍റെ ഭരണഘടനയും പഠിപ്പിക്കണം. അതിന് വേണ്ടിയാണ് ജന്തര്‍ മന്തറില്‍ പ്രതിഷേധം നടക്കുന്നത്. അതിന് വേണ്ടി തന്നെയാണ് ലീഗിന്‍റെയും കോണ്‍ഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും എംപിമാര്‍ സമരമുഖത്തേക്ക് ഇറങ്ങി വന്നത്. ലക്ഷ്യം സാക്ഷാത്കരിക്കുന്നത് വരെ സമരം തുടരട്ട. രാജ്യത്തിന്‍റെ വിദ്യാഭ്യാസം സംരക്ഷിക്കപ്പെടട്ടേ.

പിന്നെ സമരത്തെ നേരിടേണ്ട രീതി ശാസ്ത്രം. പറഞ്ഞ് കൊടുക്കുന്നത് ഗുണ്ടയായാല്‍ പിന്നെ കാവലാളായി വര്‍ത്തിക്കേണ്ട, ഇവരുടെ വാക്ക് സ്വീകരിക്കേണ്ട കാവിയിട്ടവനും നെറികെട്ടവനായി മാറും. രാജ്യത്തിന്‍റെ ഭരണഘടനയനുസരിച്ച് സമരം അനുവദിക്കട്ടപ്പെട്ടതാണ്. അത് നേരിടേണ്ട രീതി ശാസ്ത്രം ഇതല്ലെന്ന സത്യം ഇവര്‍ക്കറിയാത്തതാണോ? തലങ്ങും വിലങ്ങും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കുറുവടിയെടുത്ത് അടിച്ചവനെ കാവിയിട്ടവന്‍ എന്നല്ല നെറികെട്ട ചെന്നായയെന്ന് വിളിക്കണം? സ്ത്രീയെ അറസ്റ്റ് ചെയ്യാന്‍ വനിതാ പോലീസുകള്‍ ഉണ്ടാവണമെന്നിരിക്കെ പുരുഷ മേധാവിത്വം ഇറക്കി അറസ്റ്റ് ചെയ്തവനെ കാമഭ്രാന്തന്‍റെ വൈകാരികതെയന്ന് മാത്രം വിളിക്കും. സമരം മുന്നോട്ട് തന്നെ. ലക്ഷ്യം സാധൂകരിക്കുന്നത് വരെ.

You Might Also Like

ഡല്‍ഹിയില്‍ പോലീസ് അഴിഞ്ഞാട്ടം: ജനാധിപത്യത്തെ തല്ലിച്ചതച്ചു,അറസ്റ്റു ചെയ്ത നേതാക്കളെ വിട്ടയച്ചു, ആവശ്യം തീരാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രക്ഷോഭകര്‍

സ്പാനിഷ് വസന്തം, സര്‍വ്വാധിപത്യം ടിക്കി ടാക്ക, ദുരന്തമായി മെസ്സിപ്പട, ചരിത്രത്തിലെ നാണംകെട്ട തോല്‍വി, ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കി സ്‌പെയിന്‍ ക്യാപ്റ്റന്‍ റോഡ്രി

കലാശപ്പോരിന് മണിക്കൂറുകള്‍ ബാക്കി, കണ്ണുംനട്ട് കായിക ലോകം ന്യുയോര്‍ക്കിലേക്ക്, സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

നാലാം ദേശീയ പുരസ്‌കാരം സ്വന്തമാക്കി മമ്മൂട്ടി, അവാര്‍ഡ് നേട്ടത്തില്‍ അമിതാഭ് ബച്ചനോടൊപ്പം, ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

റിക്ഷയില്‍ കൊണ്ടുപോയ കമ്പി തുളച്ചു കയറി പിന്നിലുണ്ടായ കാര്‍ ഡ്രൈവർക്ക് ദാരുണാന്ത്യം (വീഡിയോ)

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com July 22, 2026 July 22, 2026
Share This Article
Facebook Twitter Copy Link Print
Previous News ഡല്‍ഹിയില്‍ പോലീസ് അഴിഞ്ഞാട്ടം: ജനാധിപത്യത്തെ തല്ലിച്ചതച്ചു,അറസ്റ്റു ചെയ്ത നേതാക്കളെ വിട്ടയച്ചു, ആവശ്യം തീരാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രക്ഷോഭകര്‍
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ഡല്‍ഹിയില്‍ പോലീസ് അഴിഞ്ഞാട്ടം: ജനാധിപത്യത്തെ തല്ലിച്ചതച്ചു,അറസ്റ്റു ചെയ്ത നേതാക്കളെ വിട്ടയച്ചു, ആവശ്യം തീരാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രക്ഷോഭകര്‍
Education Health India Internaltional July 21, 2026
സ്പാനിഷ് വസന്തം, സര്‍വ്വാധിപത്യം ടിക്കി ടാക്ക, ദുരന്തമായി മെസ്സിപ്പട, ചരിത്രത്തിലെ നാണംകെട്ട തോല്‍വി, ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കി സ്‌പെയിന്‍ ക്യാപ്റ്റന്‍ റോഡ്രി
India Internaltional Sports July 20, 2026
കലാശപ്പോരിന് മണിക്കൂറുകള്‍ ബാക്കി, കണ്ണുംനട്ട് കായിക ലോകം ന്യുയോര്‍ക്കിലേക്ക്, സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
India Internaltional Kerala Sports July 19, 2026
നാലാം ദേശീയ പുരസ്‌കാരം സ്വന്തമാക്കി മമ്മൂട്ടി, അവാര്‍ഡ് നേട്ടത്തില്‍ അമിതാഭ് ബച്ചനോടൊപ്പം, ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി
India Internaltional Kerala July 18, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?