By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: സമസ്തയുടെ വിളക്കണഞ്ഞു: സമസ്ത ജന.സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്ല്യാർ അന്തരിച്ചു. അനുശോചനമറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Education > സമസ്തയുടെ വിളക്കണഞ്ഞു: സമസ്ത ജന.സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്ല്യാർ അന്തരിച്ചു. അനുശോചനമറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
EducationIndiaInternaltionalKeralaQatarUAE

സമസ്തയുടെ വിളക്കണഞ്ഞു: സമസ്ത ജന.സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്ല്യാർ അന്തരിച്ചു. അനുശോചനമറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

vishwalokam.com@gmail.com
Last updated: 2026/07/23 at 7:22 PM
vishwalokam.com@gmail.com
Share
3 Min Read
SHARE

‘കൂടെപ്പിറപ്പിനെ നഷ്ടമായ വേദനയുണ്ടെന്ന്’ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍

ഖബറടക്കം നാളെ (24/7/26 വെള്ളി) രാവിലെ 10 മണിക്ക് തിരൂര്‍ക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍

വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും ഓഫീസിനും വെള്ളിയാഴ്ച്ച അവധി

സമസ്ത മദ്‌റസകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചു

മുസ്ലിം ലീഗിന്‍റെ അടുത്ത മൂന്ന് ദിവസത്തേക്കുള്ള മുഴുവന്‍ പരിപാടികളും മാറ്റി വെച്ചു.

മലപ്പുറം: സമസ്ത ജന.സെക്രട്ടറിയും മുസ്ലിം വേള്‍ഡ് ലീഗിലെ ഇസ്ലാമിക് ഫിഖ്ഹ് കൗണ്‍സില്‍ മെംബര്‍ കൂടിയായിരുന്ന പ്രമുഖ പണ്ഡിതന്‍ പ്രഫ. കെ ആലിക്കൂട്ടി മുസ്ല്യാര്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം നാളെ രാവിലെ 10 മണിക്ക് തിരൂര്‍ക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വെച്ച് നടക്കും. അന്‍വാറുല്‍ ഇസ്ലാം സ്ഥാപനത്തില്‍ ഭൗതീക ശരീരം പൊതു ദര്‍ശനത്തിന് വെക്കും. അവസാന നോക്ക് കാണാനായ് ആയിരങ്ങളാണ് വീട്ടിലേക്ക് ഒഴുകുന്നത്.

അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ കേരള മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചനം അറിയിച്ചു. ‘ആയിരക്കണക്കിന് ശിഷ്യ ഗണങ്ങളെ വാര്‍ത്തെടുത്ത പണ്ഡിതനെയാണ്’ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ‘കേരളത്തിന്‍റെ മതസൗഹാര്‍ദ്ദ പരാമ്പര്യത്തിന് തീരാ നഷ്ടമെന്ന്’ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ തന്‍റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ‘കൂടെ പിറപ്പിനെ നഷ്ടപ്പെട്ട വേദനയാണ് മനസ്സിലെന്ന്’ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും പറഞ്ഞു.

അദ്ദേഹത്തിന്‍റെ വിയോഗത്തെ തുടര്‍ന്ന് അടുത്ത മൂന്ന് ദിവസത്തേക്കുള്ള മുസ്ലിം ലീഗിന്‍റെ മുഴുവന്‍ പരിപാടികളും മാറ്റിവെച്ചതായി ജന.സെക്രട്ടറി പിഎംഎ സലാം അറിയിച്ചു. മദ്‌റസകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വെള്ളി ശനി ദിവസങ്ങളില്‍ സമസ്ത അവധി പ്രഖ്യാപിച്ചു.

2016ലായിരുന്നു സമസ്തയുടെ മുന്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാരുടെ വിയോഗത്തോടെ അദ്ദേഹം സമസ്തയുടെ ജന.സെക്രട്ടറി സ്ഥാനത്തേക്ക് ആരോഹിതനാവുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തോളം അദ്ദേഹം സത്യുതര്‍ഹമായി ആ സ്ഥാനത്ത് സേവനമനുഷ്ടിച്ചു.

മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയില്‍ തിരൂര്‍ക്കാട് കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായി 1945ലായിരുന്നു ജനനം. പ്രാഥമിക പഠനം പിതാമഹന്‍ കുന്നത്ത് ആലി ഹാജിയുടെ അടുത്തായിരുന്നു. ഭൗതീക വിദ്യാഭ്യാസം തിരൂര്‍ക്കാട് മാപ്പിള സ്‌കൂളില്‍. ഏഴാം വയസ്സ് മുതല്‍ ദര്‍സില്‍ പഠനാരംഭം തുടങ്ങിയ അദ്ദേഹം തുടര്‍ന്ന് പുത്തനങ്ങാടിയിലും അരിപ്ര ദര്‍സിലും പടിഞ്ഞാറ്റുമുറിയിലെ ദര്‍സിലും പഠനം നടത്തി. പിന്നീട് നാല് വര്‍ഷം പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ പഠനം പൂര്‍ത്തിയാക്കി.

ശംസുല്‍ ഉലമ ഇകെ അബൂബക്കര്‍ മുസ്ല്യാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ല്യാര്‍, താഴെക്കാട് കുഞ്ഞലവി മുസ്ല്യാര്‍, പെരിന്തല്‍മണ്ണ സൈതാലി മുസ്ല്യാര്‍, വളപുരം കെടി മുഹമ്മദ് മുസ്ല്യാര്‍, അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍, പെരുമ്പലം ബാപ്പുട്ടി മുസ്ല്യാര്‍ എന്നിവര്‍ പ്രധാന ഗുരുനാഥന്മാരായിരുന്നു.

16ാം വയസ്സില്‍ സ്വന്തം മഹല്ല് പള്ളിയില്‍ ഖത്തീബായും 20ാം വയസ്സില്‍ അതേ മഹല്ലിലെ ഖാസിയായും ചുമതലയേറ്റു. തന്‍റെ വിദ്യാഭ്യാസ നൈപുണ്യമായിരുന്നു ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തെ ഈ സ്ഥാനത്തിലെത്തിച്ചത്. 1968ല്‍ മീനാര്‍കുഴി ദര്‍സിലും ,1978ല്‍ ചെമ്മങ്കടവ് ദര്‍സിലും തുടര്‍ന്ന് 1979 മുതല്‍ പട്ടിക്കാട് ജാമിഅ നൂരിയയിലും അദ്ധ്യാപകനായി സേവനമനുഷ്ടിച്ചു. 2003 മുതല്‍ ജാമിഅ നൂരിയയുടെ പ്രിന്‍സിപ്പലായി ചുമതലയേറ്റു. നിരവധി മഹല്ലുകളുടെ ഖാസിയായി അദ്ദേഹം 2013 മുതല്‍ കാസര്‍ഗോഡ് സംയുക്ത ജമാഅത്ത് ഖാസിയായി സ്ഥാനാരോഹിതനായി.

സമസ്ത സ്ഥാനങ്ങളിലെ നാള്‍ വഴികള്‍
1970ല്‍ സമസ്ത പെരിന്തല്‍മണ്ണ താലൂക്ക് സെക്രട്ടറി, 1976ല്‍ സമസ്ത മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട്, 1978മുതല്‍ ജാമിഅ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഓസ്‌ഫോജനയുടെ ജന. സെക്രട്ടറി, 1986ല്‍ സമസ്ത കേന്ദ്ര മുശാവറ അംഗം, 1992ല്‍ എസ് വൈ എസ് ജന. സെക്രട്ടറി, 2009 മുതല്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡണ്ട്, 2010ല്‍ സമസ്ത ജോ.സെക്രട്ടറി അവസാനം 2016മുതല്‍ സമസ്ത ജന.സെക്രട്ടറി പഥത്തിലുമെത്തി.

അദ്ദേഹത്തിന്‍റെ സമസ്‌തേതര സ്ഥാനങ്ങള്‍
പ്രഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍ക്ക് വൈവിധ്യങ്ങളായ ഭാഷകള്‍ സംസാരിക്കാന്‍ കഴിവുണ്ടായിരുന്നു. അദ്ദേഹം ഇന്ത്യയ്ക്കകത്തും പുറത്തും അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പ്രബന്ധവതരിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ്‌സ് യൂണിവേഴ്‌സിറ്റി സിലബസ് രൂപീകരണ കമ്മിറ്റി അംഗം,2011 ലിബിയയില്‍ പ്രസിഡണ്ട് മുഅമ്മര്‍ ഗദ്ദാഫിയുടെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്ട്ര സൂഫി സമ്മളേനത്തിലെ അതിഥി. 2012ല്‍ മൊറോക്കയില്‍ നടന്ന സൂഫീ സമ്മേളനത്തില്‍ പ്രബന്ധമവതരിപ്പിച്ചു, 2013,14 വര്‍ഷങ്ങളില്‍ ആഫ്രിക്കന്‍ രാജ്യം സെനഗലില്‍ സമ്മേളനത്തില്‍ തസവ്വുഫ് വിഷയത്തിലും പ്രബന്ധമവതരിപ്പിച്ചു.

2003 മുതല്‍ 2006 വരെ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍, 2006 മുതല്‍ 2009 വരെ ഇന്ത്യാ ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍, 2004 മുതല്‍ സംസ്ഥാന മുസ്ലിം ഓര്‍ഫനേജ് കോര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട്, 2014 മുതല്‍ സുപ്രഭാതം ദിനപത്രിത്തിന്റെ വൈസ് ചെയര്‍മാന്‍, അല്‍ മുഅല്ലിം, അള്‍ നൂര്‍, സുന്നീ അഫ്കാര്‍ എന്നീ പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്റര്‍ എന്നീ സ്ഥാനങ്ങള്‍ അദ്ദേഹം അലങ്കരിച്ചിരുന്നു.

You Might Also Like

നീതീകരിക്കാനാവത്ത അരാജകത്വം: കാക്കിയിട്ടവന്‍ തെമ്മാടിയാവുന്ന നേര്‍ക്കാഴ്ച്ച, രാജ്യത്തെ രക്ഷിക്കാന്‍ സമരം തുടരട്ടേ, വിദ്യാഭ്യാസം സംരക്ഷിക്കപ്പെടട്ടേ

ഡല്‍ഹിയില്‍ പോലീസ് അഴിഞ്ഞാട്ടം: ജനാധിപത്യത്തെ തല്ലിച്ചതച്ചു,അറസ്റ്റു ചെയ്ത നേതാക്കളെ വിട്ടയച്ചു, ആവശ്യം തീരാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രക്ഷോഭകര്‍

സ്പാനിഷ് വസന്തം, സര്‍വ്വാധിപത്യം ടിക്കി ടാക്ക, ദുരന്തമായി മെസ്സിപ്പട, ചരിത്രത്തിലെ നാണംകെട്ട തോല്‍വി, ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കി സ്‌പെയിന്‍ ക്യാപ്റ്റന്‍ റോഡ്രി

കലാശപ്പോരിന് മണിക്കൂറുകള്‍ ബാക്കി, കണ്ണുംനട്ട് കായിക ലോകം ന്യുയോര്‍ക്കിലേക്ക്, സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

നാലാം ദേശീയ പുരസ്‌കാരം സ്വന്തമാക്കി മമ്മൂട്ടി, അവാര്‍ഡ് നേട്ടത്തില്‍ അമിതാഭ് ബച്ചനോടൊപ്പം, ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com July 23, 2026 July 23, 2026
Share This Article
Facebook Twitter Copy Link Print
Previous News നീതീകരിക്കാനാവത്ത അരാജകത്വം: കാക്കിയിട്ടവന്‍ തെമ്മാടിയാവുന്ന നേര്‍ക്കാഴ്ച്ച, രാജ്യത്തെ രക്ഷിക്കാന്‍ സമരം തുടരട്ടേ, വിദ്യാഭ്യാസം സംരക്ഷിക്കപ്പെടട്ടേ
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

നീതീകരിക്കാനാവത്ത അരാജകത്വം: കാക്കിയിട്ടവന്‍ തെമ്മാടിയാവുന്ന നേര്‍ക്കാഴ്ച്ച, രാജ്യത്തെ രക്ഷിക്കാന്‍ സമരം തുടരട്ടേ, വിദ്യാഭ്യാസം സംരക്ഷിക്കപ്പെടട്ടേ
Editorial Education Health India Internaltional Kerala July 22, 2026
ഡല്‍ഹിയില്‍ പോലീസ് അഴിഞ്ഞാട്ടം: ജനാധിപത്യത്തെ തല്ലിച്ചതച്ചു,അറസ്റ്റു ചെയ്ത നേതാക്കളെ വിട്ടയച്ചു, ആവശ്യം തീരാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രക്ഷോഭകര്‍
Education Health India Internaltional July 21, 2026
സ്പാനിഷ് വസന്തം, സര്‍വ്വാധിപത്യം ടിക്കി ടാക്ക, ദുരന്തമായി മെസ്സിപ്പട, ചരിത്രത്തിലെ നാണംകെട്ട തോല്‍വി, ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കി സ്‌പെയിന്‍ ക്യാപ്റ്റന്‍ റോഡ്രി
India Internaltional Sports July 20, 2026
കലാശപ്പോരിന് മണിക്കൂറുകള്‍ ബാക്കി, കണ്ണുംനട്ട് കായിക ലോകം ന്യുയോര്‍ക്കിലേക്ക്, സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
India Internaltional Kerala Sports July 19, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?