ന്യൂഡല്‍ഹി: രാജ്യം അതിന്‍റെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോവുന്നു. സമരക്കാരുടെ കൂടെ നില്‍ക്കാതെ ഇനിയെന്തെന്ന ചോദ്യമായിരുന്നു മുതിര്‍ന്ന നേതാക്കളെ പോലും സമര രംഗത്തേക്ക് വലിച്ചിഴച്ചത്. രാജ്യത്തിന്‍റെ സ്ത്യൂതിര്‍ഹമായ പുരോഗമനത്തിന് വിദ്യാഭ്യാസമാണ് അടിസ്ഥാനമെന്നും അതിന്‍റെ നിലനില്‍പ്പ് നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെ കയ്യില്‍ സുഭദ്രമല്ലെന്നും അത് തുടരാന്‍ പ്രയാസമാണെന്നുമാണ് സിജെപി സമരത്തിനിടയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ച, പരീക്ഷ സിസ്റ്റമില്ലായ്മ, വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി എന്നീ കാരണവും ലക്ഷ്യവും പറഞ്ഞാണ് ജന്തര്‍ മന്തറില്‍ സമയം തുടരുന്നത്. ഇതിന് നേതൃത്വം നല്‍കുന്ന സാമൂഹിക പാരിസ്ഥിത പ്രവര്‍ത്തകന്‍ സോനം വാങ്ചുകിനെ അടക്കം പോലീസ് അറസ്റ്റ് ചെയ്തു. അദ്ദേഹം നിലവില്‍ സഫ്ദര്‍ജംഗ് സര്‍ക്കാര്‍ ആശുപത്രിയിലാണ്. അവിടെ നിന്ന് മേദാന്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പെട്ടെന്ന് മാറ്റിയേക്കും. ഭാര്യ നല്‍കിയ അപ്പീലില്‍ കോടതിയുടെ ഉത്തരവായിരുന്നു ഈ മാറ്റം.
ഇന്നലെ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ സിജെപി നേതാക്കളെയും സാധാരണക്കാരെയും പോലീസ് ലാത്തിക്കൊണ്ട് അടിച്ചു തകര്‍ത്തു. പലര്‍ക്കും ശക്തമായ പരിക്കുണ്ട്. ഇതില്‍ ഒരു സ്ത്രീയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ബാക്കിയുള്ള സിജെപി നേതാക്കളെ വിട്ടയച്ചു. തിരിച്ച് അവര്‍ സമര സ്ഥലത്തേക്ക് തന്നെ മടങ്ങിയെത്തി. ആരോഗ്യ മന്ത്രി ജെപി നഡ്ഡയുമായി നടത്തിയ ചര്‍ച്ച സമയം കളഞ്ഞെന്നും സിജെപി നേതാക്കള്‍ ആരോപിച്ചു.
പുതിയൊരു നിര്‍ദ്ദേശം ഇന്ന് സര്‍ക്കാരിന് കൈമാറിയിരുന്നു. അതില്‍ പ്രധാനപ്പെട്ടത് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധര്‍മേന്ത്ര പ്രധാന്‍റെ രാജി തന്നെയാണ്. വിദ്യാഭ്യാസ വീഴ്ച്ച കാരണം ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിന് 1 കോടി രൂപ നല്‍കണമെന്നും ആവശ്യത്തില്‍ പറയുന്നു.
ഇതിനിടെ വളരെ രഹസ്യമായി നടന്ന പ്രധാന മന്ത്രിയുടെ വസതിക്ക് മുന്നില്‍ നടത്തിയ സമരത്തെയും പോലീസ് തല്ലിച്ചതച്ചു.നേതാക്കളെ പിടിച്ച് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് എം പി ഡീന്‍ കൂര്യാക്കോസിനെ റോഡിലൂടെ ഇഴച്ചായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ടികെ ശിവകുമാര്‍ തുടങ്ങിയ പലനേതാക്കളെയും പോലീസ് ബലം പ്രയോഗിച്ച് മാറ്റി.

നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നാളെ പല സംസ്ഥാനങ്ങളിലും സമരം നടക്കും. രാത്രി സമയങ്ങളില്‍ പോലും പല ഇടങ്ങളിലും പ്രതിഷേധ പ്രകടനം നടന്നു. രാജ്യത്തിന്‍റെ ഭാവിക്ക് വേണ്ടിയാണ് ഈ യുവ തലമുറ പ്രതിഷേധിക്കുന്നത്. അതിന് പരിഹാരം നല്‍കിയേ മതിയാവൂ. വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം. പാര്‍ലമെന്‍റെല്‍ ഇതിന് വേണ്ടി ചര്‍ച്ച ചെയ്യണമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു