റിയാദ്: സൗദിയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ തുടര്‍ച്ചയാ മൂന്നാം ദിവസവും ഹൂതി ആക്രമണം നടന്നു. ഇന്നലെ നടന്ന ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ന വൈകുന്നേരം നടന്ന ആക്രമണ ശ്രമം സൗദി സഖ്യ സേന വിജകരമായി പ്രതിരോധിച്ചതായാണ് അന്ത്രാരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎഇില്‍ നിന്നും ഇന്ത്യയില്‍ നിന്നും ഉള്‍പ്പടെ റിയാദിലേക്കുള്ള പല വിമാനങ്ങളും ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്.
ആക്രമണത്തിന് മുന്നോടിയായ് ഹൂതികള്‍ വിമാനത്താവളങ്ങള്‍ ആക്രമിക്കുമെന്ന് സൗദിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. സിവിലിയന്‍സിന് നേരെയുള്ള ആക്രമണത്തില്‍ പല രാജ്യങ്ങളും ശക്തമായ രീതിയില്‍ അപലപിച്ചിട്ടുണ്ട്. ഇന്ത്യ, യുഎഇ, ഖത്തര്‍, യുഎസ് തുടങ്ങിയ രാജ്യങ്ങളാണ് ആക്രമണത്തെ ശക്തമായ ഭാഷയില്‍ എതിര്‍ത്തത്.
റിയാദിലുള്ള ഇന്ത്യന്‍ താമസക്കാരോട് കനത്ത ജാഗ്രതരായിരിക്കണമെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. വിശ്വാസ യോഗ്യമായ വാര്‍ത്താ മാധ്യമങ്ങങ്ങളിലൂടെ ബന്ധപ്പെട്ടവര്‍ അറിയിക്കുന്ന വിവരങ്ങള്ക്ക്നുസരിച്ച് മാത്രം പ്രവര്‍ത്തിക്കുക. അത്യാവശ്യ സമയത്ത് മാത്രം പുറത്തിറങ്ങുക. ഇന്നലെ പരിക്കേറ്റ 309 പേരില്‍ 11 ഇന്ത്യക്കാരുണ്ടെന്നും എംബസി അറിയിച്ചിട്ടുണ്ട്.
അതേ സമയം ആക്രമണവുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങളോ വീഡിയോകളോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കരുതെന്ന് സൗദി ഗവണ്മെന്റ് മുന്നറിയിപ്പ് നല്കി. വിശ്വാസ യോഗ്യമായ ചാനലില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രം വിശ്വസിക്കണമെന്നും പൗരന്മാരോടും താമസക്കാരോടും അറിയിച്ചു.