റിയാദ്: ഇന്ന് രാവിലെ മുതല്‍ സൗദീ അറേബ്യയിലെ റിയാദില്‍ ഹൂതികളുടെ തുടര്‍ച്ചയായ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. റിയാദിലെ എയര്‍പോര്‍ട്ടിന്‍റെ അടുത്താണ് ആക്രമണമുണ്ടായത്. ബലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത്. സൗദീ അറേബ്യയുടെ ശക്തമായ പ്രതികരണത്തിനുള്ള മറുപടിയാണ് ആക്രമണമെന്നാണ് കരുതപ്പെടുന്നത്. ആക്രമണ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തു. പക്ഷേ മക്കാ ആക്രമണം ഞങ്ങളല്ല നടത്തിയതെന്ന് ഹൂതികള്‍ അറിയിച്ചു.
അര്‍ദ്ധ രാത്രിയില്‍ റിയാദിലും അല്‍ ഖര്ജിലും അലേര്‍ട്ട് വന്നിരുന്നു. തുടര്‍ന്ന് റിയാദിലെ എയര്‍പോര്‍ട്ടിനടുത്ത് ശക്തമായ പുക കാണാനുമിടയായി. ഇതോടെ ആക്രമണം ഉറപ്പിച്ചു. പ്രദേശവാസികള്‍ക്ക് ശക്തമായ ശബ്ദം കേട്ടതായ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രതികരിച്ചു എല്ലാവരും വീടിനുള്ളില്‍ തന്നെ തുടരണമെന്നായിരുന്നു അലേര്‍ട്ട്. പക്ഷേ അരമണിക്കൂറിന് ശേഷം അവസ്ഥ ശാന്തമാണെന്നും ജാഗ്രത വേണമെന്നും സിവില്‍ ഡിഫന്‍സ് ഏജന്‍സി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടീച്ചു.
ബാബുല്‍ മന്ദബ് കടലിടുക്കിന്‍റെ അധികാരം ഹൂതികള്‍ കയ്യേറിയതോടെ അടുത്തുള്ള ജനവാസ മേഖലകളും ഇവരുടെ നിയന്ത്രണത്തിലായിരുന്നു. ഈ മാസത്തോടെ ചെങ്കടല്‍ തീരം പൂര്‍ണ്ണമായം അവരുടെ കയ്യിലാവും. അത് സൗദീ അറേബ്യയുടെ എണ്ണ സമ്പത്തിനെ ശക്തമായ ബാധിക്കും. കാരണം ഹുര്‍മുസിന്‍റെ അടവോടു കൂടെ പലരും ആശ്രയിച്ചിരുന്ന ഒരു വഴിയും കൂടിയായിരുന്നു ഇത്. ഒരു ലക്ഷത്തിന്‍റെ മുകളില്‍ ആളുകള്‍ സൗദീ അറേബ്യയില്‍ നിന്ന് പലായനം ചെയ്ത് കഴിഞ്ഞു.